തൊപ്പിഹനുമാൻ കുരങ്ങ്
മറയൂർ: കടവയും പുലിയും ആനയും കാട്ടുപോത്തുമൊക്കെയുള്ള കാട്. അവിടുണ്ട് പാവം തൊപ്പിഹനുമാൻ കുരങ്ങ്. ചിന്നാർ വന്യജീവി സങ്കേതത്തിലെ ശാന്തനായ അംഗം. ചിന്നാറിൽ നിന്ന് പലപ്പോഴും മൃഗങ്ങൾ കാടിറങ്ങി മനുഷ്യരെ അക്രമിക്കാറുണ്ട്. കുരങ്ങുകൾ പോലും ഏറെ നാശനഷ്ടങ്ങൾ ഉണ്ടാക്കും. എന്നാൽ, തൊപ്പിഹനുമാൻ കുരങ്ങ് പഞ്ചപാവമാണ്.
ഇലകളാണ് പ്രധാന ഭക്ഷണം. വെക്കാലി മരത്തിന്റെ നിറമുള്ളതിനാൽ ഇവയെ വെക്കാലി മന്തി എന്ന് നാട്ടുകാർ വിളിക്കും. പുഴയോര വനങ്ങളിലും കുറ്റി മുൾക്കാടുകളിലുമാണ് ഇവയെ കാണുവാൻ കഴിയുന്നത്. ഇന്ത്യയിലെ തെക്കു കിഴക്കൻ മേഖലകളിലും ശ്രീലങ്കയിലുമാണ് ഇവയെ കൂടുതൽ കാണുവാൻ കഴിയുക.
പറമ്പിക്കുളം, ആറളം, പെരിയാർ വനമേഖലകളിൽ ഇവയുടെ സാന്നിധ്യമുണ്ട്. സിംഹവാലൻ കുരങ്ങ് എന്ന് പലരും ഇതിനെ കണ്ട് തെറ്റിദ്ധരിക്കാറുണ്ട്. തലയിലെ മുടി കൂർപ്പിച്ചു നിൽക്കുന്നതിനാലാണ് ഇവയെ റ്റഫ്റ്റഡ് ലംഗൂർ എന്ന് വിളിക്കുന്നത്. മദ്രാസ് ഗ്രേ ലംഗൂർ എന്നും കോറോമാൻ മൽ സേക്രട്ട് ലംഗൂർ എന്നും ഇവയെ വിളിക്കുന്നു.
Content Highlights: about madras grey langurs in chinnar wildlife sanctuary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..