സമുദ്രനിരപ്പില്‍ വര്‍ധനവ്, 2 ഡിഗ്രി കടക്കാനൊരുങ്ങി ആഗോള താപനില; വരും കാല കാലാവസ്ഥാ ഭീഷണികൾ


എൻവയോൺമെന്റ് ഡെസ്ക്

ഈ നൂറ്റാണ്ടോടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ 550 ജീവിവർഗ്ഗങ്ങൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുമെന്നാണ് വിദ്ഗധർ പറയുന്നത്. 

വടക്കു കിഴക്കൻ അസമിൽ നദിയിലെ മണ്ണൊലിപ്പിനെ തുടർന്ന് വീട്ടിൽ നിന്നും സാധനങ്ങളുമായി രക്ഷപ്പെടുന്ന ആൾ, പ്രതീകാത്മക ചിത്രം | Photo-AP

ഗോള കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാനം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഹരിതഗൃഹ വാതക ബഹിർഗമനത്തിലേക്ക് നയിക്കുകയും അന്തരീക്ഷത്തിൽ താപം തങ്ങി നിന്ന് ആഗോള താപനത്തിലേക്ക് കൊണ്ടെത്തിക്കുകയുമാണ്. എന്താണ് യഥാര്‍ഥത്തില്‍ കാലാവസ്ഥാ വ്യതിയാനം, എന്തൊക്കെയാണ് അതിന്റെ പരിണിത ഫലങ്ങള്‍. എളുപ്പത്തില്‍ മനസിലാക്കാം.

എന്താണ് കാലാവസ്ഥ വ്യതിയാനം?ഒരു മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന ശരാശരി കാലാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളാണ് കാലാവസ്ഥാ വ്യതിയാനം. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനമാണ് ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്നത്.

ആഗോള താപനത്തിന് തടയിടാൻ താപ വർധനവ് 1.5 ഡിഗ്രി സെൽഷ്യസ്സിൽ കൂടുതലാവാതെ നിലനിർത്തുക എന്നാണ് പാരിസ് ഉടമ്പടി മുന്നോട്ടു വെച്ചിട്ടുള്ളത്.19-ാം നൂറ്റാണ്ടിനെ അപേക്ഷിച്ച് ആഗോള താപനിലയിൽ നിലവിൽ 1.1 ഡിഗ്രി വർധനവ് സംഭവിച്ചു കഴിഞ്ഞു. 2100 ന്റെ അവസാനത്തോടെ ആഗോള താപന വർധനവ് രണ്ട് ഡിഗ്രിയെ മറികടന്നേക്കുമെന്ന സൂചനയാണ് നിലവിലെ റിപ്പോർട്ടുകൾ നൽകുന്നത്.

2100 ഓടെ രണ്ട് ഡിഗ്രി മറിക്കടക്കുകയാണെങ്കില്‍ ആഗോള സമുദ്രനിരപ്പിലടക്കം കാര്യമായി മാറ്റങ്ങളുണ്ടായേക്കുമെന്നാണ് കരുതപ്പെടന്നത്.

പ്രത്യാഘാതം- വരൾച്ച, പ്രളയം, ഭക്ഷ്യ ക്ഷാമം, ജൈവവൈവിധ്യ ശോഷണം

ആഗോള താപനമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിലൊന്ന്. ആഗോള താപനം മഴയുടെ തോത് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. മഴയുടെ തോത് കുറയുന്നത് വരൾച്ചാ സംഭവങ്ങൾ അധികരിക്കാനുള്ള കാരണവുമാകുന്നു. കിഴക്കൻ ആഫ്രിക്കയിൽ തുടർച്ചയായ അഞ്ചാം വട്ടമാണ് മഴയുടെ തോതിൽ കുറവ് രേഖപ്പെടുത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം ഇവിടെ 2.2 കോടിയാളുകൾ (22 മില്ല്യൺ) ഭക്ഷ്യക്ഷാമം നേരിട്ടേക്കുമെന്നാണ് നൽകുന്ന സൂചനകൾ. കാട്ടുതീ സംഭവങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു പ്രത്യാഘാതം. യൂറോപ്പ് ഈ വർഷം അഭിമുഖീകരിച്ച കാട്ടുതീ ഇതിനുത്തമോദാഹരണമാണ്. ഫ്രാൻസിലും ജർമനിയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഭൂമി ചുട്ടുപ്പൊള്ളുന്നത് മഞ്ഞുരുകൽ പോലെയുളള പ്രതിഭാസങ്ങളിലേക്ക് നയിക്കുകയും അതുവഴി ഹരിതഗൃഹ വാതകങ്ങൾ കൂടുതലായി അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നു. മഴയുടെ കുറവ് മാത്രമല്ല മഴ തോത് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനം മൂലമാണ്. ചൈന, പാകിസ്താൻ, നൈജീരിയ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത പ്രളയം ഇതിനുദാഹരണമാണ്.

ആഗോള താപനം, നാസ പകര്‍ത്തിയ ചിത്രം | Photo-nasa.gov/

ഭീഷണികൾ

യു.എസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രിൽ 2022 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 10 മുതൽ 15 ശതമാനം വരെയുള്ള സമുദ്ര ജീവികൾ നിലവിൽ വംശനാശ ഭീഷണി അഭിമുഖീകരിക്കുകയാണ്. മഞ്ഞുപാളികളെ ആശ്രയിച്ചു ജീവിക്കുന്ന ഹിമക്കരടികളും നിലവിൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്.

ഈ നൂറ്റാണ്ടോടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ 550 ജീവിവർഗ്ഗങ്ങൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുമെന്നാണ് വിദ്ഗധർ പറയുന്നത്.

യുനെസ്‌കോ ലോകപൈതൃക പട്ടികയിലിടം നേടിയ ഗ്രേറ്റ് ബാരിയല്‍ റീഫിലെ പവിഴപ്പുറ്റുകള്‍ ബ്ലീച്ചിങ്ങിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ ആറാമത് കൂട്ട ബ്ലീച്ചിങിന് ഗ്രേറ്റ് ബാരിയര്‍ റീഫ് ഈ വര്‍ഷമാദ്യം വിധേയമായിരുന്നു. പവിഴപ്പുറ്റുകള്‍ അവയില്‍ വാസമുറപ്പിച്ചിരിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ വെള്ള നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന പ്രക്രിയയെയാണ് കോറല്‍ ബ്ലീച്ച് എന്ന് പറയുന്നത്. ജെെവെെവിധ്യനാശമാകും ഇതിന്റെ പരിണിതഫലം. ആഗോള താപനം മൂലം സമുദ്ര നിരപ്പിലും ക്രമാതീതമായ വർധനവുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ പല പ്രമുഖ നഗരങ്ങൾക്കും ജനവാസ മേഖലകൾക്കും വലിയ ഭീഷണിയാണ് ഈ പ്രതിഭാസം സൃഷ്ടിക്കുന്നത്. പലയിടങ്ങളിലും 1993 നുശേഷം സമുദ്രനിരപ്പ് ഇരട്ടിയായി. 2020 ജനുവരി മുതലുള്ള രണ്ടരവര്‍ഷം കൊണ്ടു മാത്രം സമുദ്രനിരപ്പ് 10 മില്ലിമീറ്റര്‍ ഉയര്‍ന്നു.

തെക്കുകിഴക്കൻ ഗ്രീൻലൻഡിലെ ഹിമക്കരടികൾ | Photo-AP

ഭീഷണി മാത്രമല്ല, പ്രതിഭാസങ്ങളും

കാലാവസ്ഥാ വ്യതിയാനം മഴവില്ല് പോലെയുള്ള പ്രതിഭാസങ്ങള്‍ കൂടുതലായി സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, അതായത് 2100- ഓടെ മഴവില്ല് ദിനങ്ങളില്‍ 5 ശതമാനത്തിന്റെ വര്‍ധനവാകും രേഖപ്പെടുത്തുക. 21-ാം നൂറ്റാണ്ടിന്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്.

Read more-മഞ്ഞില്ലാതെയും വേട്ടയാടല്‍; ഗ്രീന്‍ലന്‍ഡില്‍ ഹിമക്കരടികള്‍ പ്രതികൂല കാലാവസ്ഥയോട് പൊരുത്തപ്പെടുന്നു

യു.എൻ സംഘടനയായ ഐപിസിസി റിപ്പോർട്ട് പ്രകാരം ആഗോള താപ വർധനവ് 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ സംഭവിക്കുന്നത്,

1) കടുത്ത മഴ യു.കെ, യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രളയത്തിന് കാരണമാകും.

2) മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഉഷ്ണതാപം, വരൾച്ച പോലെയുള്ള സംഭവങ്ങൾ അധികമാകും

3) പസഫിക് മേഖലയിലെ ദ്വീപ് സമൂഹങ്ങൾക്ക് ആഗോള സമുദ്ര നിരപ്പ് വർധനവ് ഭീഷണിയാണ്

4) ആഫ്രിക്കൻ രാജ്യങ്ങളിൽ പലതും വരൾച്ച, ഭക്ഷ്യക്ഷാമം നേരിടും

5) കാട്ടുതീയാകും ഓസ്‌ട്രേലിയയെ ബാധിക്കുക

സർക്കാരുകൾ എന്തു ചെയ്യുന്നു

2015 ലെ പാരീസ് ഉടമ്പടി പ്രകാരം ആഗോള താപന വർധനവ് 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്താൻ ലോകരാജ്യങ്ങൾ ഒപ്പിട്ടിരുന്നു. ഈജിപ്തിൽ ഈ നവംബർ 6 മുതൽ 18 വരെ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയും മറ്റൊന്നാകില്ല ചർച്ച ചെയ്യുക. 2050 ഓടെ പൂജ്യം കാർബൺ ബഹിർഗമനമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇത് ഇപ്പോഴും സാധ്യമെന്നാണ് വിദ്ഗധർ പറയുന്നത്. ഓസ്‌ട്രേലിയയില്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ 2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 43 ശതമാനത്തിലേക്കും 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലേക്ക് എത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ചിലി, മെക്‌സിക്കോ, ടര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും COP 27 ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.

Content Highlights: about the consequences and after effects of climate change


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented