ഗ്രെറ്റ ത്യുൻബെ | Photo-AP
സ്റ്റോക്ക്ഹോം: കാലാവസ്ഥാ സംബന്ധിയായ വിഷയങ്ങളിൽ മൗനം തുടരുന്ന സ്വീഡനതിരേ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ. ഭരണകൂടത്തിന്റെ നിരുത്തരപാദപരമായ സമീപനത്തിനെതിരേ ഗ്രെറ്റ ത്യുന്ബയെടക്കമുള്ള അറുനൂറിലധികം വരുന്ന യുവജനങ്ങള്‍ സ്റ്റോക്ക്ഹോം ജില്ലാ കോടതിയില്‍ പരാതി നല്കി. കാലാവസ്ഥാ സംബന്ധിയായ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ രാജ്യത്ത് ഇതാദ്യമായാണ് പൊതുജനം കേസ് ഫയല്‍ ചെയ്യുന്നത്.
സ്റ്റോക്ക് ഹോം ജില്ലാ കോടതിയിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് ശേഷം പ്രതീകാത്മകമായി വെള്ളിയാഴ്ചയാണ് പരാതി സമർപ്പിക്കപ്പെട്ടത്. പരാതി നേരത്തേതന്നെ രാജ്യ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ മറ്റൊരു കോടതിയില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചിരുന്നു.
കാലാവസ്ഥാ പ്രതിസന്ധി ആശങ്കാജനകമാണെന്നും അത് നമ്മളെ ദുരന്തത്തിലേക്ക് കടത്തി വിടാൻ തക്ക കെൽപ്പുള്ളതാണെന്നും പരാതിക്കാരിലൊരാളും 19-കാരിയുമായ മോവ വിഡ്മാർക്ക് പ്രതികരിച്ചു.
അറുനൂറിലധികം പേർ പങ്കാളികളാകുന്ന കേസും രാജ്യത്ത് അപൂർവമാണ്. കേസ് വിജയിക്കുകയാണെങ്കിൽ സ്വീഡന് ആഗോള താപന വർധനവിലേക്കുള്ള തങ്ങളുടെ സംഭാവനയിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ടതായി വരും. കാലാവസ്ഥാ പ്രതിസന്ധിയിൽ തുടർച്ചയായുള്ള മൗനം പാലിക്കൽ സ്വീഡൻ ഉൾപ്പെടെയുള്ള 33 രാജ്യങ്ങളെ യൂറോപ്യൻ കോർട്ട് ഓഫ് ഹ്യുമൻ റെെറ്റ്സിൽ പ്രതിച്ചേർക്കാൻ കാരണമായിട്ടുണ്ട്. പോർച്ചുഗീസ് സ്വദേശികൾ നൽകിയ പരാതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്.
വിവിധ സംഘടനകളും പൗരന്മാരും കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ മൗനം തുടരുന്ന രാജ്യങ്ങൾക്ക് എതിരേ മുന്നോട്ട് വരുന്ന കാഴ്ചയാണ് ലോകത്താകമാനം അടുത്തകാലത്തായി ഉണ്ടായത്. ഹരിതഗൃഹ വാതക ബഹിര്‍ഗമനം 2020 ഓടെ 25 ശതമാനമായി കുറയ്ക്കാന്‍ ഡച്ച് ഗവണ്മെന്റിനോട് ഡച്ച് സുപ്രീംകോടി ഉത്തരവിട്ടത് 2019-ലാണ്. സമാനമായ സംഭവം ഫ്രാന്‍സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം ഇതിനോടകം തന്നെ സ്വീഡന്റെ ശരാശരി ആഗോള താപനിലയില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസിന്റെ വര്ധവനുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: activist greta thunberg and 600 other sue sweden for climate inaction
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..