വായുനിലവാരം 'മോശം': ഡല്‍ഹിയില്‍ കർശനിയന്ത്രണങ്ങൾ


ഡൽഹിയിലെ വായുനിലവാരം മോശം അവസ്ഥയിലേക്ക് വന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക | Photo-PTI

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായുനിലവാരം മോശമാകുന്ന പശ്ചാത്തലത്തിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ഗ്രാപ്) കർമപദ്ധതിപ്രകാരം മൂന്നാംഘട്ട നിയന്ത്രണങ്ങൾ ശനിയാഴ്ചയോടെ നിലവിൽവന്നു. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ്‌ (സി.എ.ക്യൂ.എം.) അടിയന്തരമായി കൂടിയ ഗ്രാപ് സമിതി യോഗത്തിലാണ് തീരുമാനം. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് വർധിക്കുന്നതും കാറ്റ് കുറയുന്നതും വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.

വിലയിരുത്തൽ ഇങ്ങനെതിങ്കളാഴ്ചവരെ വായുനിലവാരം ഗുരുതരമായിരിക്കും. പിന്നീട് ഒരാഴ്ചത്തോളം വളരെ മോശമായിരിക്കും. വരുംദിവസങ്ങളിൽ കാറ്റിന്റെ അഭാവമുണ്ടാകുമെന്നും അത് മാലിന്യ പുകപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുമെന്നുമാണ് സമിതിയുടെ വിലയിരുത്തൽ.

Read Also-വായുമലിനീകരണം; ​രോ​ഗികളുടെ എണ്ണത്തിൽ കുറവുമായി ഡൽഹി

വായുനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലാണെങ്കിൽ വായുനിലവാരം ‘മികച്ച’താണെന്ന് കണക്കാക്കും. 51-നും 100-നും ഇടയിലാണെങ്കിൽ ‘തൃപ്തികരം’, 101-നും 200-നുമിടയിൽ 'ഇടത്തരം', 201-നും 300-നുമിടയിൽ 'മോശം', 301-നും 400-നുമിടയിൽ 'വളരേ മോശം', 401-നും 500-നുമിടയിൽ 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുക.

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് വർധിക്കുന്നതും കാറ്റ് കുറയുന്നതും വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തൽ | Photo-AFP

ഗ്രാപ് മൂന്നാംഘട്ട നിയന്ത്രണങ്ങൾ-

സമിതിയുടെ നിർദേശമനുസരിച്ച് ഗ്രാപ് കർമപദ്ധതി പ്രകാരമുള്ള മൂന്നാംഘട്ട നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഉടനടി പ്രാബല്യത്തിൽ വന്നു.

1) കെട്ടിട നിർമാണത്തിനും പൊളിക്കലും വിലക്കേർപ്പെടുത്തും. റെയിൽവേ, മെട്രോ, എയർപോർട്ട്, പ്രതിരോധ സംബന്ധമായ പദ്ധതികൾ, ആശുപത്രികൾ തുടങ്ങിയ ചില മേഖലകളിലെ പദ്ധതികൾക്ക് വിലക്ക് ബാധകമാകില്ല.

2) നിർദിഷ്ട ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് മാത്രമേ ദേശീയ തലസ്ഥാനമേഖലയിൽ പ്രവർത്തിക്കാനാകൂ. ജീവൻ രക്ഷിക്കാൻ ആവശ്യമായ വൈദ്യ ഉപകരണങ്ങൾ, മരുന്നുകൾ, പാൽ എന്നിവയ്ക്ക് വിലക്ക് ബാധകമാകില്ല.

3) പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ സർവീസുകൾ നടത്തും. നിരക്കുകൾ കുറച്ച് ആകർഷകമാക്കും.

4) തിരക്കേറിയ സമയങ്ങൾക്ക് മുമ്പായി റോഡുകളിൽ വെള്ളം തളിക്കും.

5) റോഡ് വാക്വം ക്ലീൻ ചെയ്യുന്നതിന്റെ ആവൃത്തി കൂട്ടും.

6) അംഗീകൃത ഇന്ധനത്തിൽ പ്രവർത്തിക്കാത്ത ചൂളകൾ അടപ്പിക്കും.

7) പാറ പൊട്ടിക്കലിന് വിലക്ക്.

8) ഖനനവും അനുബന്ധ പ്രവർത്തനങ്ങളും നിർത്തണം.

9) ബി.എസ്. മൂന്ന്, നാല് വാഹനങ്ങൾ നിരത്തിലിറക്കുന്നതിൽ സംസ്ഥാന സർക്കാരിന് നിയന്ത്രണമേർപ്പെടുത്താം.

ജനങ്ങൾക്കുള്ള നിർദേശം-

1) യാത്രയ്ക്കായി പൊതുഗതാഗമാർഗങ്ങളെയോ സൈക്കിളിനെയോ ആശ്രയിക്കുക. സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന സഹപ്രവർത്തകർ ഒരു വാഹനത്തിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. ചെറിയ ദൂരം നടക്കാം.

2) കഴിയുമെങ്കിൽ വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുക.

3) കൽക്കരിയും വിറകും ഉപയോഗിക്കരുത്.

4) സുരക്ഷാ ജീവനക്കാർക്ക് ഇലക്ട്രിക് ഹീറ്റർ നൽകണം. തുറസായി തീയിടുന്നത് തടയാനാണിത്.

Content Highlights: air quality index gets worse in new delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented