ഡല്‍ഹി വായുമലിനീകരണം- തുടര്‍ച്ചയായ മൂന്നാം ദിനവും ഗുരുതര വിഭാഗത്തില്‍


പ്രതീകാത്മക ചിത്രം | Photo-AFP

ന്യൂഡൽഹി: തലസ്ഥാനത്തെ വായുമലിനീകരണം തുടർച്ചയായ മൂന്നാം ദിനവും ​ഗുരുതര വിഭാ​ഗത്തിൽ തുടരുന്നു. ശനിയാഴ്ചയും പുകമഞ്ഞ് വ്യാപകമായിരുന്നു. തുടർന്ന് 408 എ.ക്യു.ഐ. (വായു മലിനീകരണ സൂചിക- AQI) രേഖപ്പെടുത്തുകയായിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സി.പി.സി.ബി.) കണക്കുപ്രകാരം, രാവിലെ 11-ന് 37 നിരീക്ഷണ സ്റ്റേഷനുകളിൽ 24 എണ്ണത്തിലും വായു ഗുണനിലവാരം ഗുരുതരം രേഖപ്പെടുത്തി. അതേസമയം, ആനന്ദ് വിഹാർ (394), മഥുര റോഡ് (381), ദിൽഷാദ് ഗാർഡൻ (278), ഐ.ടി.ഒ. (396), ലോധി റോഡ് (371), പഞ്ചാബി ബാഗ് (357), പൂസ (385) ഗാസിയാബാദ് (350), നോയിഡ (369), ഗ്രേറ്റർ നോയിഡ (333), ഗുരുഗ്രാം (356), ഫരീദാബാദ് (350) എന്നിവിടങ്ങളിൽ നിലവാരം 'വളരെ മോശം' നിലവാരത്തിലേക്ക് മെച്ചപ്പെട്ടു.

Read Also- ഡൽഹി വായുമലിനീകരണം; തുടർച്ചയായ രണ്ടാം ദിവസവും '​ഗുരുതര' വിഭാ​ഗത്തിൽ

അലിപൂർ (434), അശോക് വിഹാർ (425), ബവാന (450), ജഹാംഗീർപുരി (444), മുണ്ട്ക (434), നരേല (434), പട്പർഗഞ്ച് (420), രോഹിണി (437), സോണിയ വിഹാർ (446), വിവേക് വിഹാർ (426), വസീർപൂർ (432) എന്നിവിടങ്ങളിലാണ് മലിനീകരണം കൂടുതൽ. താഴ്ന്ന താപനിലയും കാറ്റിന്റെ വേഗവും കുറഞ്ഞതും കാറ്റിന്റെ ദിശ മാറിയതും സ്ഥിതി വഷളാക്കുകയാണ്.

കാറ്റ് ശക്തിപ്പെട്ടാൽ ശനിയാഴ്ച വായു നിലവാരത്തിൽ വരും ദിവസങ്ങളിൽ വലിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡൽഹിയിലെ അപകടകരമായ മലിനീകരണ തോത് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറക്കാനായി 500 സി.എൻ.ജി. ബസുകൾ ഉൾപ്പെടുത്തി 'പര്യവരൺ ബസ് സർവീസ്' അവതരിപ്പിച്ചു. ബി.എസ്. -നാല് വിഭാഗത്തിൽ ഉൾപ്പെടാത്ത ചെറിയ ഡീസൽ മോട്ടോർ വാഹനങ്ങൾ പൂർണമായി നിരോധിച്ചു. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ പ്രത്യേക നിരീക്ഷണ സംഘങ്ങളും നഗരത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ട്രക്കുകൾ വഴിതിരിച്ചുവിടാൻ അയൽ സർക്കാരുകളോട് ഡൽഹി

ന്യൂഡൽഹി: തലസ്ഥാനത്ത് വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കാതെ ട്രക്കുകൾ ദേശീയപാതകളിൽവെച്ചുതന്നെ വഴിതിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡൽഹി സർക്കാർ ഹരിയാണ, ഉത്തർപ്രദേശ് സർക്കാരുകൾക്ക് കത്തയച്ചു. പരിസ്ഥിതി മന്ത്രി ഗോപാൽ റായാണ് പെരിഫറൽ എക്സ്പ്രസ്‌കളിൽ അനാവശ്യ ചരക്കുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും കത്തയച്ചത്. തലസ്ഥാനത്തിന്റെ അതിർത്തികളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് കത്തിൽ റായ് പറഞ്ഞു. ഇക്കാര്യത്തിൽ അതത് സംസ്ഥാനങ്ങളിൽനിന്ന് നടപടി വേണമെന്ന് അഭ്യർഥിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ആംബുലൻസ്, അഗ്നിരക്ഷാ വാഹനങ്ങൾ തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ മാത്രമാണ് ഡൽഹിയിലേക്ക് കടത്തിവിടുന്നത്.

Content Highlights: aqi continues to remain as critical in new delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented