ദീപാവലി ആഘോഷങ്ങള്‍: ഡല്‍ഹിയില്‍ വീണ്ടും വായുമലിനീകരണം തലപൊക്കി


ദീപാവലി ആഘോഷങ്ങൾക്ക് ശേഷമുള്ള ഡൽഹി, പ്രതീകാത്മക ചിത്രം | Photo-AP

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ തലസ്ഥാനത്ത് വീണ്ടും വായുമലിനീകരണം തലപൊക്കി. വായുമലിനീകരണ തോത് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന എ.ക്യു.ഐ (AQI) തിങ്കളാഴ്ച 312 എന്ന തോതിലായിരുന്നു. 24 മണിക്കൂറിനിടയിലുള്ള ശരാശരി വായുമലിനീകരണ തോതാണിത്. അതേ സമയം ഏഴ് വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ദീപാവലി ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.. കഴിഞ്ഞ വര്‍ഷം വായുമലിനീകരണ തോത് അഥവാ ഏ.ക്യു.ഐ 382 ആയിരുന്നു. 2020-ല്‍ ഇത് 414 ഉം 2019 ല്‍ 337 യുമായിരുന്നു. സമീപകാലങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ മലിനീകരണ തോതില്‍ ഏറ്റവും ചെറുത് 2018 ലേതാണ്. 281 ആയിരുന്നു 2018 -ലെ വായു നിലവാര സൂചിക.

എന്നാല്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം രാവിലെ 8 മണിയോടെ മലിനീകരണ തോത് 326 രേഖപ്പെടുത്തി. പൂജ്യത്തിനും 50 നുമിടയിലുള്ള എ.ക്യു.ഐ ആണ് ഏറ്റവും മികച്ച വായുനിലവാരമായി കണക്കാക്കപ്പെടുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കായി പടക്കം പൊട്ടിച്ചതും, വയലുകളില്‍ തീയിടുന്നതും തലസ്ഥാനത്ത് വായു മലിനീകരണം മോശമാകുന്നതിലേക്ക് വഴി വെച്ചു.



പി.എം 2.5 ലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തി. 2.5 മൈക്രോമീറ്ററിന് താഴെ വലിപ്പമുള്ള അന്തരീക്ഷത്തിലെ മലിനകണങ്ങളാണ് പി.എം 2.5. തലസ്ഥാനത്തെ 25 ഇടങ്ങളില്‍ ഇത് ദേശീയ ശരാശരിയെക്കാള്‍ അഞ്ചു മുതല്‍ ആറ് മടങ്ങ് വരെ വലുതായിരുന്നു. അതായത് വൈകുന്നേരം നാല് മണിയോടെ ക്യുബിക് മീറ്ററിന് ശരാശരി 60 മൈക്രോഗ്രാം. ദീപാവലി പ്രമാണിച്ച് പടക്കം പൊട്ടിക്കലിന് ഏര്‍പ്പെടുത്തിയ നിരോധനം കാര്യമായി പ്രാവര്‍ത്തികമായില്ലെന്നും കണക്കാക്കപ്പെടുന്നു. ഗാസിയാബാദ് (301), നോയിഡ (303), ഗ്രേറ്റര്‍ നോയിഡ (270), ഗുരുഗ്രാം (325), ഫരീദാബാദ് (256) എന്നിങ്ങനെ മോശം വായുനിലവാരമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

Content Highlights: air quality index meet poor after diwali celebrations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented