പ്രതീകാത്മക ചിത്രം | Photo-AFP
വാഷിങ്ടണ്‍ : ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ തങ്ങളുടെ സംഭാവന കുറയ്ക്കാനൊരുങ്ങി അമേരിക്കന്‍ സൈന്യം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി സൈന്യം പൂര്‍ണമായി വൈദ്യുത വാഹനങ്ങളിലേക്ക് മാറാനൊരുങ്ങുകയാണ്. നിലവില്‍ ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 47-ാം സ്ഥാനത്താണ് അമേരിക്കന്‍ സേന. അതായത് നൂറുക്കണക്കിന് വരുന്ന മറ്റ് രാജ്യങ്ങളുടെ സൈന്യങ്ങളെക്കാള് മുന്‍പന്തിയില്‍. എന്നാല്‍ പരിസ്ഥിതിക്ക് കൂടി പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇനി സേന നടത്തുക. 2050 ഓടെ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനമാണ് ലക്ഷ്യം.
നിലവില്‍ 2032 ഓടെ ബഹിര്‍ഗമനം 50 ശതമാനമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സേന. ഇതിന്റെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും ഊര്‍ജക്ഷമത ഉറപ്പു വരുത്തും. ഉപകരണങ്ങള്‍ ഏറെ നാള് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
The @USArmy’s report suggests ways it can combat the #ClimateCrisis: reduce carbon emissions, invest in more research to be energy resilient, & budget for climate risks. The @DeptofDefense must do more to adapt to climate change, & I have a bill for that. https://t.co/pjbm4yVhbk
മെച്ചപ്പെട്ട ഊര്‍ജ സംവിധാനങ്ങള്‍ക്ക് വേണ്ടി മൈക്രോ ഗ്രിഡ് സിസ്റ്റമായിരിക്കും ഉപയോഗപ്പെടുത്തുക. നോണ്‍ ടാക്ടിക്കല്‍ വാഹനങ്ങള്‍ 2027 ഓടെയും ടാക്ടിക്കല്‍ വാഹനങ്ങളെ 2035 ഓടെയും വൈദ്യുത വാഹനങ്ങളായി പരിഷ്കരിക്കും.
കാലാവസ്ഥാ പ്രതിബദ്ധതയുടെ ഭാഗമായി ഇന്ധനങ്ങളുടെയും മറ്റും ഉപയോഗം സേന ഗണ്യമായി കുറച്ചിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ച് കോടിയോളം ലിറ്റര്‍ (13 ദശലക്ഷം ഗാലന്) ആയിട്ടാണ് ഇന്ധന ഉപഭോഗം കുറച്ചത്. ട്രക്കുകളും മറ്റ് വാഹനങ്ങളും ഓടിക്കുമ്പോള്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ഹരിത ഗൃഹ വാതകങ്ങള്‍ പുറന്തള്ളപ്പെടാറുണ്ട്.
വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിനായി ഈ വര്‍ഷം 470 ചാര്‍ജിങ് സ്റ്റേഷനുകളും സ്ഥാപിക്കും.
Content Highlights: american army to use eletric vehicles to reduce carbon emission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..