ന്യൂഡല്‍ഹി: വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക വീണ്ടും 'വളരെ മോശം' നിലവാരത്തിലെത്തിയെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫര്‍) അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ നഗരത്തിലെ വായുഗുണനിലവാര സൂചിക(എ.ക്യു.ഐ) 309ല്‍ എത്തി

അതേ സമയം ഗുരുഗ്രാമിലെ വായുഗുണനിലാവാരം മെച്ചപ്പെട്ട് 301 എന്ന നിലയിലെത്തി. മുമ്പ് ഇവിടുത്തെ വായുഗുണനിലവാര സൂചിക ഗുരുതരമെന്ന നിലവാരത്തിലായിരുന്നു. എന്നാല്‍ നോയിഡയിലെ വായുഗുണനിലവാര സൂചിക മാറ്റമില്ലാതെ തുടരുകയാണ്. 

വായു മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹരിയാണ സര്‍ക്കാര്‍ ഡല്‍ഹിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന നാല് ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചിടുവാന്‍ ഉത്തരവിറക്കി. ഡല്‍ഹി സര്‍ക്കാരും നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. നിലവില്‍ ഡല്‍ഹിയിലേക്ക് ട്രക്കുകള്‍ക്ക് പ്രവേശന വിലക്കുണ്ട്. ആവശ്യ വസ്തുക്കള്‍ കൊണ്ടു വരുന്ന ട്രക്കുകള്‍, സി.എന്‍.ജി, ഇലക്ട്രിക്ക് ട്രക്ക് എന്നിവയ്ക്ക് മാത്രമാണ് പ്രവേശനാനുമതി.

Content Highlights: air pollution continues in Delhi; A.Q.I at 309 on Sunday