കൊവാള, ഗ്യാങ് ഗ്യാങ് കോക്കറ്റൂ പോലെയുള്ളവയും വംശനാശ ഭീഷണിയിലാണ് | Photo-Gettyimage
ഓസ്ട്രേലിയ പാരിസ്ഥിതികമായി കടുത്ത ഭീഷണി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ഓഫ് ദി എന്‍വയോണ്‍മെന്റ് റിപ്പോര്‍ട്ട് നടത്തിയ സര്‍വേ 19-ഓളം ആവാസവ്യവസ്ഥകള്‍ നാശത്തിന്റെ വക്കിലാണെന്ന് സൂചിപ്പിക്കുന്നു. അടുത്ത കാലത്തായി ആറ് വട്ടമാണ് ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റുകള്‍ ബ്ലീച്ചിങ് പ്രക്രിയയക്ക് വിധേയമായത്. പവിഴപ്പുറ്റുകള്‍ അവയില്‍ വാസമുറപ്പിച്ചിരിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ വെള്ള നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന പ്രക്രിയയെയാണ് 'കോറല്‍ ബ്ലീച്ച്'. കടുത്ത വരള്‍ച്ച, കാട്ടുതീ, പ്രളയം പോലെയുള്ളവയും ഇക്കാലയളവിലുണ്ടായി. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് രാജ്യത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥയെ കുറിച്ച് പഠിക്കാനായി സര്‍വേ സംഘടിപ്പിക്കുക.
കൊവാള, ഗ്യാങ് ഗ്യാങ് കോക്കറ്റൂ പോലെയുള്ളവ വംശനാശ ഭീഷണിയിലാണ്. പ്രാദേശിക സസ്യവര്ഗ്ഗങ്ങളുടെ സ്ഥാനത്ത് അധിനിവേശ വര്ഗ്ഗങ്ങളിടം നേടി. വംശനാശ ഭീഷണി നേരിടുന്ന സസ്യ-ജീവിവര്‍ഗ്ഗങ്ങളില്‍ പലതും രാജ്യത്തിന്റെ തനത് വിഭാഗം കൂടിയാണ്. മറ്റേത് ഭൂഖണ്ഡങ്ങളെക്കാളും കൂടുതല്‍ സസ്യ-ജീവിവര്‍ഗ്ഗങ്ങള്‍ വംശനാശത്തിനിരയായ രാജ്യം കൂടിയാണ് ഓസ്ട്രേലിയ.
രാജ്യത്ത് 2016 മുതല്‍ ഇത്തരത്തില്‍ 200 ല്‍ അധികം സസ്യ-ജീവിവര്‍ഗ്ഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക നാശം, അധിനിവേശ വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കൊപ്പം മലിനീകരണവും ഖനനം പോലെയുള്ള ഘടകങ്ങളും രാജ്യം നാശം കൂടുതല്‍ അഭിമുഖീകരിക്കാനുള്ള കാരണങ്ങളായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..