കവളപ്പാറയിലും പുത്തുമലയിലും ഇപ്പോള്‍ കൂട്ടിക്കലിലും; ഇത് 'ലഘു മേഘവിസ്‌ഫോടനം'


പി.കെ. ജയചന്ദ്രന്‍

2018ലെയും 2019ലെയും പെരുമഴകള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, യു.എസിലെ മയാമി യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറോളജി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ പഠനമാണ് അന്ന് ഈ നിഗമനത്തിലെത്തിച്ചത്

കനത്ത മഴയിൽ പമ്പ നിറഞ്ഞൊഴുകുന്നു | ​ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

കോട്ടയം: ശനിയാഴ്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുള്‍പൊട്ടലിനും കാരണം 'ലഘു മേഘവിസ്‌ഫോടനം' എന്ന പ്രതിഭാസം. കുറച്ചു സമയത്തിനുള്ളില്‍, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണിത്.

2019ല്‍ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനും കാരണമായത് ഈ പ്രതിഭാസമായിരുന്നു. 2018ലെയും 2019ലെയും പെരുമഴകള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, യു.എസിലെ മയാമി യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറോളജി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ പഠനമാണ് അന്ന് ഈ നിഗമനത്തിലെത്തിച്ചത്.

കേരളത്തില്‍ 12ാം തീയതി മഴ നിലച്ചതാണ്. അടുത്ത മൂന്നുദിവസം മഴയേ ഉണ്ടായില്ല. പിന്നീട്, ഇക്കഴിഞ്ഞ ഒറ്റ മഴയിലാണ് ഇത്രയും സംഭവങ്ങളുണ്ടായത്. കേരളത്തിന്റെ ആകാശം മുഴുവന്‍ ശനിയാഴ്ച കാര്‍മേഘം നിറഞ്ഞിരുന്നു. അതുകൊണ്ട് പലയിടത്തും നല്ല മഴയും പെയ്തു. എന്നാല്‍, ഈ മേഘത്തില്‍ത്തന്നെയുണ്ടായിരുന്ന, കൂടുതല്‍ തീവ്രമായ ചെറു മേഘക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിലാണ് അതിശക്ത മഴയുണ്ടായതെന്ന് പഠനസംഘത്തിലുണ്ടായിരുന്ന കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് പറയുന്നു.

മണിക്കൂറില്‍ പത്തു സെന്റിമീറ്റര്‍ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘവിസ്‌ഫോടനമെന്നു പറയുന്നത്. അത് കേരളത്തില്‍ ഉണ്ടാകാറില്ല. എന്നാല്‍, രണ്ടു മണിക്കൂര്‍കൊണ്ട് അഞ്ചു സെന്റിമീറ്റര്‍ കിട്ടുന്ന മഴയാണെങ്കില്‍പ്പോലും അത് അപകടകരമാകും. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും അത് കാരണമാകും. ഇവിടെ അതാണുണ്ടായത്.

2018ല്‍ പെരുമഴ പെയ്ത്, വെള്ളം ക്രമേണ ഉയര്‍ന്നു വരുന്നത് കാണാമായിരുന്നു. 2019ലും ഇപ്പോഴും പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. ഉരുള്‍പൊട്ടല്‍ കൂടിയായപ്പോള്‍ ഭീകരത വര്‍ധിച്ചു. ഇതാണിപ്പോള്‍ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയിലും ഉണ്ടായത്. പത്തനംതിട്ട, കോന്നി, സീതത്തോട്, പീരുമേട്, പൂഞ്ഞാര്‍ എന്നിവിടങ്ങളിലെല്ലാം ഈ ഗണത്തിലുള്ള മഴയുണ്ടായി.

രണ്ടു മണിക്കൂറിനുള്ളില്‍ പത്തു സെന്റീമീറ്ററിനടുത്തുവരെ ഇവിടെ പലയിടങ്ങളിലും മഴപെയ്തു. തീവ്രതയില്‍ അല്‍പ്പം കുറഞ്ഞതും പക്ഷേ, അസാധാരണമായി കൂടുതല്‍ പ്രദേശങ്ങളെ ബാധിക്കുന്നതുമായ മേഘവിസ്‌ഫോടനം തന്നെയാണിതെന്ന് ഡോ. അഭിലാഷ് പറയുന്നു.

Content Highlights: light cloudburst Heavy rain in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented