അന്റാര്‍ട്ടിക്കയിലൊരു പോസ്റ്റ് ഓഫീസ്, പോസ്റ്റ് മാസ്റ്ററായിട്ടൊരു ജോലി: പ്രതിമാസശമ്പളം 2300 ഡോളര്‍വരെ


ചരിത്ര പ്രാധാന്യമുള്ള ഇടം സംരക്ഷിക്കുന്നതിനൊപ്പം പ്രദേശത്തെ കുറിച്ചുള്ള പരിസ്ഥിതി സംബന്ധമായ വിവര ശേഖരണം നടത്തേണ്ടതും ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചുമതലയാണ്. 

പെൻഗ്വിൻ പോസ്റ്റ് ഓഫീസ് | By Original uploader was the image's author Apcbg at en.wikipedia - Originally from en.wikipediaat: http://en.wikipedia.org/wiki/Image:Port-Lockroy.jpg., CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=706481

ലോകത്തില്‍ വെച്ചേറ്റവും വിദൂര പ്രദേശത്തുള്ള പോസ്റ്റ് ഓഫീസ്, അതും അന്റാര്‍ട്ടിക്കയില്‍. അവിടെ പോസ്റ്റ് മാസ്റ്റര്‍ തസ്തികയിൽ നാല് ഒഴിവുകള്‍. ആരെയും കൊതിപ്പിക്കുന്ന ഈ ജോലിക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിനമായിരുന്നു ഏപ്രില്‍ 25. ജോലി അല്‍പ്പം കടുപ്പമേറിയതാണെങ്കിലും പ്രതിവര്‍ഷം നൂറ് കണക്കിന് പേരാണ് ഇവിടെ പോസ്റ്റ് മാസ്റ്റര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ അയ്ക്കുന്നത്. ചില വര്‍ഷങ്ങളില്‍ ഇത് രണ്ടായിരവും കടന്നിട്ടുണ്ട്. ഒരേ സമയം പോസ്റ്റ് ഓഫീസായും മ്യൂസിയമായും പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്റെ ചുമതല വഹിക്കുന്നത് യു.കെ അന്റാര്‍ട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റിനാണ്. എല്ലാ വര്‍ഷവും നാല് പേരെയാണ് ഇത്തരത്തില്‍ പോസ്റ്റ് മാസ്റ്ററായി ട്രസ്റ്റ് തിരഞ്ഞെടുക്കുന്നത്. നൂറ് കണക്കിന് പെന്‍ഗ്വിനുകള്‍ പാര്‍ക്കുന്ന ഗൗഡിയര്‍ ദ്വീപിലാണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ദ്വീപില്‍ കഴിയണം. 1,600 ഡോളര്‍ മുതല്‍ 2,300 ഡോളര്‍ വരെയാണ് പ്രതിമാസ ശമ്പളം.

കത്തുകളുടെ ശേഖരണം മാത്രമല്ല പ്രദേശത്തുള്ള പെന്‍ഗ്വിനുകളുടെ അംഗ സംഖ്യയെടുക്കുന്നതും പോസ്റ്റ് മാസ്റ്ററുടെ ഉത്തരവാദിത്വമാണ്.

പ്രദേശത്തെ പൗരാണികതയെ അതേ പടി പുനരാവിഷ്‌കരിക്കുന്ന ലിവിങ് മ്യൂസിയത്തിനൊപ്പം ചെറിയൊരു ഗിഫ്റ്റ് ഷോപ്പ് കൂടിയുണ്ട്. ഷോപ്പില്‍ നിന്നുള്ള വരുമാനമാണ് അന്റാര്‍ട്ടിക്കയിലെ മറ്റ് പുരാതനയിടങ്ങളുടെ നവീകരണത്തിനായി വിനിയോഗിക്കുക.

യു.കെയുടെ തെക്കെ അറ്റത്തുള്ള സ്വകാര്യ പോസ്റ്റ് ഓഫീസ് കൂടിയാണ് പോര്‍ട്ട് ലോക്‌റോയ്. 'ബേസ് എ' എന്നും അറിയപ്പെടുന്ന ഓഫീസ് രണ്ടാം ലോക മഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ 'ഓപ്പറേഷന്‍ തബാരിന്‍' എന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമായിട്ട് 1944-ലാണ് സ്ഥാപിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ഇടം സംരക്ഷിക്കുന്നതിനൊപ്പം പ്രദേശത്തെ കുറിച്ചുള്ള പരിസ്ഥിതി സംബന്ധമായ വിവര ശേഖരണം നടത്തേണ്ടതും ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചുമതലയാണ്.

ചിലപ്പോള്‍ വെള്ളം, ഇന്റര്‍നെറ്റ്, സെല്‍ഫോണ്‍ എന്നീ സംവിധാനങ്ങളില്ലാതെയും കഴിയേണ്ടി വരും. അപേക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ കേംബ്രിഡ്ജില്‍ ഒരാഴ്ച പരിശീലനം പൂര്‍ത്തിയാക്കി വേണം അന്റാര്‍ട്ടിക്കയിലെത്താന്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രദേശത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നു. രണ്ട് ജീവനക്കാര്‍ മാത്രമായിരുന്നു ഈ സമയത്ത് അവിടെ പരിപാലന ചുമതല നിര്‍വഹിച്ചിരുന്നത്. അഞ്ച് മാസക്കാലയളവിലേക്ക് നിയമിക്കപ്പെടുന്നവര്‍ പെന്‍ഗ്വിന്‍ ജോഡികളുടെ എണ്ണം, കൂട്, മുട്ട, മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം എല്ലാം നിരീക്ഷണ വിധേയമാക്കണം. അംഗസംഖ്യയിലുണ്ടാവുന്ന മാറ്റങ്ങളറിയാനാണിത്. പെന്‍ഗ്വിനുകളുടെ പ്രത്യുത്പാദന ചക്രത്തെ കുറിച്ച് ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നടക്കുന്ന പഠനത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ.


Content Highlights: about the world's most remote post office in antartica


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented