കുറഞ്ഞ ഓക്‌സിജന്‍ അളവ്, ചീഞ്ഞളിഞ്ഞ മാലിന്യം; ദയാവധം കാത്ത് 'കടമ്പ്രയാർ'


പി.ബി. ഷെഫീക്‌

കടമ്പ്രയാറിൽ ഓക്സിജന്റെ അളവ് കുറഞ്ഞുവരികയാണെന്ന് എല്ലാ മാസവും നടത്തുന്ന പരിശോധനകളിൽ തെളിഞ്ഞിരുന്നു

കടമ്പ്രയാർ, | ഫോട്ടോ:ബി.മുരളീകൃഷ്ണൻ

കാക്കനാട്: ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസം മുട്ടുന്നു. ഒപ്പം ചീഞ്ഞളിഞ്ഞ മാലിന്യത്തിന്റെ ദുർഗന്ധവും. ഇഞ്ചിഞ്ചായി മരിച്ച് മരണം കാത്തു കിടക്കുകയാണ് കടമ്പ്രയാർ. ഒരുകാലത്ത് വഞ്ചിയിൽ ചരക്ക് ഗതാഗതം നടന്നിരുന്ന കടമ്പ്രയാർ ഇന്ന് ‘ദയാവധം’ കാത്തുകിടക്കുകയാണ്.

രാജ്യത്തെ മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയിലാണ് കടമ്പ്രയാറിപ്പോൾ. കടമ്പ്രയാറിൽ ഓക്സിജന്റെ അളവ് കുറഞ്ഞുവരികയാണെന്ന് എല്ലാ മാസവും നടത്തുന്ന പരിശോധനകളിൽ തെളിഞ്ഞിരുന്നു. ശുചിമുറി മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റിൽനിന്നുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണം. നൂറുകണക്കിന് ഐ.ടി. കമ്പനികളും സ്മാർട്ട് സിറ്റിയുമെല്ലാം സ്ഥിതിചെയ്യുന്ന പ്രദേശത്തിന് നാണക്കേടായി മാറിയിരിക്കുകയാണ് കടമ്പ്രയാർ.കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരത്ത് നിർമിച്ച മാലിന്യ പ്ലാന്റിൽനിന്നു മലിനജലം കടമ്പ്രയാറിലേക്കാണ് ഒഴുകുന്നത്. ഇതുമൂലം കടമ്പ്രയാറിലെ ജലം കറുത്തൊഴുകുകയാണ്. കക്കൂസ് മാലിന്യം തള്ളുന്നവരുടെയും ഇഷ്ട സ്ഥലമാണ് ഈ പുഴ. ദൂരസ്ഥലങ്ങളിൽനിന്നു വാഹനങ്ങളിൽ കൊണ്ടുവരുന്ന കക്കൂസ് മാലിന്യം ബ്രഹ്മപുരം പാലത്തിനടുത്താണ് ഒഴുക്കിവിടുന്നത്.

അറവുമാലിന്യവും ശുചിമുറിമാലിന്യവും തള്ളാൻ കടമ്പ്രയാറിന്റെ കൈവഴികളാണ് പലരും ഉപയോഗിക്കുന്നത്. പല തവണ രാസമാലിന്യം കടമ്പ്രയാറിൽ ഒഴുക്കിയത് ജലജീവികളുടെ കുരുതിക്ക് കാരണമായി. ആഫ്രിക്കൻ പായലും കുളവാഴകളും പുഴയുടെ ഭൂരിഭാഗത്തും പടർന്നു കഴിഞ്ഞു. തൃക്കാക്കര നഗരസഭാ പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സായ കടമ്പ്രയാർ അങ്ങനെ മരിച്ചു കൊണ്ടിരിക്കുകയാണ്. എടത്തല, കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യവസായശാലകളിലെ മാലിന്യവും രാസമാലിന്യവും ക്രഷർ മാലിന്യവും കൈവഴികൾ വഴി കടമ്പ്രയാറിലേക്കാണ് എത്തുന്നത്. ഇതെല്ലാം പോരാതെ ചാക്കുകളിലാക്കി മാലിന്യം കൊണ്ടുവന്നു തള്ളുകയും ചെയ്യുന്നുണ്ട്.

വീണ്ടെടുക്കാം

ഐ.ടി. മേഖലയിൽ കേരളത്തിന്റെ തിലകക്കുറിയായ കാക്കനാട് സ്മാർട്ട് സിറ്റിയോടും ഇൻഫോ പാർക്കിനോടും ചേർന്നൊഴുകുന്ന കടമ്പ്രയാർ തീരത്ത് മികച്ച ടൂറിസം പദ്ധതികൾക്കുള്ള സാധ്യതകളേറെയാണ്. ഐ.ടി. നഗരത്തിന് അനുയോജ്യമായ രീതിയിൽ പുഴയെ വീണ്ടെടുക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. വിദേശ രാജ്യങ്ങളിലുള്ളതു പോലെ പുഴയുടെ തീരത്തോടു ചേർന്ന് വാക് വേ, റോഡരികിൽ പൂന്തോട്ടം, ബോട്ട് യാത്ര എന്നിവയെല്ലാം ഒരുക്കിയാൽ കടമ്പ്രയാർ സുന്ദരിയാകുമെന്ന് ഐ.ടി. മേഖലയിലെ പ്രൊഫഷണലുകളും നാട്ടുകാരും പറയുന്നു. ജോലിയിലെ സമ്മർദം കുറയ്ക്കാനും പ്രഭാത, സായാഹ്ന സവാരിക്കും പുഴയോരംതന്നെ ഉപയോഗിക്കാമെന്നും അവർ പറയുന്നു. തൃക്കാക്കര നഗരസഭ കടമ്പ്രയാറിന്റെ കൈവഴിയായ ഇടച്ചിറ തോടിൽ മിനി ടൂറിസം പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല.

കുടിവെള്ള സ്രോതസ്സ്

ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നാണ് കടമ്പ്രയാർ. 27 കി.മീ. നീളമുള്ള പുഴയ്ക്ക് പതിനാലോളം കൈവഴികളുണ്ട്. എടത്തല, കിഴക്കമ്പലം, കുന്നത്തുനാട്, വടവുകോട്, പുത്തൻകുരിശ് പഞ്ചായത്തുകളും തൃപ്പൂണിത്തുറ, തൃക്കാക്കര തുടങ്ങിയ നഗരസഭകളും ഇൻഫോപാർക്കും വ്യവസായശാലകളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്.

Content Highlights: about river kadambrayar in ernakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented