വിൽഡ്ബീസ്റ്റുകൾ കൂട്ടത്തോടെ നദി കടക്കുന്നു | മലയാളി പരിസ്ഥിതി പ്രവർത്തക രമ്യ വാരിയർ എടുത്ത ചിത്രം
മസായിമാര: കെനിയയിലെ മസായിമാരയില്‍ മൃഗങ്ങളുടെ മഹാദേശാടനത്തിന് (Masai Mara Great Migration) തുടക്കമായി. ആയിരക്കണക്കിന് വില്‍ഡ്ബീസ്റ്റുകള്‍ (Wild Beast) കൂട്ടത്തോടെ ടാന്‍സാനിയയില്‍നിന്ന് മണല്‍നദി കടന്ന് കെനിയയിലേക്കുള്ള കൂട്ടപ്രയാണത്തിലാണ്. ഈ മനോഹരകാഴ്ച കാണാനും പകര്‍ത്താനും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരും ഒഴുകിയെത്തുന്നു. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഹാദേശാടനക്കാലം.
കെനിയയില്‍ വില്‍ഡ്ബീസ്റ്റുകള്‍ എത്തുന്ന ഭാഗത്ത് പുല്ലുകള്‍ വളര്‍ന്നുപൊങ്ങി നില്‍ക്കുകയാണിപ്പോള്‍. സിംഹങ്ങള്‍ ഇതിനുള്ളില്‍ ഒളിച്ചിരുന്ന് ഇരപിടിക്കും. വില്‍ഡ് ബീസ്റ്റുകള്‍ എത്തി പുല്ല് തിന്നുതുടങ്ങിയാല്‍ ഒരു മാസംകൊണ്ട് ഇവിടെയാകെ വെളുക്കും. അവയുടെ മുന്നോട്ടുള്ള പ്രയാണം മാരാനദിയും കടന്ന് മസായിമാരയുടെ വലിയ ലോകത്തേക്കാണ്.
മാരാനദി കടക്കുമ്പോള്‍ പിടിക്കാന്‍ മുതലകള്‍ കാത്തിരിപ്പുണ്ടാവും. നദികടന്നാല്‍ സിംഹവും പുലിയും ചീറ്റപ്പുലിയും. അത്തരത്തിലൊരു ജൈവ വൈവിധ്യചക്രത്തിന്റെ ചിത്രം കൂടിയാണിവിടം. ലോകത്തിലെ എട്ടാമത്തെ അദ്ഭുതമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ആക്ഷന്‍ ഫോട്ടോകള്‍ കിട്ടാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഇവിടെയാണ് കൂടുതലും കേന്ദ്രീകരിക്കുകയെന്ന് മസായിമാരയില്‍ ഒസേറോ സോപ്പിയ എന്ന റിവര്‍ ക്യാമ്പ് നടത്തുന്ന മലയാളി ഫോട്ടോഗ്രാഫര്‍ ദിലീപ് അന്തിക്കാട് പറഞ്ഞു.
Content Highlights: also known as eight wonder of world, masai mara greater migration
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..