കൃഷിഫാമുകള്‍ കാര്‍ബണ്‍ ന്യൂട്രലാകുന്നു


2 min read
Read later
Print
Share

ഗുരുതരമായ ആഗോളതാപന, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കേരളം മുന്നില്‍ കാണുന്നുണ്ട്.

തിരുവനന്തപുരം പെരിങ്ങാമലയിലുള്ള കൃഷി ഫാം | Photo-Sali Palode

കൊച്ചി: സുരക്ഷിതമായ ഭക്ഷണവും നല്ല മണ്ണും ലക്ഷ്യമിട്ടുള്ള കൃഷിരീതിയിലേക്ക് സംസ്ഥാനത്തെ കൃഷിഫാമുകള്‍ മാറുന്നു. രാസവളങ്ങള്‍ ഉപയോഗിക്കാതെ ജൈവ രീതികളിലൂടെ വിവിധ വിളകളുണ്ടാക്കുന്ന പദ്ധതിക്ക് ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന തോട്ടത്തില്‍ അടുത്ത മാസം തുടക്കമാകും. കൃഷിവകുപ്പിനു കീഴിലുള്ള 14 ഫാമുകളിലും ഗോത്രവര്‍ഗ മേഖലകളിലുമാണ് നടപ്പാക്കുന്നത്.

ഇതോടൊപ്പം, 140 അസംബ്ലി മണ്ഡലങ്ങളിലും മോഡല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം തുടങ്ങും. ഇതെപ്പറ്റി പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ തുടര്‍ നടപടിയാകും. 2022-23 വര്‍ഷത്തില്‍ ബജറ്റില്‍ ഈ പദ്ധതിക്കായി 6.7 കോടി വകയിരുത്തിയിരുന്നു.

നൂറ്റാണ്ട് പിന്നിട്ട ഫാം

102 വര്‍ഷം മുന്‍പ് രാജഭരണകാലത്ത് തുടങ്ങിയ ഈ ഫാമാണ് സംസ്ഥാനത്തെ ഏക സര്‍ട്ടിഫൈഡ് ജൈവ ഫാം. ഇവിടമാണ് പരമ്പരാഗത നെല്‍വിത്തുകള്‍ ലഭിക്കുന്ന ഏക കേന്ദ്രം. വിത്തിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന നെല്ല് പലതരം ഉത്പന്നങ്ങളായി മാറ്റുന്നുമുണ്ട്. ആലുവ ഫാമില്‍ 10 വര്‍ഷമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല. പാടത്ത് ഇളക്കിമറിച്ച് താറാവുകള്‍ ചെറുകളകളെയും മറ്റും നശിപ്പിക്കുന്നു.

അടുത്തടുത്ത് കൃഷി ചെയ്യുന്നത് പല തരം നെല്‍വിത്തുകളായതിനാല്‍ എന്തെങ്കിലും രോഗം വന്നാലും പടരുന്നില്ല. ചാണകം നേരിട്ടല്ല ഉപയോഗിക്കുന്നത്. ഒരു ഏക്കറിന് ഒരു സീസണില്‍ അഞ്ചുകിലോ ചാണകമേ ഉപയോഗിക്കുന്നുള്ളു. പരിശോധനയില്‍ മണ്ണില്‍ ജൈവ കാര്‍ബണ്‍ സാന്നിധ്യം കൂടുതലാണെന്ന് ഫാമിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ. വടക്കൂട്ട് പറഞ്ഞു.

ഗുരുതരമായ ആഗോളതാപന, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കേരളം മുന്നില്‍ കാണുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അന്തരീക്ഷ ഊഷ്മാവ് കൂടുന്നതാണ്. ഇതിനു കാരണം ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് വര്‍ധിക്കുന്നതാണ്.

ഭാവിയുടെ കൃഷി മാര്‍ഗം

കാലാവസ്ഥാ വ്യതിയാനത്തെ കാര്‍ഷിക മേഖലയില്‍ ഫലപ്രദമായി നേരിടുകയാണ് പ്രധാനം. കാര്‍ഷികവൃത്തിയില്‍നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതും മണ്ണില്‍ കൂടുതല്‍ കാര്‍ബണ്‍ പിടിച്ചു നിര്‍ത്തുന്നതുമാണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതി. ആദ്യഘട്ടമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ പുതിയ രീതി നടപ്പാക്കും.-

പി. പ്രസാദ്, സംസ്ഥാന കൃഷിമന്ത്രി

Content Highlights: Agricultural Farms to adapt Carbon neutral methods

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
white tiger

1 min

മൈത്രി ബാഗ് മൃഗശാലയിലെ വെള്ളകടുവയ്ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നു

Jun 11, 2023


Amazon Rainforest

1 min

ലുലയും സുല്ലിട്ടു, ആമസോണ്‍ മഴക്കാടുകളുടെ നശീകരണ തോതില്‍ വീണ്ടും കുതിപ്പ് 

Apr 10, 2023


squirrel

2 min

സങ്കരയിനം മലയണ്ണാൻ വീണ്ടും; ഇത്തവണ ചിന്നാറിൽ, ആശങ്കയോടെ ഗവേഷകർ!

Apr 30, 2022


Most Commented