മോഷണ വസ്തു മുട്ട; വ്യത്യസ്ത ഇരതേടല്‍ ശൈലിയുള്ള ഉറുമ്പ് കേരളത്തിലും


മണ്ണില്‍ കൂടുവയ്ക്കുന്ന ചിലന്തികളുടെ മുട്ടകളും ഈ ഉറുമ്പുകള്‍ സഞ്ചിയിലാക്കി ഒളിച്ചു കടത്തും. നിത്യഹരിതവനത്തിലെ ദ്രവിച്ച കരിയിലകള്‍ക്കടിയിലാണ് ഇവയുടെ താമസം.

പ്രോസെറാറ്റിയം ഗിബ്ബോസം

തൃശ്ശൂര്‍: ശരീരത്തിന്റെ അടിവശത്ത് സഞ്ചിപോലൊരു മടക്ക്. 'മോഷണ വസ്തു' സൂക്ഷിക്കാനുള്ളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകള്‍. വിചിത്രമായ ഇരതേടല്‍ ശൈലിയുള്ള ഉറുമ്പിനെ കേരളത്തിലും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പ്രോസെറാറ്റിയം ഗിബ്ബോസം എന്ന ഇനത്തിലുള്ള ഉറുമ്പിനെ തെക്കേ ഇന്ത്യയില്‍ ആദ്യമായി പെരിയാര്‍ കടുവസംരക്ഷണകേന്ദ്രത്തിലെ വള്ളക്കടവില്‍ നിന്നാണ് കണ്ടെത്തിയത്. തവിട്ടു നിറത്തിലുള്ള ഈ ഉറുമ്പിനെ മുമ്പ് മേഘാലയ, യു.പി., ബംഗാള്‍ എന്നിവിടങ്ങളിലാണ് കണ്ടിട്ടുള്ളത്. മണ്ണില്‍ കൂടുവയ്ക്കുന്ന ചിലന്തികളുടെ മുട്ടകളും ഈ ഉറുമ്പുകള്‍ സഞ്ചിയിലാക്കി ഒളിച്ചു കടത്തും. നിത്യഹരിതവനത്തിലെ ദ്രവിച്ച കരിയിലകള്‍ക്കടിയിലാണ് ഇവയുടെ താമസം. എന്തെങ്കിലും ആപത്തു സൂചനയുണ്ടായാല്‍ മണ്ണില്‍ പതിഞ്ഞിരിക്കുകയാണ് പതിവ്.

ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഉറുമ്പിനെ തിരിച്ചറിഞ്ഞത്. ഗവേഷകരായ ഡോ. കലേഷ് സദാശിവനും മനോജ് കൃപകാരനുമാണ് പഠനം നടത്തിയത്. മറ്റ് രണ്ട് ഉറുമ്പുകളെയും ഗവേഷകര്‍ പശ്ചിമഘട്ടത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പേപ്പറ വന്യജീവി സങ്കേതത്തിലെ ബോണക്കാട് നിന്ന് കിട്ടിയ വോളന്‍ഹോവിയ കേരളന്‍സിസ് എന്നയിനം ഉറുമ്പ് വീണുകിടക്കുന്ന മരങ്ങളുടെ വിടവുകളിലാണ് താമസം.

വോളന്‍ഹോവിയ കേരളന്‍സിസ്‌

മരങ്ങളിലെ ഇടുങ്ങിയ വിടവുകള്‍ക്കുള്ളില്‍ കൂടി സഞ്ചരിക്കുന്നതിന് സഹായകരമായ രീതിയിലാണ് ശരീരഘടന. ചെറു പുഴുക്കളും ചെറു ജീവികളും ആണ് പ്രധാന ആഹാരം. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ മുമ്പ് ഇതിനെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാസ്ഫിന്‍ക്ടസ് സഹ്യാദ്രിയന്‍സിസ് എന്ന മൂന്നാമത്തെയിനത്തെ ഇന്ത്യയില്‍ ആദ്യമായിട്ടാണ് കണ്ടെത്തുന്നത്. പേപ്പറ വന്യജീവി സങ്കേതത്തിലെതന്നെ പൊന്മുടിമലയിലാണ് ഇവയെ കണ്ടെത്തിയത്. മണ്ണിനടിയില്‍ താമസിക്കുന്ന ഈ ഉറുമ്പുകള്‍ സ്വയം നിര്‍മിക്കുന്ന തുരങ്കങ്ങളിലൂടെയാണ് സഞ്ചാരം. മറ്റു ഉറുമ്പുകളുടെ ലാര്‍വകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ആഫ്രിക്ക, ഓസ്ട്രേലിയ ഭൂഖണ്ഡങ്ങളില്‍ ഇവയുടെ വര്‍ഗക്കാരുണ്ട്. മൂന്ന് ഉറുമ്പുകളും കടിക്കുന്ന വിഭാഗത്തിലുള്ളവയല്ല.

സാസ്ഫിന്‍ക്ടസ് സഹാദ്രിയന്‍സിസ്

Content Highlights: ant which steals egg have been found in kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented