ഒരു ടണ്ണിലേറെ ഭാരം, ആയുസ് 500 വർഷം വരെ, 150 പിന്നിട്ടാൽ ലൈംഗികശേഷി; അറിയാം ഗ്രീൻലൻഡ് സ്രാവുകളെ


അബദ്ധത്തില്‍ മത്സ്യബന്ധനത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ ഗ്രീന്‍ലന്‍ഡ് സ്രാവിലാണ് പഠനങ്ങള്‍ നടത്തിയത്. അഞ്ചു മീറ്ററോളം വലിപ്പമുള്ള പെണ്‍ ഗ്രീന്‍ലന്‍ഡ് സ്രാവാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുപ്പമേറിയത്

ഗ്രീൻലൻഡ് സ്രാവ്‌ | Photo: Twitter/twitter.com/helentheshark

ത്ഭുതപ്പെടുത്തുന്ന ജീവി വര്‍ഗങ്ങളെന്ന് വേണമെങ്കില്‍ സ്രാവുകളെ വിശേഷിപ്പിക്കാം. ആളെകൊല്ലി പരിവേഷം ചില ഹോളിവുഡ് സിനിമകള്‍ സ്രാവുകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. 20 മുതല്‍ 30 വര്‍ഷങ്ങളാണ് സാധാരണ സ്രാവുകളുടെ ശരാശരി ആയുസ്സ്. എന്നാല്‍ അത്ഭുതപൂര്‍വ്വമായ ആയുസ്സുള്ളവയാണ് ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍. ഇവയുടെ ദൈര്‍ഘ്യമേറിയ ആയുസിനെ പറ്റി മുന്‍പ് ഗവേഷകര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ കണ്ടെത്തിയ വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 250 വർഷം മുതൽ ആയുർദൈർഘ്യമുള്ള ഈ സ്രാവുകളിൽ പലതും നിലവിൽ 500 വർഷം പിന്നിട്ടവരാണ്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്.

കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗ്രീന്‍ലന്‍ഡ് സ്രാവുകളുടെ ആയുസ്സ് കണക്കാക്കിയിരിക്കുന്നത്. ജനനത്തിനു മുന്‍പേ ഗ്രീന്‍ലന്‍ഡ് സ്രാവുകളുടെ കണ്ണില്‍ പ്രോട്ടീനുകളുടെ സാന്നിധ്യമുണ്ടാകും. ഈ പ്രോട്ടീനുകളുടെ സഹായത്താലാണ്‌ കാര്‍ബണ്‍ ഡേറ്റിങ് വഴി ഇവയുടെ ആയുസ്സ് കണക്കാക്കിയത്. വളരെ കുറഞ്ഞ വളര്‍ച്ചാശേഷിയുള്ള വിഭാഗക്കാര്‍ കൂടിയാണ് ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍. പ്രതിവര്‍ഷം ഒരു സെന്റിമീറ്റര്‍ എന്ന തോതിലാണ് വളര്‍ച്ച. അതിനാലാണ് സാധാരണയായി ആറു മീറ്റര്‍ വരെ അളവില്‍ സ്രാവുകളെ കണ്ടെത്താറുള്ളത്.

അബദ്ധത്തില്‍ മത്സ്യബന്ധനത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ ഗ്രീന്‍ലന്‍ഡ് സ്രാവിലാണ് പഠനങ്ങള്‍ നടത്തിയത്. അഞ്ചു മീറ്ററോളം വലിപ്പമുള്ള പെണ്‍ ഗ്രീന്‍ലന്‍ഡ് സ്രാവാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുപ്പമേറിയത്. 272 മുതല്‍ 512 വരെ ആയുസ്സാണ് ഇതിന് കണക്കാക്കിയിരുന്നത്. കൃത്യമായ അളവുകള്‍ കാര്‍ബണ്‍ ഡേറ്റിങ് വഴി ലഭ്യമാകണമെന്നില്ല. എന്നാല്‍ ഭാവിയില്‍ ഇവയുടെ യഥാര്‍ത്ഥ ആയുസ്സ് കണ്ടെത്താമെന്ന നിഗമനത്തിലാണ് ഗവേഷകര്‍. എന്നിരുന്നാലും ഏറ്റവും കുറഞ്ഞ അളവില്‍ പോലും 272 വയസ്സിന്റെ ആയുസ്സ് ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍ക്ക് കണക്കാക്കപ്പെടുന്നു. നട്ടെല്ലുള്ള ജീവിവര്‍ഗത്തിലെ ഏറ്റവും ആയുസ്സേറിയ ജീവിവിഭാഗമെന്ന് വേണമെങ്കില്‍ ഗ്രീന്‍ലന്‍ഡ് സ്രാവുകളെ വിശേഷിപ്പിക്കാം.

എന്‍.ഒ.എ.എ. (നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ) റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള വാഹനത്തിലൂടെ 783 മീറ്റര്‍ ആഴത്തില്‍ ഗ്രീന്‍ലന്‍ഡ് സ്രാവുകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സാധാരണയായി 2,200 മീറ്റര്‍ വരെ ആഴത്തില്‍ കണ്ടെത്തുന്ന ജീവി വിഭാഗം കൂടിയാണ് ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍. ആര്‍ട്ടിക്കിലെ തണുപ്പേറിയ ജലത്തോട് പൊരുത്തപ്പെടാന്‍ കഴിവുള്ള ഏക സ്രാവ് വിഭാഗക്കാര്‍ കൂടിയാണിത്. മണിക്കൂറില്‍ 2.9 കിലോമീറ്റര്‍ നാന്തുവാനേ ഇവയ്ക്കു കഴിയൂ. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇവ ലൈംഗികപരമായ കഴിവ് ആര്‍ജിക്കുന്നതായി കരുതപ്പെടുന്നത്. അതിനാല്‍ പ്രായമേറിയ സ്രാവുകളെ സമുദ്രത്തില്‍നിന്നു നീക്കം ചെയ്യുന്നത് ആവാസവ്യവസ്ഥയെ തന്നെ ബാധിച്ചേക്കാം. കോഡ്‌ ലിവര്‍ ഓയിലിന് വേണ്ടി ഇവ വ്യാപകമായി വേട്ടയാടപ്പെടുന്നുണ്ട്.

അബദ്ധത്തില്‍ വലയില്‍ കുരുങ്ങുന്നത് പോലെയുള്ള സംഭവവികാസങ്ങള്‍ ഇവയുടെ സംരക്ഷണം അനിവാര്യമെന്നു സൂചിപ്പിക്കുന്നുണ്ട്. ആര്‍ട്ടിക്ക് സമുദ്രത്തില്‍ തുടങ്ങി നോര്‍ത്ത് അറ്റ്‌ലാന്റിക്ക് വരെയുള്ള തണുപ്പേറിയ പ്രദേശങ്ങളിലാണ് ഭൂരിഭാഗം സ്രാവുകളെയും കാണാന്‍ കഴിയുക. ഏഴു മീറ്റര്‍ വരെ വലുപ്പം വെയ്ക്കാന്‍ കഴിയുന്ന ഇവയ്ക്ക് 1,025 കിലോഗ്രാം ഭാരമാണ് സാധാരണയായി കാണപ്പെടുക. പ്രത്യുത്പാദന രീതിയെ പറ്റിയുള്ള അധികവിവരങ്ങള്‍ ലഭ്യമല്ല. പെണ്‍ സ്രാവുകള്‍ നാല് മീറ്ററെത്തുമ്പോള്‍ ലൈംഗികശേഷി കൈവരിക്കുന്നതായി കരുതപ്പെടുന്നു. ഇതിന് 150 വര്‍ഷത്തോളമാണ് വേണ്ടി വരിക. ഓവോവിവിപാരസ് വിഭാഗക്കാര്‍ കൂടിയാണിവര്‍. അതായത് മുട്ട വിരിയുന്നത് വരെ ശരീരത്തിലായിരിക്കും ഇവര്‍ മുട്ട കരുതുക.

അപൂര്‍വ്വമായി മാത്രമായിരിക്കും മനുഷ്യരുടെ കണ്‍മുന്നില്‍ ഇവ പെടുക. ചെറിയ സ്രാവുകള്‍, ഈലുകള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. മനുഷ്യര്‍ക്ക് ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍ അപകടങ്ങളൊന്നും വരുത്തില്ലെന്നാണ് കരുതപ്പെടുന്നത്. 1859-ല്‍ മനുഷ്യനുനേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ പട്ടിക പ്രകാരം വംശനാശ ഭീഷണി നേരിടുന്ന സ്രാവ് വിഭാഗക്കാര്‍ കൂടിയാണിവര്‍. 19-ാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ് വാണിജ്യപരമായി ഗ്രീന്‍ലന്‍ഡ് സ്രാവുകളെ വേട്ടയാടാന്‍ തുടങ്ങിയത്. 1960 വരെ ഇത് തുടര്‍ന്നു. 1900-ന്റെ ആരംഭത്തില്‍ പ്രതിവര്‍ഷം ഏകദേശം 30,000 സ്രാവുകളെയാണ് പിടികൂടിയിരുന്നത്. എന്നാല്‍, നിലവില്‍ ഇവയെ അധികമായി പിടികൂടുന്നില്ല. നൂറെണ്ണത്തിനെ പിടിക്കുമ്പോൾ മത്സ്യബന്ധന വലകളിൽ കുടുങ്ങുന്നത് 1200-ലേറെയെന്നാണ് കണക്ക്.

Content Highlights: all you need to know about greenland sharks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented