എട്ടുവർഷത്തിനിടെയുള്ള മെച്ചപ്പെട്ട വായുനിലവാരം; തുണയായത് സിട്രാങ് ചുഴലിക്കാറ്റും


സ്വന്തം ലേഖകൻ

പ്രതീകാത്മക ചിത്രം | Photo-AFP

ന്യൂഡൽഹി: ദീപാവലിപ്പിറ്റേന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയത് എട്ടുവർഷത്തിനിടെയുള്ള മെച്ചപ്പെട്ട വായുനിലവാരം. നിരോധനം ലംഘിച്ച് തിങ്കളാഴ്ച പലയിടത്തും പടക്കംപൊട്ടിച്ചെങ്കിലും വായു പ്രതീക്ഷിച്ചത്രയും മോശമായില്ല. ബംഗാൾ ഉൾക്കടലിൽ സിട്രാങ് ചുഴലിക്കാറ്റ് രൂപപ്പെട്ടതുൾപ്പെടെയുള്ള അനുകൂലമായ കാരണങ്ങളാലാണ് ഇതെന്ന് വിദഗ്ധർ പറഞ്ഞു. ദീപാവലി പതിവിലും നേരത്തേ എത്തിയതിനാൽ താരതമ്യേന കാറ്റും ചൂടുമുള്ള അന്തരീക്ഷമായിരുന്നു. മാലിന്യം വായുവിൽ തങ്ങിനിൽക്കാതെ ചിതറിപ്പോകുന്നതിന് ഇത് സഹായകമായി.

അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ ഉൾപ്പെടെ ഒട്ടേറെ കാരണങ്ങളാൽ ശൈത്യകാലത്ത് കടുത്ത വായുമലിനീകരണമാണ് ദേശീയ തലസ്ഥാനത്ത് അനുഭവപ്പെടുന്നത്. ദീപാവലിക്ക് 312 രേഖപ്പെടുത്തിയ വായുനിലവാരസൂചികയിലെ അളവ് ചൊവ്വാഴ്ച 303 ആയി കുറഞ്ഞു. ഇത് കഴിഞ്ഞ ദീപാവലിയെ അപേക്ഷിച്ച് 30 ശതമാനം കുറവാണ്.പടക്കം പൊട്ടിക്കുന്നതിനുപുറമേ അവയുടെ വില്പനയും വിതരണവും നിർമാണവും ജനുവരി ഒന്നുവരെ ഡൽഹിയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും വിലക്കുകളെ വകവെക്കാതെ ഉത്സവദിനത്തിൽ ജനങ്ങൾ പടക്കംപൊട്ടിച്ചു. ബോധവത്കരണങ്ങളും നിയമലംഘനത്തിന് തടവുൾപ്പെടെ ശിക്ഷ തുടങ്ങിയ ഭീഷണികളും ഉദ്ദേശിച്ച ഫലംകണ്ടില്ല.

ദീപാവലിക്കുമുമ്പ് വളരെ മോശമായിരുന്ന വായുനിലവാരം ആഘോഷങ്ങൾക്കുശേഷം മെച്ചപ്പെടുകയാണുണ്ടായതെന്ന് ബി.ജെ.പി. എം.പി. മനോജ് തിവാരി പറഞ്ഞു. അതിനാൽ, ഡൽഹിയിലെ മലിനീകരണത്തിന് ദീപാവലി ആഘോഷം കാരണമല്ലെന്ന് അദ്ദേഹം പറഞ്ഞു. വായുമലിനീകരണം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവെക്കണമെന്ന് വെസ്റ്റ് ഡൽഹി ലോക്‌സഭാംഗം പർവേഷ് സാഹിബ് സിങ് ആവശ്യപ്പെട്ടു.

Content Highlights: air quality index gets better in delhi, air pollution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented