ഗോവന്‍ തീരങ്ങളിൽ അടിയുന്ന എണ്ണമാലിന്യം; പാരിസ്ഥിതിക പ്രശ്‌നമാകുന്ന ടാര്‍ ബോളുകള്‍


എൻവയോൺമെന്റ് ഡെസ്ക്

എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവിലായിരിക്കും ടാര്‍ ബോളുകള്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരമേഖലകളില്‍ അടിയുന്നത്. ടാര്‍ ബോളുകള്‍ പാരിസ്ഥിതിക ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു

മുംബൈ ജുഹു ബീച്ചിലടിഞ്ഞ ടാർബോളുകൾ | Photo-ANI

സാധാരണമാം വിധം വലിപ്പമുള്ള കറുത്ത ടാർ കഷ്ണങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി ഗോവന്‍ തീരത്തടിയുന്നു. അപായമണി മുഴങ്ങിയതോടെ തുടര്‍പഠനത്തിന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി നേതൃത്വം നല്‍കുന്നു. സമുദ്രങ്ങളിലെ എണ്ണ ചോര്‍ച്ചയുടെ അവശിഷ്ടങ്ങളാണ്‌ ഇത്തരം ടാര്‍ ബോളുകള്‍ (Tar balls). വളര്‍ന്നു കൊണ്ടിരിക്കുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്‌നമെന്ന് ഇത്തരം 'എണ്ണപ്പന്തു'കളെ വിശേഷിപ്പിക്കാം. വര്‍ഷംതോറും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ നിരവധി ടാര്‍ ബോളുകളാണ് ഇത്തരത്തില്‍ അടിയുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവയില്‍ തുടങ്ങി കര്‍ണാടക വരെയുള്ള തീരമേഖലയിലാണ് ഭൂരിഭാഗവും കാണപ്പെടുക.

എന്താണ് ടാര്‍ബോള്‍കടലിലെ എണ്ണ ചോര്‍ച്ച മാത്രമല്ല ടാര്‍ ബോളുകള്‍ ഉത്ഭവിക്കാനുള്ള പ്രധാന കാരണം. പെട്രോളിയം റിസര്‍വയോറുകള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉപരിതലങ്ങളിലൂടെയും ചിലപ്പോള്‍ ടാര്‍ ബോളുകള്‍ തീരമേഖലയിലെത്താം.

തുടക്കം 2010 ല്‍

2010-ലാണ് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (NIO) ടാര്‍ ബോളുകള്‍ സംബന്ധിച്ച പഠനങ്ങള്‍ ഗോവന്‍ തീരത്ത് ആരംഭിക്കുന്നത്. ഇത്രയും കാലയളവിനുള്ളിലെ പഠനത്തില്‍ ഇത്തരം ടാര്‍ ബോളുകളുടെ ഉത്ഭവം സംബന്ധിച്ച്‌ പ്രധാനമായും രണ്ടു കാരണങ്ങളാണ് സംഘടന കണ്ടെത്തിയത്. ഒന്നു കപ്പലില്‍ നിന്നുമുണ്ടാവുന്ന എണ്ണച്ചോര്‍ച്ചയാണെങ്കില്‍ മറുപകുതിയലത് എണ്ണപ്പാടങ്ങളുടെ സാമീപ്യമായിരുന്നു.

2012-ല്‍ ഗോവന്‍ തീരത്തുണ്ടായത്...

2012-ല്‍ ഗോവന്‍ തീരത്ത് കണ്ടെത്തിയ ടാര്‍ബോളുകളുടെ ഉത്ഭവം ക്രൂഡ് ഓയില്‍ ചോര്‍ച്ചയായിരുന്നുവെന്നാണ് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി കണ്ടെത്തിയത്. സംഘടന 2019-ല്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പടിഞ്ഞാറന്‍ തീരമേഖലയില്‍ എണ്ണ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട് നിരന്തര നിരീക്ഷണം അനിവാര്യമാണെന്നാണ്‌ നിഷ്‌കര്‍ഷിക്കുന്നത്.

2022-ല്‍ ഇതുവരെ സംഭവിച്ചത്...

മുംബൈ ആസ്ഥാനമായുള്ള കോസ്റ്റല്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ഏപ്രില്‍ വരെ ടാര്‍ ബോളുകളുടെ സാന്നിധ്യം മുംബൈയുടെ തീരങ്ങളില്‍ രേഖപ്പെടുത്തി. ഒരിടവേളയക്ക് ശേഷം പിന്നീട് ജൂണ്‍ പകുതിയോടെയാണ് മുംബൈ തീരമേഖലയില്‍ വീണ്ടും ടാര്‍ ബോളുകള്‍ കണ്ടെത്തിയത്.

കാരണങ്ങള്‍

മണ്‍സൂണിന്റെ ദൈര്‍ഘ്യം, ചുഴലിക്കാറ്റ് പോലെയുള്ള ഘടകങ്ങളും വളരെ വൈകിയും തീരമേഖലയില്‍ ടാര്‍ബോളുകളെത്താനുള്ള കാരണമാണ്. ഇവ ആവാസവ്യവസ്ഥയില്‍ വരുത്തുന്ന നാശം ചെറുതല്ലെന്നാണ് വിദ്ഗധര്‍ പറയുന്നത്. സമുദ്ര ആവാസവ്യവസ്ഥയ്ക്ക് തന്നെ കടുത്ത നാശം വിതയ്ക്കുവാന്‍ ഇവയ്ക്ക് സാധിക്കും. ടാര്‍ബോളുകള്‍ പാരിസ്ഥിതിക ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇവര്‍ക്കിടയില്‍ നിന്നും നിരന്തരം ആവശ്യമുയരുന്നുണ്ട്.

ഭൂരിഭാഗം തീരപ്രദേശങ്ങളിലും

2021-22 വരെയുള്ള ഗോവയിലെ നാലോളം വരുന്ന ബീച്ചുകള്‍ അസാധാരണമാം വിധം വലുപ്പമുള്ള ടാര്‍ബോളുകള്‍ കണ്ടെത്തുകയുണ്ടായെന്നാണ് ഗോവ വനം വകുപ്പിലെ ഒരു വോളണ്ടിയര്‍ പറയുന്നത്. ടാര്‍ ബോളുകള്‍ ശുചീകരിക്കുന്നതിനായി പലപ്പോഴും പ്രദേശവാസികളുടെ സഹായവും തേടാറുണ്ട്.

മണ്‍സൂണുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഈ പ്രതിഭാസം രണ്ടു ദശാബ്ദമായുള്ള പാരിസ്ഥിതിക പ്രതിഭാസമാണെന്നും എന്‍.ഐ.ഒയിലെ റിട്ടയര്‍ഡ് ജിയോളജിസ്റ്റ് അന്റോണിയോ പറയുന്നു.

കണക്കുകള്‍ സൂചിപ്പിക്കുന്നത്

ഇന്ത്യയുടെ 95 ശതമാനത്തോളം വ്യാപാരം കപ്പല്‍ മാര്‍ഗമാണ്‌. കപ്പലുകള്‍ വഴിയുള്ള മലിനീകരണം തടയാന്‍ നിലവില്‍ വന്ന MARPOL ഉടമ്പടിയില്‍ ഒപ്പിട്ടിരിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (IMO) 1973 നവംബര്‍ രണ്ടിനാണ് ഉടമ്പടി പ്രാബല്യത്തില്‍ വരുത്തുന്നത്. തെക്കന്‍ മുംബൈയില്‍ 60,000 ടണ്‍ കല്‍ക്കരി, 300 ടണ്‍ ഫോസില്‍ ഇന്ധനം എന്നിവയുമായി എത്തിയ കപ്പല്‍ മുങ്ങി എണ്ണ ചോര്‍ച്ചയുണ്ടാവുന്നത് 2011 ലാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ അടിസ്ഥാനമാക്കി പരിസ്ഥിതി നഷ്ടപരിഹാരവും വിഷയത്തില്‍ ഈടാക്കി. കടാലമകള്‍ ചാകുന്നത് പോലെയുള്ള സംഭവങ്ങള്‍ ഇത്തരം എണ്ണ ചോര്‍ച്ചകള്‍ നയിക്കുന്നത്.

പോംവഴി

ടാര്‍ ബോളുകളെ കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ടെങ്കില്‍ മാത്രമേ ഒരു പോംവഴി നിര്‍ദേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതിനായി സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് ടാര്‍ബോളുകളുടെ ഉത്ഭവത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനൊരുങ്ങുകയാണ്. കേന്ദ്ര പരിസ്ഥിതി,വനംവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരിക്കും പഠനങ്ങള്‍ സംഘടിപ്പിക്കുക.

Content Highlights: about tar balls that become a huge trouble in western coast


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented