സ്നേഹപൂർവ്വം ബുൾ ബുൾ കുഞ്ഞുങ്ങളെ അവർ വിളിച്ചു.. അക്കു, കുക്കു


പേരോട് എം.ഐ.എം സ്‌കൂളിലെ വിദ്യാർഥികൾ ബുൾ ബുൾ പക്ഷിക്ക് വെള്ളം നൽകുന്നു

ജീവിതത്തിൽ നൽകേണ്ട കരുതലും സ്നേഹവും നന്മയും അവർ പുസ്തകത്തിൽനിന്ന്‌ കേട്ടുപഠിക്കുകയല്ല, പകർന്നുനൽകുകയാണ്. അമ്മയ്ക്ക് കാവലായി, പക്ഷിക്കുഞ്ഞുങ്ങൾക്ക് സുരക്ഷയായി... പേരോട് എം.ഐ. എ. ഹയർസെക്കൻഡറി സ്കൂളിലെ എട്ട് സി. ക്ലാസിലെ കുട്ടികളാണ് ക്ലാസിൽ അതിഥിയായെത്തിയ ബുൾബുൾ പക്ഷികൾക്ക് മുമ്പിൽ ദൈവീകസാന്നിധ്യമായി മാറിയത്.

നാലാഴ്ചമുമ്പാണ് ബുൾബുൾപക്ഷി ക്ലാസിലെ റീഡിങ്‌ കോർണറിനടുത്ത് കൂടുകെട്ടിയത്. പിന്നാലെ രണ്ടുമുട്ടയിട്ടു. തുടർന്ന് രണ്ടാഴ്ച ബുൾബുൾ പക്ഷി അടയിരുന്നു. ഇതോടെ ക്ലാസധ്യാപകൻ പി.കെ. ഇസ്സുദീന്റെ നേതൃത്വത്തിൽ ക്ലാസ് കൂടുതൽ ജാഗ്രതയിലായി. തള്ളപ്പക്ഷിക്ക് പ്രയാസമുണ്ടാകുമെന്ന് കരുതി ക്ലാസിൽ ഫാനിടുന്നതിനുപോലും വിലക്കേർപ്പെടുത്തി. ഒഴിവുസമയങ്ങളിൽ വിദ്യാർഥികൾ തങ്ങളുടെ കലപില ശബ്ദംതന്നെ കുറച്ചു.



ബാഗുവെക്കാനുളള റാക്കറ്റുകൊണ്ട് പക്ഷി അടയിരിക്കുന്ന ഭാഗത്തേക്കുള്ള സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. ഒരാഴ്ചമുമ്പ് രണ്ടുമുട്ടയും വിരിഞ്ഞു. ക്ലാസ് ലീഡർ അയാൻ അഷ്‌റഫിന്റെയും ബിലാലിന്റെയും നേതൃത്വത്തിൽ പക്ഷിക്കുഞ്ഞുങ്ങളുടെ സുരക്ഷ ഏറ്റെടുത്തു. വെള്ളവും ഭക്ഷണവും നൽകാൻ റഹംദില്ലും ദൻഹാനും ഗായത്രിയും രംഗത്തെത്തി. പക്ഷിക്കുഞ്ഞുങ്ങൾക്ക് പുൽച്ചാടി, പൂമ്പാറ്റ, തുമ്പി എന്നിവയുമായി ബുൾബുൾ പക്ഷികൾ ക്ലാസിലൂടെ തലങ്ങുംവിലങ്ങും പറക്കുന്നത് സ്കൂളിലെ ഒന്നാംനിലയിലെ അദ്‌ഭുതക്കാഴ്ചയാണ്.

പൊന്നുപോലെ നോക്കിയ പക്ഷിക്കുഞ്ഞുങ്ങൾക്ക് പേരിടണമെന്നായി കുട്ടികൾ. ബയോളജി അധ്യാപകൻ പണാറത്ത് ഹാരിസിന്റെ നേതൃത്വത്തിൽ ഇതിനായി സ്കൂളിൽ മത്സരം നടത്തി. അധ്യാപകർക്കും വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് രണ്ടുപേര് നിർദേശിക്കാം. അങ്ങനെ ആയിരത്തോളം പേരുകളിൽനിന്ന്‌ അവർ സ്നേഹപൂർവം വിളിച്ചു...അക്കു, കുക്കു.

Content Highlights: about the students in school where bulbul nested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented