ലോകത്താകെ ആയിരത്തില്‍ താഴെ മാത്രം; അസമിന്റെ സംസ്ഥാന പക്ഷി വംശനാശത്തിലേക്കോ?


ഡിയോ ഹാന്‍ എന്ന പ്രാദേശികനാമത്തിലറിയപ്പെടുന്ന ഇവ ഇന്ത്യന്‍ കിഴക്കന്‍ ഹിമാലയന്‍ മേഖലകളില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്.

വൈറ്റ് വിങ്ഡ് വുഡ് ഡക്ക് | Photo-wti.org.in

സമിന്റെ സംസ്ഥാന പക്ഷിയായ 'വൈറ്റ് വിങ്ഡ് വുഡ് ഡക്ക്' വംശനാശ ഭീഷണി നേരിടുന്നതായി പഠനങ്ങള്‍. വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ, അസം സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഡിയോ ഹാന്‍ എന്ന പ്രാദേശികനാമത്തിലറിയപ്പെടുന്ന ഇവ ഇന്ത്യന്‍ കിഴക്കന്‍ ഹിമാലയന്‍ മേഖലകളില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികള്‍ മൂലം ഇന്ന് ഇവ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്.

ലോകത്താകെ അവശേഷിക്കുന്നത് 800 ഓളം വൈറ്റ് വിങ്ഡ് വുഡ് ഡെക്കുകളാണ്. ഇതില്‍ പകുതിയും, അതായത് 450 എണ്ണവും അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവ ഉള്‍പ്പെടുന്ന ഐഇഎച്ച് (Indian Eastern Himalayan) മേഖലയിലാണ് കാണപ്പെടുന്നത്. 1994-ലാണ് ഇവ ആദ്യമായി വംശനാശം അഭിമുഖീകരിക്കുന്നതായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് 2003-ല്‍ അസമിന്റെ സംസ്ഥാന പക്ഷിയായി വൈറ്റ് വിങ്ഡ് വുഡ് ഡക്കിനെ തിരഞ്ഞെടുത്തു.



കാലാവസ്ഥാ വ്യതിയാനം പോലെയുള്ള അനുകൂലമല്ലാത്ത സാഹചര്യങ്ങളും ഇവ ഭീഷണി നേരിടാനുള്ള കാരണങ്ങളാണ്. പ്രതിവര്‍ഷം ശരാശരി 22 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസാണ് ഇവയ്ക്ക് അനുകൂലമായ താപനില. പ്രതിവര്‍ഷം 1,000 മുതല്‍ 1,200 മില്ലിമീറ്റര്‍ വരെ മഴയും അനുകൂലമായ ജീവിത സാഹചര്യങ്ങളില്‍ ഉള്‍പ്പെടുന്നു. മേഘാലയ ഒഴികെയുളള എല്ലാ സംസ്ഥാനങ്ങളിലും കാലാവസ്ഥാ വില്ലനാകാനുള്ള സാഹചര്യമുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ അതിര്‍ത്തി പങ്കിടുന്ന ചില മേഖലകളും ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്.

ഭൂട്ടാനും അസമും അതിര്‍ത്തി പങ്കിടുന്ന മേഖലകള്‍ ഇവയ്ക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നുണ്ട്. പ്രതിവര്‍ഷം 1,000 മുതല്‍ 1,200 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന മേഖലയാണിത്. ആവാസവ്യവസ്ഥാ നാശമാണ് ഇവ നേരിടുന്ന മറ്റൊരു പ്രധാന ഭീഷണി. ഇവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള അസമിലെ 436.61 സ്‌ക്വയര്‍ കിലോമീറ്റര്‍ മേഖല 2070 ഓടെ നാശം അഭിമുഖീകരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വേട്ടയാടല്‍, ഭക്ഷണമായി മുട്ട ശേഖരിക്കുന്നത് എന്നിവ ഇവയുടെ നിലനില്‍പിന് ഭീഷണിയുള്ള ഘടകങ്ങളാണ്. 2018 മുതല്‍ 2020 വരെ വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങളും ഇത് ശരിവെയ്ക്കുന്നുണ്ട്.

Content Highlights: assam's state bird white winged wood duck face extinction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented