'ഒന്നര വർഷം മുമ്പല്ല, 1926 ൽ തന്നെ നെല്ലിയാമ്പതിയിൽ വരയാടുകളെ കണ്ടെത്തിയിട്ടുണ്ട്'


സരിന്‍.എസ്.രാജന്‍

വരയാടുകളുടെ സാന്നിധ്യം ഉണ്ടെങ്കിൽ തന്നെ ചിലപ്പോൾ വരയാടുകളെ കണ്ടെത്താൻ കഴിഞ്ഞെന്നു വന്നേക്കില്ല

വരയാട് | ഫോട്ടോ:പി.പി രതീഷ്‌

ഒന്നരവര്‍ഷം മുന്‍പ് നെല്ലിയാമ്പതിയില്‍ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ ഒരു അതിഥിയുടെ ചിത്രം പതിഞ്ഞു. നെല്ലിയാമ്പതിയില്‍ നിന്നുള്ള വരയാടിന്റെ ആദ്യ ചിത്രമെന്ന അവകാശവാദത്തോടെ ആ ചിത്രം ആഘോഷിക്കപ്പെട്ടു. ദിവസങ്ങള്‍ക്ക് മുന്‍പ് നെല്ലിയാമ്പതിയില്‍ നിന്നും വീണ്ടും വരയാടിന്റെ ചിത്രമെത്തി. വരയാടുകളെ വീണ്ടും കണ്ടുവെന്നും അവയുടെ സാന്നിധ്യം വര്‍ധിക്കുന്നു എന്നുമുള്ള തലക്കെട്ടോടെ. വരയാടുകള്‍ ഒന്നരവര്‍ഷം മുന്‍പ് നെല്ലിയാമ്പതിയില്‍ ഉണ്ടായിരുന്നില്ല എന്നാകും ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പെട്ടവര്‍ക്ക് സ്വാഭാവികമായും തോന്നുക. എന്നാല്‍ അല്ലെന്നാണ് വന്യജീവി പ്രവര്‍ത്തകരുടെ പക്ഷം. ഇരവികുളത്ത് മാത്രമുള്ളതെന്ന് കരുതപ്പെട്ടിരുന്ന ഇവയുടെ സാന്നിധ്യം 1926 മുതലേ നെല്ലിയാമ്പതിയില്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. ഒരു വിദേശിയാണ് ഇവയുടെ സാന്നിധ്യം പ്രദേശത്ത് ആദ്യം തിരിച്ചറിഞ്ഞത്.

1976 മുതൽ ഹിൽടോപ്പ്, പെരിയാട്ടുമല, ഗോവിന്ദമല എന്നിവിടങ്ങളിലും വരയാടുകളെ കണ്ടെത്തിയതായി രേഖകളുണ്ടെന്ന് ആരണ്യകം നേച്വർ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ഡോ.ടി.എസ് ഈസ പറയുന്നു. വന്യജീവി ഗവേഷകൻ കൂടിയായ ഡോ.ഈസ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് (കെ.എഫ്.ആർ.ഐ) മുൻ ഡയറക്ടർ കൂടിയാണ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

"വരയാടുകളുടെ എണ്ണം പെരുകുന്നത് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇവയുടെ സാന്നിധ്യം കൂടുതൽ സ്ഥലങ്ങളിൽ കണ്ടെത്തുവാന്‍ കഴിഞ്ഞു", വരയാടുകളെ കുറിച്ചുള്ള പഠനങ്ങളിലും പങ്കാളിയായിരുന്ന ഡോ.ഈസ പറയുന്നു.

സമീപപ്രദേശങ്ങളിലും

നെല്ലിയാമ്പതിക്കടുത്തുള്ള മിന്നാമ്പാറ, മാമ്പാറ തുടങ്ങിയ പ്രദേശങ്ങളിലടക്കം വരയാടുകളുടെ സാന്നിധ്യമുണ്ട്. പാറക്കൂട്ടങ്ങളോടു ചേർന്ന് പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ മാത്രമാണ് വരയാടുകളുടെ സാന്നിധ്യം സാധാരണയായി കണ്ടെത്താൻ കഴിയുക. എന്നാൽ ഒരു പുൽമേട്ടിൽ നിന്ന് മറ്റൊരു പുൽമേട്ടിലേക്ക് ചോല വനങ്ങളിലൂടെയോ, മറ്റ് വനങ്ങളിലൂടെയോ യാത്ര ചെയ്യും വഴിയും ഇവയെ കണ്ടെത്താൻ കഴിയുമെന്നാണ് വന്യജീവി പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

2010 -ൽ ഏഷ്യ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ (ABC) ട്രസ്റ്റിന്റെ നേതൃത്തിൽ നടത്തിയ പഠനങ്ങളിലും ഇരവികുളം ഒഴികെയുള്ള വിവിധയിടങ്ങളിൽ വരയാടുകളെ കണ്ടെത്തുകയുണ്ടായി. 2017-ൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വരയാടുകളുടെ അംഗസംഖ്യ നിർണയ പഠനത്തിന്റെ കോ-ഓർഡിനേറ്റർ കൂടിയായിരുന്നു ഡോ.ഈസ. ഇത്തരത്തിൽ നടത്തിയ പഠനങ്ങളെല്ലാം തന്നെ വരയാടുകൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറമേയുള്ള പ്രദേശങ്ങളിലേക്കും സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

മലയാറ്റൂരിലെ കുരിശുമുടിയില്‍ ഒരു കാലത്ത് നൂറിലധികം വരയാടുകളെ കാണപ്പെട്ടതായി
രേഖകളുണ്ട്

ഇരവികുളം സംരക്ഷിത മേഖലയായതിനാലാണ് വരയാടുകളെ അവിടെ സുലഭമായി കാണാന്‍ കഴിയുന്നതെന്നും ഡോ.ഈസ കൂട്ടിച്ചേർത്തു. അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെയാണ് അന്നുമിന്നും വരയാടുകളെ ആകർഷിക്കുന്ന ഘടകം.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ വിഭാഗത്തിന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് വരയാടുകൾ ഉൾപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 600 മുതൽ 1,500 മീറ്ററിലധികം ഉയരമുള്ള നീലഗിരിയിലാണ് ഭൂരിഭാഗം വരയാടുകളെയും കാണുന്നത്. ഉയർന്ന മലമ്പ്രദേശങ്ങളിലാണ് (High Altittude) സാധാരണയായി വരയാടുകളെ കാണുക.

എന്നാൽ മൂന്നാറിൽ ചിമ്മിനിക്കടുത്തുള്ള (ചിമ്മിനിക്കും ചാലക്കുടിക്കുമിടയിലുള്ള പ്രദേശം) എലിവേഷൻ കുറഞ്ഞ പ്രദേശത്തും വരയാടുകളെ കണ്ടെത്തിയിട്ടുണ്ട്. ആവാസവ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളാണ് നിലവിൽ വരയാടുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഉയർന്ന മലമ്പ്രദേശങ്ങളിലെ മലഞ്ചെരിവുകളിൽ കാണപ്പെടുന്ന വരയാടുകൾ ഭക്ഷണം തേടിയും ഒരു പുല്‍മേട്ടില്‍ നിന്നും മറ്റൊരു പുല്‍മേട്ടിലേക്ക് എത്തിയേക്കാം. എല്ലാകാലത്തും ഇരവികുളത്തും സമീപപ്രദേശങ്ങളിലും തന്നെയാണ് ഏറിയ പങ്ക് വരയാടുകളെ കണ്ടെത്താൻ കഴിയുകയെന്നും ഡോ.ഈസ പ്രതികരിച്ചു.

Content Highlights: about the spotting of nilgiri tahr


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


03:08

തകരുമോ അദാനി സാമ്രാജ്യം?; വിപണിയെ പിടിച്ചുകുലുക്കി ഹിന്‍ഡെന്‍ബെര്‍ഗ്‌

Jan 28, 2023

Most Commented