വായുമലിനീകരണം; ​രോ​ഗികളുടെ എണ്ണത്തിൽ കുറവുമായി ഡൽഹി


ദീപാവലിക്കു ശേഷമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വ്യാപനത്തെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താൻ സമയമായിട്ടില്ലെന്ന് ഡോക്ടർമാർ, അടുത്ത രണ്ടു ദിവസം നിർണായകം

Representative image:PTI

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദീപാവലിക്കുശേഷമുള്ള വായുമലിനീകരണം കുറഞ്ഞ സാഹചര്യത്തിൽ ആശുപത്രികളിലെത്തുന്ന ശ്വാസകോശ രോഗികളുടെ എണ്ണവും കുറഞ്ഞതായി കണക്കുകൾ. പൊള്ളലും സമാന രോഗങ്ങളുമായെത്തുന്നവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വായുവിന്റെ ഗുണനിലവാരം മികച്ചതായതിനാലാണ് രോഗികൾ കുറഞ്ഞതെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പൾമണോളജി വിഭാഗം ഡയറക്ടർ ഡോ. മനോജ് ഗോയൽ പറഞ്ഞു.

2021-നെ അപേക്ഷിച്ച് രോഗികളിൽ 20 ശതമാനം കുറവുണ്ട്. സർക്കാരിന്റെ കീഴിലുള്ള ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽ.എൻ.ജെ.പി.) ആശുപത്രി, ഗുരു തേജ് ബഹാദൂർ (ജി.ടി.ബി.) ആശുപത്രി എന്നിവിടങ്ങളിലും ഇത്തരം കേസുകൾ കുറവാണെന്ന് എൽ.എൻ.ജെ.പി. ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ പറഞ്ഞു. ദീപാവലി ദിനത്തിൽ നാലോ അഞ്ചോ രോഗികൾ മാത്രമാണ് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുമായി എത്തിയത്.നിസ്സാര പൊള്ളലേറ്റ ആറുപേരും ചികിത്സ തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റും പടക്കനിരോധനവും ഈ വർഷം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള പരാതികൾ കുറവാണെന്ന് ജി.ടി.ബി. ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ സുഭാഷ് ഗിരിയും അഭിപ്രായപ്പെട്ടു. ചെറിയ പൊള്ളലേറ്റവരും ചികിത്സയ്ക്കെത്തി. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടു ദിവസം നിർണായകം

ദീപാവലിക്കു ശേഷമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വ്യാപനത്തെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താൻ സമയമായിട്ടില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. നിലവിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറവാണെങ്കിലും അടുത്ത രണ്ട് ദിവസത്തേക്ക് സ്ഥിതിഗതികൾ നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഹോളി ഫാമിലി ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. സുമിത് റേയും പറഞ്ഞു. ആളുകൾ രോഗം വഷളാകുമ്പോഴാണ് ആശുപത്രികളിലെത്തുന്നത്. അതിനാൽ അടുത്ത രണ്ട് ദിവസങ്ങളിൽ രോഗികളുടെ വർധിക്കാനിടയുണ്ട്.

വാക്‌സിനേഷൻ നിർബന്ധം

രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് ഡോ. മനോജ് ഗോയൽ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കുകയും മലിനീകരണം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും വേണം. വിട്ടുമാറാത്ത ശ്വാസകോശ, ഹൃദ്രോഗങ്ങളുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം അനുസരിച്ച് പ്രതിരോധ ചികിത്സ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: air quality index gets better in new delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented