ആദ്യപക്ഷിസർവേ സമാപിച്ചു; വംശനാശ ഭീഷണി നേരിടുന്നവ 11 എണ്ണം


നീലഗിരി വരമ്പൻ, വടക്കൻ ചിലുചിലപ്പൻ

മൂന്നാർ: മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ നാലുദിവസം തുടർന്ന ആദ്യപക്ഷിസർവേ സമാപിച്ചു. സർവേയിൽ 174 ഇനം പക്ഷികളെ കണ്ടെത്തി. ഇതിൽ വംശനാശ ഭീഷണി നേരിടുന്ന 11 ഇനങ്ങളും പശ്ചിമഘട്ടത്തിൽ മാത്രമുള്ള 21 ഇനങ്ങളും ഉൾപ്പെടുന്നു.

ഒക്ടോബർ 22 മുതൽ 24 വരെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം എന്നീ ഫോറസ്റ്റ് റേഞ്ചുകളിലെ 10 ബേസ് ക്യാമ്പുകളിലായിരുന്നു സർവേ. സമുദ്രനിരപ്പിൽനിന്ന്‌ 150 അടി മുതൽ 7000 അടി വരെയുള്ള പ്രദേശങ്ങളിലെ വനങ്ങൾ, പുൽമേടുകൾ, ചോലക്കാടുകൾ തുടങ്ങിയിടങ്ങളിലായിരുന്നു നിരീക്ഷണം.പൊടിപ്പൊന്‍മാന്‍, കരിച്ചെമ്പന്‍പാറ്റ പിടിയന്‍

മൂന്നാർ ഡി.എഫ്.ഒ. രാജു കെ.ഫ്രാൻസിസ്, പക്ഷിനിരീക്ഷകരായ പ്രേംചന്ദ് രഘുവരൻ, കൗസ്തുഭ് കെ.എൻ., ശ്രീഹരി കെ.മോഹൻ, വെള്ളാനിക്കര കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്രകോളേജ് ഡീൻ നമീർ പി.ഒ., പക്ഷിശാസ്ത്രജ്ഞനായ പ്രവീൺ ജെ. എന്നിവർ നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ 50 പക്ഷിനിരീക്ഷകരും ഉണ്ടായിരുന്നു.

വംശനാശം നേരിടുന്ന പക്ഷികൾ

മരപ്രാവ് (വൾണറബിൾ നീലഗിരിവുഡ് പീജിയൺ), മലവരമ്പൻ (നീലഗിരി പിപ്പിറ്റ്), വെള്ളവയറൻ ഷോലക്കിളി (വൈറ്റ് ബെല്ലീഡ് ഷോളക്കിളി), കോഴിവേഴാമ്പൽ (മലബാർ ഗ്രേ ഹോൺ ബിൽ), പോതക്കിളി (ബ്രോഡ് ടെയിൽഡ് ഗ്രാസ് ബേർഡ്), വടക്കൻ ചിലുചിലപ്പൻ (നിയർ ത്രെറ്റൻഡ്), ചാരത്തലയൻ ബുൾബുൾ (ലാഫിങ് ത്രഷ് ഗ്രേ ഹെഡഡ് ബുൾബുൾ), കരിച്ചെമ്പൻ പാറ്റപിടിയൻ (ബ്ലാക്ക് ആന്റ് ഓറഞ്ച് ഫ്ളൈ കാച്ചർ), നീലക്കിളി പാറ്റപിടിയൻ (നീലഗിരി ഫ്ളൈ കാച്ചർ), മേനിപ്രാവ് (ഗ്രീൻ ഇംപീരിയൽ പീജീയൺ), ചെമ്പൻ എറിയൻ (റൂഫസ് ബെല്ലീഡ് ഈഗിൾ).

ശ്രദ്ധേയമായ നിരീക്ഷണങ്ങൾ

ചിന്നക്കുയിലും കഴുത്തുപിരിയൻകിളിയും കേരളത്തിൽ ദേശാടനത്തിന് എത്തുന്നവയാണ്. ചിന്നക്കുയിലിനെ അപൂർവമായി മാത്രമേ കേരളത്തിൽ കണ്ടെത്തിയിട്ടുള്ളൂ.

Content Highlights: around 11 bird species face extinction in munnar;survey findings


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented