
പന്തളത്ത് കരിങ്ങാലിപ്പാടശേഖരത്തിൽ ഇരതേടുന്ന വർണക്കൊക്ക് |ബേഡേഴ്സ് ജില്ലാ കോ-ഓർഡിനേറ്റർ ഹരി മാവേലിക്കര പകർത്തിയ ചിത്രം
പന്തളം: ഏഷ്യന്‍ നീര്‍പ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിലെ നീര്‍പ്പക്ഷികളുടെ കണക്കെടുപ്പ് ബുധനാഴ്ച നടത്തി. ജില്ലയിലെ ഏഴ് നീര്‍ത്തടങ്ങളിലാണ് പക്ഷിനിരീക്ഷകര്‍, പക്ഷി ഫോട്ടോഗ്രാഫര്‍മാര്‍, വിദ്യാര്‍ഥികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് കണക്കെടുപ്പ് നടത്തിയത്. തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതികാരോഗ്യം വിലയിരുത്തുന്നതിനും ദേശാടകരും സ്ഥിരവാസികളുമായ നീര്‍പ്പക്ഷികളുടെ ബാഹുല്യവും വൈവിധ്യവും മനസ്സിലാക്കുന്നതിനുമാണ് കണക്കെടുപ്പ്.
ഏഷ്യന്‍ രാജ്യങ്ങളില്‍ എല്ലാവര്‍ഷവും ജനുവരി മാസം നടക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായാണിത്.വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം, പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ ബേഡേഴ്സ്, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ എന്നിവ ചേര്‍ന്നാണ് കണക്കെടുപ്പ് നടത്തുന്നത്. എല്ലാ ജില്ലകളിലും ഈമാസം കണക്കെടുപ്പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
പന്തളം നഗരസഭയിലെ കരിങ്ങാലിപ്പാടശേഖരത്തിന്റെ ചേരിക്കല്‍, പൂഴിക്കാട് ഭാഗം, ആറന്മുള പാടശേഖരം, ഇടിഞ്ഞില്ലം പാടശേഖരം, മേപ്രാല്‍ പാടം, കവിയൂര്‍ പുഞ്ച, തിരുവാമനപുരം ഇഞ്ചന് ചാല്, ഉളനാട് പോളച്ചിറ എന്നിവിടങ്ങളില്‍ സംഘം നിരീക്ഷണം നടത്തും.
ജില്ലയിലെ നീര്‍പ്പക്ഷി സങ്കേതങ്ങളില്‍ പ്രധാനമാണ് കരിങ്ങാലി പാടശേഖരം. മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും ഉയരത്തില്‍ പറക്കുന്നവയും മധ്യേഷ്യയിലെ പര്‍വത തടാകങ്ങള്‍ക്കടുത്തും തെക്കേ ഏഷ്യയില്‍ ശൈത്യകാലത്തും കാണപ്പെടുന്നവയുമായ പക്ഷികളിലൊന്നായ കുറിത്തലയന്‍ വാത്തിനെവരെ കരിങ്ങാലിപ്പാടത്ത് കണ്ടെത്തിയിരുന്നുവെന്ന് ജില്ലാ ബേഡേഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ഹരി മാവേലിക്കര പറഞ്ഞു.
33 ഇനത്തില്‍പ്പെട്ട പക്ഷികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നീര്ത്തടങ്ങളില് പക്ഷി നിരീക്ഷകര്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ആറായിരം കിലോമീറ്ററിലധികം ദൂരം പറന്നെത്തുന്ന ദീര്‍ഘദൂര ദേശാടകരായ 14 ഇനം പക്ഷികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
Content Highlights: asian wet land birds census completed in karingalipadam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..