ജിപ്സ് കഴുകന്മാരുടെ വംശം നിലനിർത്തൽ; അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യം


എം.കെ. രാജശേഖരൻ

പ്രതീകാത്മക ചിത്രം | Photo-Wiki/By John Haslam from Dornoch, Scotland - In search of the Maltese Falcon #13 - White Backed Vulture, Malta Falconry CentreUploaded by Babbage, CC BY 2.0, https://commons.wikimedia.org/w/index.php?curid=7061038

തൃശ്ശൂർ:ഏഷ്യയിലെ തെക്കൻ, തെക്കു-കിഴക്കൻ മേഖലകളിൽ കണ്ടുവരുന്ന ജിപ്‌സ് കഴുകന്മാരുടെ വംശം നിലനിർത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് മുന്നറിയിപ്പ്. പശുക്കളിലും എരുമകളിലും വേദനസംഹാരിയായി ഉപയോഗിക്കുന്ന അസിക്ലോഫെനക്കിന്റെ ഉപയോഗം നിരോധിക്കണമെന്നാണ് ആവശ്യം.

ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പക്ഷിപ്രേമി സംഘടനകൾ രംഗത്തുവന്നിരിക്കുന്നത്.മരുന്നുപയോഗിച്ച കാലികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിനാൽ കഴുകന്മാരുടെ വൃക്കയ്ക്കുണ്ടാകുന്ന തകരാറാണ് മരണകാരണം. മറ്റൊരു വേദനസംഹാരിയായ ഡൈക്ലോഫെനക് ഇത്തരത്തിൽ അപകടം വരുത്തുമെന്ന് വെളിപ്പെട്ടതിനെത്തുടർന്ന് കാലികളിൽ അവയുടെ ഉപയോഗം ഇന്ത്യയിലടക്കം നിരോധിച്ചിട്ടുണ്ട്.

പകരമെന്ന നിലയിൽ ഉപയോഗിക്കുന്ന അസിക്ലോഫെനക്കാകട്ടെ മൃഗങ്ങളുടെ ശരീരത്തിലെത്തിയാലുടൻ ഡൈക്ലോഫെനക്കായി സ്വഭാവം മാറുന്നുവെന്നാണ് വ്യക്തമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇതിന്റെ നിരോധനം അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യമുയരുന്നത്.

Content Highlights: attentions invited towards the protection of gyps vultures in india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented