പ്രതീകാത്മക ചിത്രം | Photo-ANI
ന്യൂഡൽഹി: തലസ്ഥാനത്ത് വായു മലിനീകരണം ഞായറാഴ്ച രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾക്ക് വായു ഗുണനിലവാര സമിതി വിലക്കേർപ്പെടുത്തി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ (ജി.ആർ.എ.പി.) മൂന്നാംഘട്ടത്തിന് കീഴിലെ നിയന്ത്രണങ്ങൾ പ്രകാരമാണ് നിരോധനം.
ജി.ആർ.എ.പി. നടപ്പാക്കുന്നതിനുള്ള ഉപസമിതി ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് 24 മണിക്കൂർ നേരത്തെ ശരാശരി വായു ഗുണനിലവാരസൂചിക എ.ക്യു.ഐ ഗുരുതരം വിഭാഗത്തിലെത്തിയത്-407.
ഇതു വഷളാകാതിരിക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നവംബർ നാലിനാണ് വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലേക്ക് കടന്നത്. അന്നും ജി.ആർ.എ.പി. മൂന്നാംഘട്ടത്തിന് കീഴിലെ നിയന്ത്രണം ഏർപ്പെടുത്തി.
Content Highlights: air quality again reach poor condition in delhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..