വായു മലിനീകരണ തോത് ഉയരുന്നു; മഹാരാഷ്ട്ര റെഡ് സോണിലാകുമെന്ന് പഠനം


പ്രതീകാത്മക ചിത്രം | Photo-mcgill.ca

നാഗ്പുര്‍: മഹാരാഷ്ട്രയിലെ വായു മലിനീകരണം ഉയര്‍ന്നേക്കുമെന്ന് പഠനങ്ങള്‍. കല്‍ക്കട്ടയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂ ട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 'എ ഡീപ് ഇന്‍സൈറ്റ് ഇന്‍ടു സ്റ്റേറ്റ് ലെവല്‍ എയറോസോള്‍ പൊല്യൂഷന്‍ ഇന്‍ ഇന്ത്യ' എന്ന് പഠനത്തിൽ മലിനീകരണത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഓറഞ്ച് സോണിലുള്ള സംസ്ഥാനം അടുത്ത വർഷത്തോടെ റെഡ് സോണിലെത്തുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള താപ നിലയങ്ങളാണ് മഹാരാഷ്ട്ര വായുമലിനീകരണത്തിലേക്ക് ഭൂരിഭാഗവും സംഭാവന നല്‍കുന്നത്. വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടാകുമെന്നും പഠനം പറയുന്നു.



2005നും 2019 നുമിടയില്‍ താപ നിലയങ്ങളില്‍ നിന്നുള്ള എയറോസോള്‍ ബഹിര്‍ഗമനത്തില്‍ 31 മുതല്‍ 39 ശതമാനം വരെ വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. താപനിലയങ്ങളുടെ ഉത്പാദനശേഷി 41 ശതമാനമാക്കി (10 ജിഗാവാട്ട്) കുറയ്ക്കുന്നതിലൂടെ മലിനീകരണ തോത് ബ്ലൂ സോണില്‍ (Less Vulnerable) നിലനിര്‍ത്താമെന്ന് പഠനം നിര്‍ദേശിക്കുന്നു.

Content Highlights: aerosol pollution may increase in maharastra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented