പ്രതീകാത്മക ചിത്രം | ഫോട്ടോ:ഫിലിപ്പ്.ജെ
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിവര്‍ഷം 35 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുന്നുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. അഞ്ചുവര്‍ഷത്തിനിടെ ആളോഹരി പ്ലാസ്റ്റിക് മാലിന്യം ഇരട്ടിയോളമായി. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് രാജ്യത്ത് ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുന്നത്.
മാലിന്യനിയന്ത്രണ ലക്ഷ്യങ്ങളിലൂന്നിയുള്ള പുതിയ ഐ.പി.സി.സി. അവലോകന റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ച മന്ത്രി കാലാവസ്ഥാമാറ്റങ്ങള്‍ക്ക് അന്താരാഷ്ട്രസഹകരണത്തിലൂടെയേ പരിഹാരം കാണാനാകൂ എന്നും അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഹരിതസൗഹൃദസന്ദേശവുമായി പ്രകൃതിപ്രചാരണത്തിന് തുടക്കമിട്ടു.
ജൂലായ് മുതലാണ് നിരോധനം നിലവില്‍വരുന്നത്. ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാനുള്ള മൊബൈല്‍ ആപ്പും നിരോധനം നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ വിവിധ ഇ-ഗവേണന്‍സ് പോര്‍ട്ടലുകളും പുറത്തിറക്കി. കേന്ദ്രസഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: around 35 lakh tonne of plastic waste are being created in india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..