പ്രതീകാത്മക ചിത്രം | Photo-Gettyimages
ആമസോൺ മഴക്കാടുകളിൽ വനനശീകരണം തുടർക്കഥയാകുന്നു. ഇത്തവണ റെക്കോഡ് വനഭൂമിയാണ് ബ്രസീലിന് നഷ്ടമായത്. വനനശീകരണം രേഖപ്പെടുത്തിയതിന് ശേഷം ഇത്രയേറെ വനഭൂമി നശിപ്പിക്കുന്നതും ഇതാദ്യമാണ്. ഏപ്രിൽ 1 മുതൽ 19 വരെയുള്ള കണക്കുകൾ പ്രകാരം 1,012.5 സ്ക്വയർ കിലോമീറ്റർ വരുന്ന വനഭൂമിയാണ് നാശത്തിന് വിധേയമായതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണിന് 1,40,000 ഫുട്ബോൾ മെെതാനങ്ങൾക്ക് തുല്യമായ അളവിലുള്ള വനപ്രദേശവും നഷ്ടമായി. മഴക്കാലമായതിനാൽ ചെറിയൊരളവിലുള്ള വനഭൂമിയാണ് സാധാരണയായി ഏപ്രിലിൽ നശിപ്പിക്കപ്പെടാറുള്ളത്.
പ്രസിഡന്റായി ബൊൽസൊണാരോ ചുമതലയേറ്റതിന് ശേഷം ആമസോൺ കാടുകളിൽ ശരാശരി വനനശീകരണ തോത് മുൻ ദശാബ്ദങ്ങളെ അപേക്ഷിച്ച് 75 ശതമാനമായിട്ടാണ് ഉയർന്നത്.
580 സ്ക്വയർ കിലോമീറ്റർ പ്രദേശത്ത് നടന്ന വനനശീകരണമാണ് ഇതിന് മുമ്പ് ഏപ്രിൽ മാസത്തിൽ നിലനിന്നിരുന്ന റെക്കോഡ്.
Content Highlights: amazon rainforest faces the loss of thousand square kilometers in April
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..