ആറളം മുതൽ മസായ്മാര വരെ;കാടിറങ്ങി പുസ്തകത്താളിലേക്ക്‌


പി.പി.അനീഷ്‌ കുമാർ

മസായ് മാരയിലെ ചീറ്റയുടെ ദൃശ്യം; അസീസ് മാഹി പകർത്തിയ ചിത്രം | ഫോട്ടോ:മാതൃഭൂമി

പ്രകൃതിയുടെ ലയം പോലെ കുറേ മാനുകളും ഒരു കൊമ്പനുമുള്ള പുലർകാല ദൃശ്യം. 2016 സെപ്റ്റംബർ മാസമിറങ്ങിയ ‘മാതൃഭൂമി യാത്ര’ മാസികയുടെ കവർചിത്രം ബന്ദിപൂരിൽനിന്നുള്ള ഈ ദൃശ്യവിരുന്നായിരുന്നു. ഇന്ത്യൻ പരസ്യരംഗത്തെ ‘ഓസ്കർ’ എന്ന് വിശേഷിപ്പിക്കാവുന്ന ആബിസ് പുരസ്കാരം ആ വർഷം ഈ കവർ പേജിനായിരുന്നു. ചിത്രം പകർത്താനിടയായ സാഹചര്യത്തെക്കുറിച്ചുള്ള ഫോട്ടോഗ്രാഫറുടെ ലേഖനവും ലക്കത്തിലുണ്ടായിരുന്നു. ഈ ഫോട്ടോ പകർത്തിയതും ലേഖനമെഴുതിയതും വന്യജീവി ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയനായ അസീസ് മാഹിയാണ്.

അസീസ് മാഹി

67-ാം വയസ്സിലും കാടിനെയും ജീവജാലങ്ങളെയും പ്രണയിക്കുന്ന, കാടകത്തിന്റെ തെളിച്ചമുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ആൾ. തുടർന്നിങ്ങോട്ട് യാത്രയുടെ എല്ലാ ലക്കങ്ങളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചുതുടങ്ങി, ‘വ്യൂ പോയിന്റ്- കാടിന്റെ നിറങ്ങൾ’ എന്ന പംക്തിയിലൂടെ. ഇതിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ നവംബർ ആറിന് മാതൃഭൂമി ബുക്സ് പുസ്തകമായി പുറത്തിറക്കുകയാണ്; ‘കാടിന്റെ നിറങ്ങൾ’ എന്ന പേരിൽ. പ്രസിദ്ധീകൃതമായ ലേഖനങ്ങളുടെ വിപുലീകരിച്ച രൂപമാണ് പുസ്തകത്തിലുള്ളത്.ബത്തേരിയിൽ വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനായ സമയത്ത് നടത്തിയ വനയാത്രകളാണ് അസീസിലെ ഫോട്ടോഗ്രാഫറെ ഉണർത്തിയത്. കേരളത്തിലെ വിവിധ വനസങ്കേതങ്ങൾക്കുപുറമെ കർണാടകയിലെ ബന്ദിപൂർ, നാഗർഹോള, രംഗനതിട്ടു, കൊക്കരബെല്ലൂർ, കബനി, തമിഴ്നാട്ടിലെ മുതുമല, മഹാരാഷ്ട്രയിലെ തഡോബ-അന്ധേരി, ബാന്ധവഘർ, മധ്യപ്രദേശിലെ പെഞ്ച്, ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്ക്, പശ്ചിമബംഗാളിലെ സുന്ദർബൻ...ഇദ്ദേഹം ക്യാമറ ഫോക്കസ് ചെയ്ത ഇടങ്ങളുടെ നിരയ്ക്ക് നീളമേറെ. ഗൾഫിൽ ഡോക്ടറായ മകൻ ഷബിനൊപ്പമാണ് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള മസായ്‍മാര സന്ദർശിച്ചത്. ‘കാനൻ വൺ ഡി എക്സ്’ ക്യാമറയാണ് കാട്ടിലെ സഹയാത്രികൻ.

100 മുഹൂർത്തങ്ങൾ, 100 ചിത്രങ്ങൾ

നവംബർ ആറിന് വൈകിട്ട് 3.30-ന് മാഹി മലയാള കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന് നൽകി പുസ്തകം പ്രകാശനം ചെയ്യും. എം.മുകുന്ദന്റേതാണ് അവതാരിക. 220 പേജുകളിലായി 20 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ഒപ്പം 150 വർണചിത്രങ്ങളും. പുസ്തകപ്രകാശന ചടങ്ങിനുശേഷം ഫോട്ടോ പ്രദർശനോദ്ഘാടനം നടക്കും.

രാജ്യത്തിനകത്തും പുറത്തും നടത്തിയ പതിറ്റാണ്ടുകൾ നീണ്ട വനയാത്രകൾക്കിടെ പകർത്തിയ 100 ചിത്രങ്ങളാണ് ‘100 ഫ്രെയിംസ്: ദ പഗ്‍മാർക്ക്’ എന്ന് പേരിട്ട പ്രദർശനത്തിലുണ്ടാകുക. ആറളം ഫാം മുതൽ മസായ്‍മാര വരെയുള്ള ഇടങ്ങളിലെ ദൃശ്യങ്ങൾ കൂട്ടത്തിലുണ്ട്; പൂമ്പാറ്റകളുടെ ദേശാന്തരഗമനം മുതൽ ചീറ്റകളുടെ വേട്ടയാടൽ വരെ. മസായ്‍മാരയിൽ അഞ്ച് ആൺചീറ്റകൾ ഒരുമിച്ച് ഇരതേടുന്ന ഒറ്റച്ചിത്രം മാത്രം മതി പ്രദർശനത്തിന്റെ സൗന്ദര്യവും പ്രൗഢിയും അടുത്തറിയാൻ. 13 വരെ നീളുന്ന പ്രദർശനത്തിന്റെ ഭാഗമായി സെമിനാറുകളുണ്ടാകും. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക മലബാർ കാൻസർ സെന്ററിലേക്ക് നൽകാനാണ് തീരുമാനം

Content Highlights: about willdlife photographer azeez mahi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented