പിച്ചിടല്ലേ, പറിച്ചിടല്ലേ; കള്ളിപ്പാറയിൽ വില്ലനായി പ്ലാസ്റ്റിക്കും


അനൂപ് ഹരിലാൽ

കുറിഞ്ഞിപ്പൂക്കൾ കാണാനെത്തുന്ന സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇപ്പോൾ കള്ളിപ്പാറയിലെ പുൽമേടുകൾ നിറയെ

ഇടുക്കി ശാന്തൻപാറയിൽ നിന്നുള്ള ദൃശ്യം, പ്രതീകാത്മക ചിത്രം | ഫോട്ടോ:സാജൻ വി നമ്പ്യാർ

ശാന്തൻപാറ: മലകയറി എത്തുന്ന സഞ്ചാരികളെ നീലവസന്തമൊരുക്കി വരവേൽക്കുകയാണ് ഇടുക്കി ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ. പശ്ചിമഘട്ടത്തിൽ അയ്യായിരം അടി ഉയരമുള്ള പുൽമേടിന്റെ ചെരുവിൽ വിരിഞ്ഞ ഈ കാഴ്ചയുടെ പൂരം പലർക്കും ആദ്യാനുഭവമാണ്. എന്നിട്ടുമെന്തേ കാണാൻ വരുന്നവർ വകതിരിവില്ലാതെ പെരുമാറുന്നതെന്ന ചോദ്യം ബാക്കി. കാഴ്ച കണ്ടു മടങ്ങുന്നതിനു പകരം പൂക്കളും ചെടികളും പറിച്ചെടുക്കുന്ന പ്രവണതയാണ് സഞ്ചാരികൾക്കിടയിൽ. പൂക്കൾക്കിടയിലൂടെ നടക്കുമ്പോൾ കുറിഞ്ഞിച്ചെടികൾ ചവിട്ടിമെതിക്കുന്നു. എന്നാലിത് കള്ളിപ്പാറയിലെ കുറിഞ്ഞിച്ചെടികളുടെ നാശത്തിലേക്കാണ് വഴി തുറക്കുന്നത്.

12 വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞികൾ പൂവിടുന്നത്. ഒരു തവണ പൂത്താൽ ചെടികൾ നശിച്ച് മണ്ണോട് ചേരും. മണ്ണിൽ വീഴുന്ന വിത്തുകളിലൂടെയാണ് അവിടെ പുതിയ കുറിഞ്ഞിച്ചെടികൾ നാമ്പെടുക്കുന്നത്. ചെടികൾ വളർന്ന് പടർന്നാലും വസന്തത്തിനായി വർഷങ്ങൾ കാത്തിരിക്കണം. എന്നാൽ പൂവിട്ട് നിൽക്കുന്ന ചെടികൾ പറിച്ചെടുത്താൽ വിത്തുകൾ പാകമായി മണ്ണിലേക്കെത്തില്ല. കുറിഞ്ഞിച്ചെടി എന്നന്നേക്കുമായി ഇല്ലാതാവും.വനംവകുപ്പിന്റെ നിരീക്ഷണം ഉണ്ടെങ്കിലും നീലക്കുറിഞ്ഞികൾ സഞ്ചാരികൾ പറിച്ചെടുക്കുന്നത് വ്യാപകമായിട്ടുണ്ട്. കുറിഞ്ഞിപ്പൂക്കൾ പറിച്ചെടുക്കുന്നത് തടയാനായി 2018-ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ചെടികൾ നശിപ്പിക്കുന്നവരിൽ നിന്നു 2,000 രൂപ പിഴ ഈടാക്കാനായിരുന്നു നിർദേശം. ഇക്കാര്യം അറിയാതെയാണ് പലരും കുറിഞ്ഞിപ്പൂക്കൾ പറിക്കുന്നത്.

കൈയിൽ പൂക്കളുമായി നിൽക്കുന്ന സഞ്ചാരികളുടെ ഒട്ടേറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പൂക്കൾക്കിടിയിലിരുന്ന് ചിത്രങ്ങളും വീഡിയോകളും പകർത്താനുള്ള ശ്രമത്തിനിടെയാണ് ചെടികൾ ചവിട്ടിനശിപ്പിക്കപ്പെടുന്നത്.

കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി കാണാനെത്തിയ സഞ്ചാരികൾ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് മാലിന്യം

പ്ലാസ്റ്റിക്കും വില്ലൻ

കുറിഞ്ഞിപ്പൂക്കൾ കാണാനെത്തുന്ന സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇപ്പോൾ കള്ളിപ്പാറയിലെ പുൽമേടുകൾ നിറയെ. കുടിവെള്ളക്കുപ്പികളാണ് വലിച്ചെറിയപ്പെടുന്ന മാലിന്യത്തിൽ അധികവും. ശീതളപാനീയങ്ങളുടെ കുപ്പികളും, ഭക്ഷണസാധനങ്ങളുടെ കവറുകളും വലിച്ചെറിയുന്നു.

അപൂർവമായ കാഴ്ചാനുഭവം പകരുന്ന കള്ളിപ്പാറയെ മലിനമാക്കുന്നതിനെതിരേ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാൻ ഹരിതകർമസേനാംഗങ്ങളും ചില പ്രകൃതിസ്നേഹികളും ശ്രമിക്കുന്നുണ്ട്. എങ്കിലും ഓരോ ദിവസവും വീണ്ടും വീണ്ടും മാലിന്യം നിറയുകയാണ്.

വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം ഉണ്ടാകണമെങ്കിൽ കള്ളിപ്പാറയും, അവിടെ പൂവിട്ടുനിൽക്കുന്ന കുറിഞ്ഞിച്ചെടികളും സംരക്ഷിക്കപ്പെടണം. വനംവകുപ്പിന്റെ കണക്കുപ്രകാരം ദിവസേന അയ്യായിരം മുതൽ എണ്ണായിരം പേർ വരെയാണ് കള്ളിപ്പാറയിൽ എത്തുന്നത്. ഇവരെയെല്ലാം നിരീക്ഷിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് കള്ളിപ്പാറ ഉൾപ്പെടുന്ന പൊൻമുടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.സുജിത്ത് പറഞ്ഞു. ഉത്തരവാദിത്വം കാണിക്കേണ്ടത് സഞ്ചാരികൾ കൂടിയാണ്.

Content Highlights: about plastics which destroy neelakurinji's in santhanpara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented