പ്ലാസ്റ്റിക് രഹിത ഭൂമി; വരുന്നു പ്രകാശം കടത്തിവിടുന്ന മരപ്പലക


എം.ബി. ബാബു

പ്ലാസ്റ്റിക് പോലെ വഴങ്ങുന്നതും ഭാരംകുറഞ്ഞതും വിലകുറച്ച് നിർമിക്കാനാകുന്നതും പ്രകൃതിയോട് അലിഞ്ഞു ചേരുന്നതുമായ മരപ്പലകയാണ് വികസിപ്പിച്ചത്

സുതാര്യമായ മരപ്പലക

തൃശ്ശൂർ: പ്രകാശം കടത്തിവിടുന്ന മരപ്പലകയോ... ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നു വിചാരിക്കാൻ വരട്ടെ. മരപ്പലകകളെ ചില്ലിന് സമാനമായി മാറ്റിയെടുക്കാനാകുമെന്ന് പറയുന്നത് രണ്ടു മലയാളികൾ ഉൾപ്പെടുന്ന അഞ്ചു ഗവേഷകരാണ്. പ്ലാസ്റ്റിക് രഹിത ഭൂമിയിലേക്കുള്ള ഇവരുടെ കണ്ടെത്തലിന് പേറ്റന്റും കിട്ടി.

പ്ലാസ്റ്റിക് പോലെ വഴങ്ങുന്നതും ഭാരംകുറഞ്ഞതും വിലകുറച്ച് നിർമിക്കാനാകുന്നതും പ്രകൃതിയോട് അലിഞ്ഞു ചേരുന്നതുമായ മരപ്പലകയാണ് വികസിപ്പിച്ചത്.സംഘാംഗങ്ങൾ

ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് വിരമിച്ച ഡോ. കൃഷ്ണ കെ. പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ബെംഗളൂരുവിലെ മൗണ്ട് കാർമൽ കോളേജിൽ സുവോളജി വിഭാഗം അസി. പ്രൊഫസറായ തൃശ്ശൂർ ആമ്പല്ലൂർ അരങ്ങത്ത് വീട്ടിൽ ഡോ. ശ്രീജ നായർ, ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകനും തലശ്ശേരി സ്വദേശിയുമായ അനീഷ് എം. ചാത്തോത്ത്, കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ സയന്റിഫിക് അസിസ്റ്റന്റ് ഡോ. ആനന്ദ എൻ. സുബ്ബറാവു, ദേവങ്കരേ എ.വി.കെ. കോളേജ് ഓഫ് വുമൺസിൽ അസി. പ്രൊഫസർ ഡോ. ഗിരിധർ ബി. നാഗരാജപ്പ എന്നിവരാണ് ഗവേഷണ സംഘാംഗങ്ങൾ.

തടി എങ്ങനെ സുതാര്യമാക്കാം

തടിയുടെ നിറത്തിനു കാരണമായ ലിഗ്നിൻ എന്ന പദാർഥത്തെ മുഴുവനായോ ഭാഗികമായോ രാസപ്രക്രിയയിലൂടെ നീക്കംചെയ്യും. ബാക്കിയുള്ള സെല്ലുലോസ് കവചത്തിൽ (cellulose framework) പ്രകാശം കടത്തിവിടാൻ സഹായിക്കുന്ന ഒരു സുതാര്യ പോളിമർ വാക്വം (transparent polymer vacuum) സമ്മർദത്തിലൂടെ സംയോജിപ്പിക്കും.

മരപ്പലക എങ്ങനെ വഴങ്ങുന്നതാക്കാം

മരപ്പലകയിൽ പോളിവിനൈൽ ആൽക്കഹോളും പ്രൊപ്പലൈൻ ഗ്ലൈകോളും ഉപയോഗിച്ചാണ് മാറ്റിയെടുക്കുന്നത്. കട്ടികുറഞ്ഞ മരപ്പലകകളാണ് ഉപയോഗിക്കുന്നത്. തീരെ കട്ടികുറഞ്ഞതും 100 ശതമാനം സുതാര്യവുമായ മരപ്പലകകൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണമാണ് ഇപ്പോൾ തുടരുന്നത്.

ലോകം ഉറ്റുനോക്കുന്നു

ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ‘സുതാര്യമായ മരം’ എന്ന ആശയത്തിൽ ഗവേഷണം തുടരുകയാണ്. 1992-ൽ ജർമൻ ശാസ്ത്രജ്ഞനായ സീഗ് ഫ്രൈഡ് ഫിങ്ക് പുറത്തുവിട്ട ആശയമാണിത്. ഏതാണ്ട് 140 ഗവേഷണപ്രബന്ധങ്ങൾ പുറത്തിറങ്ങി.

Content Highlights: about wooden piece which can transmit light through it


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented