ഡല്‍ഹിയിലെ അസോല ഭാട്ടി വന്യജീവി സങ്കേതത്തിൽ കൃത്രിമ വെള്ളച്ചാട്ടമൊരുങ്ങുന്നു


സന്ദർശകർക്കായി ഇ-വാഹനങ്ങളും ഇലക്ട്രിക് ഫീഡർ ബസുകളും വിന്യസിക്കാനും തീരുമാനിച്ചതായി അധികൃതർ പറഞ്ഞു

പുള്ളിപ്പുലി, അസോ ഭാട്ടി വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദൃശ്യം | Photo-Wiki/By Srikaanth Sekar - https://www.flickr.com/photos/56017663@N03/9880658616/in/photolist-g47Xz3-dfKKd4-acwAF-4YZx6-bV3ixp-6JwN65-8w7oKP-6JsVS6-bN25S6-8xMH45-6hia3V-6hia3R-61BMSq-7SG4c5-bwJNRL-bHBP3H-bHrBo8-bwJNRN-bHrBnX-buguZd-buguZ5-6dJj5o-habUre-6dJyRY-4pSJJ6, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=31083281

ന്യൂഡൽഹി: അസോല ഭാട്ടി വന്യജീവി സങ്കേതത്തിലെത്തുന്ന സന്ദർശകരെ വരവേൽക്കാൻ കൃത്രിമ വെള്ളച്ചാട്ടങ്ങളും ഒഴുകിനടക്കുന്ന ജലധാരകളും തയ്യാറാകുന്നു. അസോലയിലെ നീലിജീൽ തടാകത്തിലാണ് കൃത്രിമ വെള്ളച്ചാട്ടങ്ങളും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജലധാരകളുമൊരുക്കിയത്.

മൈദൻഗർഹി പ്രവേശന കവാടത്തിൽനിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടങ്ങൾക്കായി നാല് സ്ഥലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. പാറക്കെട്ടുകൾക്കിടയിലൂടെ തടാകത്തിലെത്തുന്ന വെള്ളം ഇവിടെ 100 അടിയോളം ഉയരത്തിൽ പമ്പ് ചെയ്താണ് വെള്ളച്ചാട്ടം സൃഷ്ടിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിശ്ചലമായ ജലാശയത്തിലെ സസ്യജന്തുജാലങ്ങളുടെ വളർച്ചയെ സുഗമമാക്കാനും വെള്ളച്ചാട്ടം സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഇത് പ്രവർത്തിപ്പിച്ചുതുടങ്ങി.നീലിജീലിനു ചുറ്റും സന്ദർശകർക്ക് സുരക്ഷിതമായ വ്യൂപോയന്റുകൾ വികസിപ്പിക്കും. പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രവർത്തിക്കുന്ന നിലവിലുള്ള സംവിധാനം നവീകരിക്കും. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് ചെറുചായക്കടകളും ശൗചാലയങ്ങളും ക്രമീകരിക്കും. സന്ദർശകർക്കായി ഇ-വാഹനങ്ങളും ഇലക്ട്രിക് ഫീഡർ ബസുകളും വിന്യസിക്കാനും തീരുമാനിച്ചതായി അധികൃതർ പറഞ്ഞു. പരിസ്ഥിതി, വനംവകുപ്പുമായി ഏകോപിപ്പിച്ച് അസോല ഭാട്ടിയയെ ഇക്കോ ടൂറിസം ഹോട്ട്സ്പോട്ടാക്കി മാറ്റാനുള്ള ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ നിർദേശത്തെ തുടർന്നാണ് പ്രദേശം വികസിപ്പിച്ചത്. നഗരത്തിന്റെ സൗന്ദര്യാത്മക നവീകരണത്തിന് പുറമെ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാൻ കഴിയുന്ന പൊതു ഹരിതഇടം പ്രദാനം ചെയ്യുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് സക്സേന നേരത്തേ പറഞ്ഞിരുന്നു.

Content Highlights: artificial waterfalls to be created in asola bhatti wildlife sanctuary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented