COP 26-പങ്കെടുത്തത് 193 രാജ്യങ്ങൾ, പദ്ധതി സമർപ്പിച്ചത് 23 രാജ്യങ്ങൾ മാത്രം 


2021 ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന ഉച്ചകോടിയില്‍ 193 രാജ്യങ്ങള്‍ പങ്കെടുത്തെങ്കിലും 23 രാജ്യങ്ങള്‍ മാത്രമാണ് ഐക്യരാഷ്ട്ര സഭയ്ക്ക് പദ്ധതി സമര്‍പ്പിച്ചത്‌

ഈജിപ്തിൽ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ഷറം അൽ ഷെയ്ഖ് കൺവൻഷൻ സെന്ററിന്റെ പ്രവേശന കവാടം

കയ്റോ: ഒട്ടേറെ പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കും നടുവിലാണ് ഈജിപ്തിലെ ഷ്രം അൽഷെയ്ഖിൽ ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടി (കോപ്പ്‌ 27-കോൺഫറൻസ് ഓഫ്‌ പാർട്ടീസ്) നടക്കുന്നത്. ആഗോള ഊർജപ്രതിസന്ധിയും പിടിച്ചുനിർത്താനാവാത്ത ഇന്ധനവിലവർധനയും ഒരുവശത്ത്. റഷ്യ-യുക്രൈൻ യുദ്ധം സൃഷ്ടിച്ച ഇന്ധന-പ്രകൃതിവാതകക്ഷാമം മറുഭാഗത്ത്. ലോകം നേരിടുന്ന തീവ്രമായ കാലാവസ്ഥാവ്യതിയാനങ്ങളും കാർബൺ ബഹിർഗമനം നേരിടാൻ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന വിമർശനവും ഈജിപ്‌തിൽ പ്രധാനചർച്ചയാകും.

ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെയാക്കുമെന്ന 2015-ലെ പാരീസ് ഉച്ചകോടി പ്രഖ്യാപനം യാഥാർഥ്യമാക്കുന്ന തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു. 2021-ൽ ഗ്ലാസ്ഗോയിൽ നടന്ന ഉച്ചകോടിയിൽ നെറ്റ് സീറോ പ്രഖ്യാപനം, വനസംരക്ഷണം, കാലാവസ്ഥാ സഹായധനം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതിജ്ഞകൾ രാജ്യങ്ങളെടുത്തിരുന്നു. എന്നാൽ, 193 രാജ്യങ്ങളിൽ 23 രാജ്യങ്ങൾ മാത്രമാണ് ഐക്യരാഷ്ട്രസഭയ്ക്ക് തങ്ങളുടെ പദ്ധതി സമർപ്പിച്ചത്.ഹരിതഗൃഹവാതക ബഹിർഗമനം വർധിക്കുന്നതുമൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾക്ക് കാരണം സമ്പന്നരാജ്യങ്ങളാണെന്നു കാണിച്ച് വികസ്വരരാജ്യങ്ങൾ അവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് വർഷങ്ങളായി വാദിക്കുന്നുണ്ട്. ഇക്കാര്യം ഔദ്യോഗിക അജൻഡയിലുൾപ്പെടുത്തിയില്ലെങ്കിലും ഇവിടെയും പ്രധാന ചർച്ചാവിഷയമായിരിക്കും.

ധനകാര്യം, ശാസ്ത്രം, യുവാക്കളും ഭാവിതലമുറയും, ലിംഗനീതി, ജലം, ഊർജം, ജൈവവൈവിധ്യവും പരിഹാരങ്ങളും തുടങ്ങിയവയാണ് ഈവർഷത്തെ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങൾ. 18-നു സമാപിക്കും. ഉച്ചകോടിയുടെ മുന്നോടിയായി ഷറം അൽഷെയ്ഖിനെ ആദ്യത്തെ ഹരിതനഗരമാക്കി മാറ്റി. കോൺഫറൻസ് ഹാളുകൾ, ഹോട്ടലുകൾ, വിമാനത്താവളം എന്നിവയ്ക്ക് ഊർജം നൽകാൻ പുനരുപയോഗ ഊർജപ്ലാന്റുകൾ സ്ഥാപിച്ചു. ഹരിതടൂറിസം പോലുള്ള സുസ്ഥിരസമ്പ്രദായങ്ങളും നടപ്പാക്കി.

അല്പം ചരിത്രം

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് 1992-ൽ ബ്രസീലിലെ റിയോ ഡി ജനൈറോയിൽ ഭൗമ ഉച്ചകോടി സംഘടിപ്പിച്ചു. അതിൽ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള യു.എൻ. രൂപരേഖ അംഗീകരിക്കുകയും ചെയ്തു. അതിന്റെ ഏകോപന ഏജൻസിയാണ് ഇപ്പോഴത്തെ യു.എൻ. കാലാവസ്ഥാ വ്യതിയാന സെക്രട്ടേറിയറ്റ്. ഈ ഉടമ്പടിയിൽ കാലാവസ്ഥാവ്യവസ്ഥയിൽ മനുഷ്യന്റെ അപകടകരമായ ഇടപെടൽ തടയാനും അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രത സ്ഥിരപ്പെടുത്താനും രാജ്യങ്ങൾ സമ്മതിച്ചു. ഇതിൽ 197 കക്ഷികൾ ഒപ്പുവെച്ചു. 1994-ൽ ഉടമ്പടി പ്രാബല്യത്തിൽ വന്നശേഷം എല്ലാവർഷവും എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തി യു.എൻ. ആഗോള കാലാവസ്ഥാ ഉച്ചകോടി (സി.ഒ.പി.കൾ) വിളിച്ചുചേർക്കുന്നു. 1995-ൽ ബെർലിനിൽ തുടങ്ങി കഴിഞ്ഞവർഷം ഗ്ലാസ്‌ഗോ വരെ ഉച്ചകോടിക്ക് വേദിയായി.

പ്രതിഷേധങ്ങൾ

ജർമനി ഉൾപ്പെടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ കാലാവസ്ഥാ ഉച്ചകോടിക്കുനേരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഉച്ചകോടിയെത്തുടർന്ന് ഏർപ്പെടുത്തിയ കടുത്ത സുരക്ഷ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും ആക്ഷേപമുണ്ട്. പ്രതിഷേധം സർക്കാർ അടിച്ചമർത്തുകയാണെന്ന ആരോപണവും ശക്തമാണ്.

പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് പ്രതിവർഷം വലിയ സംഭാവന നടത്തുന്ന കൊക്കകോളയെ സ്പോൺസർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കി. ഈജിപ്തിൽ നടന്ന പ്രതിഷേധത്തിൽ, മലയാളിയായ പരിസ്ഥിതി പ്രവർത്തകൻ അജിത് രാജഗോപാലും അറസ്റ്റുചെയ്യപ്പെട്ടു.

Content Highlights: about the climate conference that kick starts in Egypt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented