വായുമലിനീകരണം വീണ്ടും രാജ്യതലസ്ഥാനത്ത് പിടിമുറുക്കിയപ്പോൾ....ഡൽഹിയിലെ അക്ഷർഥാം ക്ഷേത്ര പരിസരത്ത് നിന്നുള്ള ദൃശ്യം | Photo-ANI
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വായുമലിനീകരണം ഗുരുതര സാഹചര്യത്തിൽ തുടരുന്നു. കനത്ത മഞ്ഞുവീഴ്ച ബുധനാഴ്ചയും വില്ലനായി. രാവിലെയോടെ വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 421 രേഖപ്പെടുത്തിയെങ്കിലും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്ഥിതി മെച്ചപ്പെട്ടുവെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫര്‍-SAFAR) അറിയിച്ചു. കനത്ത മഞ്ഞുവീഴ്ച തുടര്‍ന്നതോടെ നഗരത്തില്‍ ദൃശ്യപരത (Visibility) 50 മീറ്റര്‍ പരിധിയിലേക്ക് ചുരുങ്ങി.
കനത്ത മൂടല്‍മഞ്ഞ് ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീവിടങ്ങളില് തുടര്‍ന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നി പ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ രാത്രി വൈകിയും അതിരാവിലെയും മൂടല്‍മഞ്ഞ് തുടര്‍ന്നു. സൂചികയില്‍ 400-500 എന്നത് അതിതീവ്ര അന്തരീക്ഷമലിനീകരണത്തെ സൂചിപ്പിക്കുന്നതാണ്.
ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫദര്‍ജംഗ് ഒബ്സര്വേറ്ററിയില് മിനിമം താപനിലയെന്നത് 5.8 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. വടക്കേ ഇന്ത്യയില്‍ മിനിമം താപനില രണ്ടു മുതല്‍ നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് കോൾഡ് വേവ് പോലുള്ള സ്ഥിതിവിശേഷത്തിന് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് നല്കുന്ന സൂചന.
Content Highlights: air quality index again continues in severe category in delhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..