വായുമലിനീകരണം; തുടർച്ചയായ നാലാംദിവസവും മോശം നിലവാരത്തിൽ


പ്രതീകാത്മക ചിത്രം | Photo-PTI

ന്യൂഡൽഹി: തലസ്ഥാനത്തെ വായുനിലവാരം തുടർച്ചയായി നാലാംദിവസവും 'വളരെ മോശം' വിഭാ​ഗത്തിൽ. മിക്കയിടങ്ങളിലും വായുനിലവാരസൂചികയിൽ 301-നും 400-നും ഇടയിലാണ് രേഖപ്പെടുത്തുന്നതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് അറിയിച്ചു. ആനന്ദ് വിഹാറിലും (428) അശോക് വിഹാറിലും (405) വായു ‘ഗുരുതര’ നിലയിലേക്ക് കടന്നു.

വായുനിലവാരസൂചിക പൂജ്യത്തിനും 50-നും ഇടയിലാണെങ്കിൽ വായുനിലവാരം ‘മികച്ച’താണെന്ന് കണക്കാക്കും. 51-നും 100-നും ഇടയിലാണെങ്കിൽ ‘തൃപ്തികരം’, 101-നും 200-നുമിടയിൽ ‘ഇടത്തരം’, 201-നും 300-നുമിടയിൽ ‘മോശം’, 301-നും 400-നുമിടയിൽ ‘വളരെ മോശം’, 401-നും 500-നുമിടയിൽ ‘ഗുരുതരം’ എന്നിങ്ങനെയാണ് കണക്കാക്കുക.Read more- ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന പരിശോധന; നിയമലംഘനങ്ങള്‍ക്കെതിരേ നടപടി

ദീപാവലിയോടടുത്താണ് വായുനിലവാരം വളരെ മോശം സ്ഥിതിയിലേക്കെത്തിയത്. കാറ്റിന്റെ അഭാവം, പടക്കം പൊട്ടിക്കൽ, തണുത്ത അന്തരീക്ഷം, അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ അവശിഷ്ടം കത്തിക്കൽ തുടങ്ങിയ ഒട്ടേറെകാരണങ്ങളുടെ ഫലമായാണ് ഇത്.

ഈ മാസം 19-ന് ഗ്രേഡഡ് ആക്‌ഷൻ റെസ്‌പോൺസ് പ്ലാൻ (ഗ്രാപ്) നിലവിൽവന്നു. ഇതുപ്രകാരം മലിനീകരണംതടയാൻ ഒട്ടേറെനിയന്ത്രണങ്ങൾ നിലവിൽവന്നു. വായു ഗുണനിലവാര സൂചികയെ (എ.ക്യു.ഐ.) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

നിയന്ത്രണങ്ങൾ ഇങ്ങനെ

വായു മോശം നിലയിലാണെങ്കിൽ- 500 ചതുരശ്ര മീറ്ററിന് മുകളിലുള്ള നിർമാണ പ്രവർത്തനങ്ങൾ പൊടി നിയന്ത്രണത്തിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഊർജത്തിനായി ഡീസൽ ജനറേറ്ററിനെ സ്ഥിരം ആശ്രയിക്കുന്നതിന് വിലക്കേർപ്പെടുത്തും.

വളരെ മോശം നിലയിലാണെങ്കിൽ- അത്യാവശ്യ സേവനങ്ങൾക്കൊഴികെ ഡീസൽ ജനറേറ്റർ വിലക്കും. ഹോട്ടലുകളിൽ കൽക്കരിയും വിറകും ഉപയോഗിച്ച് തന്തൂരി ഉണ്ടാക്കുന്നതിന് വിലക്കേർപ്പെടുത്തും. പാർക്കിങ് ഫീസ് വർധിപ്പിച്ച് സ്വകാര്യ വാഹന യാത്ര നിരുത്സാഹപ്പെടുത്തും.

ഗുരുതരമാണെങ്കിൽ - ആശുപത്രികൾ, ജലവിതരണം, വിമാനത്താവളം, റെയിൽവേ പദ്ധതികൾ ഒഴികെയുള്ള എല്ലാ കെട്ടിട നിർമാണത്തിനും പൊളിക്കലിനും വിലക്ക്. പി.എൻ.ജി ഇതര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയേക്കും. ബി.എസ്.-3 പെട്രോൾ കാറുകൾക്കും ബി.എസ്-4 ഡീസൽ കാറുകൾക്കും നിയന്ത്രണമുണ്ടാകും.

അതിഗുരുതരമാണെങ്കിൽ- ഏറ്റവും കർശനമായ നിയന്ത്രണം ഏർപ്പെടുത്തും. അവശ്യവസ്തുകൾ നീക്കം ചെയ്യുന്നതിനൊഴികെ ട്രക്കുകളും ഡൽഹി രജിസ്ട്രേഷനുള്ള മീഡിയം, ഹെവി ഡീസൽ ചരക്കുവാഹനങ്ങളും വിലക്കും. സ്‌കൂളുകൾ അടയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കാം.

Content Highlights: air quality index indicate very poor in delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented