നേപ്പാളിൽ വന്യജീവി കടത്തിലൂടെ എത്തിയതാകാമെന്ന് കരുതപ്പെടുന്ന അമേരിക്കൻ ബ്ലാക്ക് വൾച്ചർ| Photo-Ishwari Pd. Chaudhary / Bird Conservation Nepal
കാഠ്മണ്ഡു: നേപ്പാളില്‍ ആദ്യമായി അമേരിക്കന്‍ ബ്ലാക്ക് വള്‍ച്ചറിന്റെ (കറുത്ത കഴുകന്) സാന്നിധ്യം കണ്ടെത്തി. നേപ്പാളിലെ തെക്കന്‍ മേഖലയിലാണ് കറുത്ത കഴുകനെ കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന കഴുകന്മാര്ക്ക് സംരക്ഷണം നല്കുന്ന നേപ്പാളിലെ പക്ഷിസ്നേഹികളുടെ സംഘടനയാണ് കറുത്ത കഴുകന്റെ ചിത്രം പകര്‍ത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവയെ ആദ്യമായി ഈ മേഖലയില്‍ കണ്ടത്. തൊട്ടടുത്ത ദിവസം നേപ്പാളില്‍ സാധാരണയായി കണ്ടുവരുന്ന കഴുകന് വിഭാഗത്തിനൊപ്പം ഭക്ഷണം തേടുന്നതും ശ്രദ്ധയില്‍പെട്ടു.ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്ന ഒന്‍പതു തരം കഴുകന്മാര് വിരുന്നെത്തുന്ന രാജ്യമാണ് നേപ്പാള്‍.
സാധാരണയായി വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലെ ചില ഭാഗങ്ങളിലും കണ്ടുവരാറുള്ള കറുത്ത കഴുകന് എങ്ങനെ നേപ്പാളിലെത്തിയെന്ന ആശ്ചര്യത്തിലാണ് പക്ഷി നിരീക്ഷകര്‍. ഇത്ര ദൂരം സഞ്ചരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇവരുടെ നിഗമനം. കറുത്ത കഴുകന് നേപ്പാളില്‍ വരാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇവര്‍ നിരത്തുന്നത്. ഒന്ന് വന്യജീവി കടത്ത് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടതാകാം. രണ്ട്, മൃഗശാലയില്‍ നിന്നോ സ്വകാര്യ ശേഖരങ്ങളില്‍ നിന്നോ രക്ഷപ്പെട്ടതാകാം. അതുമല്ലെങ്കില്‍ പാരഹോക്കിങ് വിനോദത്തിനിടെ (Parahawking) താഴെവീണതുമാകാം. അതേ സമയം രാജ്യത്തെ മൃഗശാലകളിലൊന്നും തന്നെ അമേരിക്കന്‍ ബ്ലാക്ക് വള്‍ച്ചര്‍ പോലെയുള്ള കഴുകന് വിഭാഗമില്ലെന്ന് ബോംബൈ നാച്ചുറല്‍ സൊസൈറ്റി ഇന്‍ ഇന്ത്യയിലെ അധികൃതര്‍പറയുന്നു.
വന്‍തോതില്‍ വന്യജീവി കടത്ത് നടക്കുന്ന രാജ്യം കൂടിയാണ് നേപ്പാള്‍. 2017-ല്‍ നൈജീരിയില്‍ കാണപ്പെടുന്ന ചിമ്പാന്‍സികളെ കാഠ്മണ്ഡുവിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരുന്നു. 146-ഓളം ആമകുഞ്ഞുങ്ങളുമായി നേപ്പാള്‍ സ്വദേശിയെ 2016-ലാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. എന്നാല്‍, കഴുകന്മാരെ ഇത്തരത്തില്‍ പിടികൂടിയതായി രേഖപ്പെടുത്തിയിട്ടില്ല.'അമേരിക്കയില്‍ നിന്ന് നേപ്പാള്‍ വരെ ഒരു കഴുകന് പറക്കുക എന്നത് അസാധ്യമായ കാര്യമാണ്, മനുഷ്യരുടെ ഇടപെടല്‍ ഇതിനുപിന്നില്‍ ഉണ്ടാകാം' പക്ഷിശാസ്ത്രജ്ഞനായ കൃഷ്ണ പ്രസാദ് ഭൂസല്‍ പറഞ്ഞു.
1990-കളില്‍ രോഗബാധയേറ്റ് ചത്ത വളര്‍ത്തുമൃഗങ്ങളുടെ മാംസം ഭക്ഷിച്ച് പക്ഷികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് ശേഷമാണ് കഴുകന്മാര്ക്ക് സുരക്ഷിതമായ ഭക്ഷണം നല്കുന്നതിനായുള്ള പ്രത്യേക മേഖലകള്‍ സംരക്ഷണ പ്രവര്‍ത്തകര്‍ ഉറപ്പാക്കിയത്. എന്നാല്‍ ഇത്തരത്തില്‍ മറ്റ് ആവാസവ്യവസ്ഥയില്‍ നിന്നും വരുന്ന കഴുകന് വര്‍ഗ്ഗങ്ങള്‍ക്കൊപ്പം സ്വദേശികളായ കഴുകന്മാര് ഇടപഴകുന്നത് ഭീഷണിയെന്നാണ് കരുതപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..