ആനമല നിഴല്‍ത്തുമ്പി- കേരളത്തില്‍ നിന്ന് ഒരു പുതിയ ഇനം സൂചിത്തുമ്പി


ജേണല്‍ ഓഫ് ത്രെറ്റന്‍ഡ് ടാക്‌സയുടെ ജൂലായ് 26 ന് പുറത്തിറങ്ങിയ ലക്കത്തില്‍ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Anamala nizhal thumbi / Protosticta anamalaica | Photo: Peechi Wildlife Division

തിരുവനന്തപുരം: പീച്ചി വന്യജീവി സങ്കേതത്തില്‍ നിന്നും ഒരു പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. നിഴല്‍ത്തുമ്പികളുടെ വിഭാഗത്തില്‍ പെടുന്ന ആനമല നിഴല്‍ത്തുമ്പി എന്ന് വിളിക്കുന്ന പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക (Protosticta anamalaica ) എന്ന പുതിയ സ്പീഷീസിനെ പീച്ചി ഡിവിഷനില്‍ 2.21 നവംബര്‍ 25 മുതല്‍ 28 വരെ നടന്ന ശലഭ പക്ഷി തുമ്പി പഠന സര്‍വേയ്ക്കിടയിലാണ് കണ്ടെത്തിയത്. വന്യ ജീവി സങ്കേതത്തിലെ 1000 മീറ്റര്‍ സമുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇവയെ കാണുന്നത്.

തിരുവനന്ത പുരത്തെ ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി (TNHS) തുമ്പി ഗവേഷണ വിഭാഗത്തിലെ (TORG) ഡോ. കലേഷ് സദാശിവന്‍, വിനയന്‍ പി. നായര്‍, ഡോ. എബ്രഹാം സാമുവല്‍ എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തലിന് പിന്നില്‍. ജേണല്‍ ഓഫ് ത്രെറ്റന്‍ഡ് ടാക്‌സയുടെ ജൂലായ് 26 ന് പുറത്തിറങ്ങിയ ലക്കത്തില്‍ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രോട്ടോസ്റ്റിക്റ്റ ഇനത്തില്‍പെട്ട സൂചിത്തുമ്പികള്‍ ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമുദ്ര നിരപ്പില്‍ നിന്ന് സാമാന്യം ഉയരമുള്ള സംസ്ഥാനങ്ങളിലെ വെളിച്ചക്കുറവുള്ള കാട്ടരുവികളിലും ഇരുള്‍ മൂടിയ സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്ന ഇനങ്ങളാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന 15 ഇനം പ്രോട്ടോസ്റ്റിക്റ്റ സൂചിത്തുമ്പികളില്‍ 12 സ്പീഷീസുകള്‍ പശ്ചിമ ഘട്ടത്തില്‍ കാണപ്പെടുന്നു. ഇതില്‍ 11 എണ്ണം കേരളത്തില്‍ കാണാം. ഇതോടെ പശ്ചിമ ഘട്ടത്തില്‍ 13 പ്രോട്ടോസ്റ്റിക്റ്റ സ്പീഷീസുകളും കേരളത്തില്‍ 12 ഇനം പ്രോട്ടോസ്റ്റിക്റ്റ സൂചിത്തുമ്പികളും എന്ന നിലയിലേക്ക് കണക്കുകള്‍ ഉയരും.

Photo: Peechi Wildlife Division

പുതിയ ഇനം തുമ്പിയുടെ കണ്ടെത്തല്‍ പ്രദേശത്ത് വിശദ പഠനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ആവാസ വ്യവസ്ഥയുടെ നേരിയ വ്യതിയാനം പോലും ഇത്തരം സ്പീഷീസുകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം പ്രഭു അഭിപ്രായപ്പെട്ടു.

കൂടുതല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും അസിസ്റ്റന്റ് വൈല്‍് ലൈഫ് വാര്‍ഡന്‍ അനീഷ്, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേനാച്ചേരി എന്നിവര്‍ അഭിപ്രായപ്പെട്ടു.

2021 ല്‍ വിനയന്‍ പി. നായരും കൂട്ടരും പ്രസിദ്ധീകരിച്ച തുമ്പികളുടെ കണക്കുകള്‍ അനുസരിച്ച് പശ്ചിമഘട്ടത്തില്‍ 80 എന്‍ഡെമിക് സ്പീഷീസുകള്‍ അടക്കം 207 സ്പീഷീസ് തുമ്പികളും കേരളത്തില്‍ 68 എന്‍ഡെമിക് സ്പീഷീസുകള്‍ അടക്കം 181 സ്പീഷീസുകളും ഉണ്ടായിരുന്നു. പിന്നീട് നടന്ന പഠന ഗവേഷണങ്ങള്‍ പ്രകാരമുള്ള കണക്കുകള്‍ അനുസരിച്ച് നിലവില്‍ പശ്ചിമഘട്ടത്തില്‍ 82 എന്‍ഡമിക് സ്പീഷീസുകള്‍ അടക്കം 209 സ്പീഷീസ് തുമ്പികളും കേരളത്തില്‍ 71 എന്‍ഡെമിക് സ്പീഷീസുകള്‍ ഉള്‍പ്പടെ 185 സ്പീഷീസുകളും കാണപ്പെടുന്നുണ്ട്.


Content Highlights: anamala nizhal thumbi protosticta anamalaica new species of dragonfly

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented