ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ശ്വാസംമുട്ടി തലസ്ഥാനം: മലിനീകരണ തോത് 326


Representative image:PTI

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം വളരെ മോശം അവസ്ഥയിൽ. വായുഗുണനിലവാരസൂചിക 323 ആണ് രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങൾക്കുശേഷം രാവിലെ എട്ടുമണിയോടെ മലിനീകരണ തോത് 326 രേഖപ്പെടുത്തി.

പൂജ്യത്തിനും 50-നുമിടയിലുള്ള എ.ക്യു.ഐ. ആണ് ഏറ്റവും മികച്ച വായുനിലവാരമായി കണക്കാക്കപ്പെടുന്നത്. രാജ്യതലസ്ഥാനത്തിന് സമീപമുള്ള നോയിഡയിൽ സൂചിക 342-ലേക്ക്‌ താഴ്ന്നു. പി.എം. 2.5-ലും കാര്യമായ വർധന രേഖപ്പെടുത്തി. 2.5 മൈക്രോമീറ്ററിന് താഴെ വലുപ്പമുള്ള അന്തരീക്ഷത്തിലെ മലിനകണങ്ങളാണ് പി.എം. 2.5. തലസ്ഥാനത്തെ 25 ഇടങ്ങളിൽ ഇത് ദേശീയശരാശരിയെക്കാൾ അഞ്ചുമുതൽ ആറുമടങ്ങുവരെ വലുതായിരുന്നു. അതായത് വൈകീട്ട് നാലുമണിയോടെ ക്യുബിക് മീറ്ററിന് ശരാശരി 60 മൈക്രോഗ്രാം.

വായുമലിനീകരണം രൂക്ഷമായതോടെ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പടക്കം പൊട്ടിച്ചാൽ ആറുമാസംവരെ തടവുശിക്ഷയും 200 രൂപ പിഴയും ഈടാക്കുമെന്ന് ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ദീപാവലി ദിനത്തിൽ നിരോധനം വ്യാപകമായി ലംഘിക്കപ്പെട്ടു.

അയൽസംസ്ഥാനങ്ങളിൽ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കൽകൂടിയാകുന്നതോടെ സ്ഥിതി കൂടുതൽ മോശമാകും. പലയിടങ്ങളിലും ദൂരക്കാഴ്ച മങ്ങി.

മലിനീകരണം കുറയ്ക്കാൻ നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളിൽ വാഹനങ്ങൾ ഉടൻ നിർത്തിയിടാൻ നിർദേശമുണ്ട്. സ്‌പ്രിംഗ്ളറുകൾ വഴി വെള്ളം തളിക്കുന്നുമുണ്ട്.

പോരടിച്ച് ഭരണ-പ്രതിപക്ഷം

മലിനീകരണം കുറയ്ക്കാൻ ഡൽഹിക്കാൻ കഠിനപരിശ്രമം നടത്തുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടി ഭരിച്ചിട്ടും പഞ്ചാബിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് നിർബാധം തുടരുകയാണെന്ന് കെജ്‌രിവാളിന്റെ മുൻകാല നിലപാടുകൾ ചോദ്യംചെയ്ത് ബി.ജെ.പി. കുറ്റപ്പെടുത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറഞ്ഞുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അവകാശപ്പെട്ടു. കഴിഞ്ഞവർഷം വായുമലിനീകരണ തോത് അഥവാ എ.ക്യു.ഐ. 382 ആയിരുന്നു. 2020-ൽ ഇത് 414- ഉം 2019- ൽ 337-ഉം ആയിരുന്നു. സമീപകാലങ്ങൾക്കിടെ രേഖപ്പെടുത്തിയ മലിനീകരണ തോതിൽ ഏറ്റവും ചെറുത് 2018-ലേതാണ്. 281 ആയിരുന്നു 2018-ലെ വായു നിലവാരസൂചിക.

Content Highlights: Air pollution in delhi after diwali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented