ഡൽഹി വായുമലിനീകരണം: സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ്


പ്രതീകാത്മക ചിത്രം | Photo-PTI

ന്യൂഡൽഹി: തലസ്ഥാനത്തെ വായു​മലിനീകരണത്തിൽ നേരിയ ഇളവുവന്ന സാ​​ഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങളിലും ഇളവ്. ഡൽഹി-എൻസിആറിലും സമീപപ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്ന എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്റെ (സി.എ.ക്യു.എം) ​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻപ്ലാൻ (ജി.ആർ.എ.പി) മൂന്നാംഘട്ട നടപടികൾ പിൻവലിച്ചു. ഇതോടെയാണ് ഒക്ടോബർ 29 മുതൽ നടപ്പാക്കിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇളവ് ഏർപ്പെടുത്തിയത്. സ്വകാര്യ കെട്ടിടനിർമാണ, പൊളിക്കൽ ജോലികളുടെ നിരോധനം പിൻവലിച്ചു. അവശ്യപദ്ധതികൾ ഒഴികെയുള്ള എല്ലാ നിർമാണ പദ്ധതികൾക്കും നേരത്തെ വിലക്കുണ്ടായിരുന്നു.

ഇഷ്ടികച്ചൂളകൾ, സിമന്റ് കുഴയ്ക്കുന്ന യന്ത്രം, കല്ലുപൊടിക്കുന്ന യന്ത്രം എന്നിവയും പ്രവർത്തിപ്പിക്കാം. വായു വീണ്ടും മലിനമാകുന്നില്ലെന്ന ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളും നിരീക്ഷണവും അവലോകനവും ശക്തമാക്കണമെന്ന് അധികൃതർ പറഞ്ഞു. യന്ത്രവത്കൃത തൂത്തുവാരൽ, പൊടിശല്യനിർമാർജനം എന്നിവയിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കണം.മലിനീകരണവും പൊടിശല്യവും രൂക്ഷമായ ഹോട്ട്സപോട്ടുകളിൽ പതിവായി വെള്ളം ചീറ്റണം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തുറന്ന ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ കൽക്കരി, വിറക് തുടങ്ങിയവയ്ക്ക് വിലക്ക് തുടരും. സ്വകാര്യ​ഗതാ​ഗതം നിരുത്സാഹപ്പെടുത്തുന്നതിന് പാർക്കിങ് ഫീസ് വർധിപ്പിക്കാനും പൊളിക്കൽ നിയന്ത്രണ സെെറ്റുകളിൽ പതിവ് പരിശോധനയും പൊടിനിയന്ത്രണനടപടികളും കർശനമായി നടപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്രത്തിന്റെ എയർക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ വായുഗുണനിലവാരത്തിൽ വ്യത്യാസങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ബി.എസ്.-മൂന്ന് പെട്രോൾ വാഹനങ്ങളുടെയും ബി.എസ്. നാല് ഡീസൽ വാഹനങ്ങളുടെയും നിയന്ത്രണം കഴിഞ്ഞദിവസം ഗതാഗതവകുപ്പ് അധികൃതർ പിൻവലിച്ചിരുന്നു. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹന ഉടമകൾക്കെതിരേ മോട്ടോർവാഹന നിയമപ്രകാരം 20,000 രൂപ പിഴ ഈടാക്കുന്നതും അവസാനിപ്പിച്ചിട്ടുണ്ട്.

മാറിക്കൊണ്ടിരിക്കുന്ന വായുവിന്റെ ഗുണനിലവാരവും സി.എ.ക്യു.എമ്മും സൂഷ്മമായി നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും എയർ ക്വാളിറ്റി സമിതി അധികൃതർ പറഞ്ഞു. കാറ്റിന്റെ ശക്തി വർധിച്ചതും സമീപസംസ്ഥാനങ്ങളിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയുമാണ് വായുവിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിച്ചതെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ പരിസ്ഥിതിനിരീക്ഷണ ഗവേഷണകേന്ദ്രം മേധാവി വി.കെ. സോണി പറഞ്ഞു. അടുത്ത കുറച്ചുദിവസങ്ങളിൽ വായുഗുണനിലവാരത്തിൽ കുത്തനെയുള്ള തകർച്ചയ്ക്കൊന്നും സാധ്യതയില്ല.

വായുനിലവാരം മെച്ചപ്പെട്ടു

ന്യൂഡൽഹി: തലസ്ഥാനത്തെ വായുഗുണനിലവാരസൂചിക ‘വളരെ മോശം’ വിഭാഗത്തിൽനിന്ന് ‘മോശം’ വിഭാഗത്തിലേക്ക് മെച്ചപ്പെട്ടു. സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ (സി.പി.സി.ബി.) കണക്കുകൾ പ്രകാരം, എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ.) തിങ്കളാഴ്ച രാവിലെ രാവിലെ ഒമ്പതുമണിക്ക് 236 രേഖപ്പെടുത്തി.

ദ്വാരക എൻ.എസ്.ഐ.ടി.യിൽ 399, ഷാദിപുരിൽ 346, ആനന്ദ് വിഹാറിൽ 342, ആർ.കെ. പുരത്ത് 328, ജഹാംഗീർപുരിയിൽ 326 എന്നിങ്ങനെയായിരുന്നു മറ്റു സ്ഥലങ്ങളിലെ വായഗുണനിലവാരം.

ശനിയാഴ്ച എ.ക്യു.ഐ. 303 ആണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 346-ഉം, വ്യാഴാഴ്ച 295-ഉം ആയിരുന്നു. ബുധനാഴ്ച 260, ചൊവ്വാഴ്ച 372, തിങ്കളാഴ്ച 354, ഞായറാഴ്ച 339, ശനിയാഴ്ച 381 എന്നിങ്ങനെയായിരുന്നു മുൻ ദിവസങ്ങളിലെ കണക്കുകൾ.

Content Highlights: air quality index gets better in delhi;air pollution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented