കാവുകളുടെ ശോഷണം; വംശമറ്റു പോകുന്ന കാട്ടുവരയണ്ണാൻ


അന്താരാഷ്ട്ര സംഘടനയായ ഐ.യു.സി.എൻ. ചുവന്നപട്ടികയിൽപ്പെടുത്തിയ ജീവിയാണ് കാട്ടുവരയണ്ണാൻ

നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന അണ്ണാൻ-jungle palm squirrel | By Davidvraju - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=61734378

‌കണ്ണൂർ: കാവുകൾ ശോഷിക്കുമ്പോൾ ആ ആവാസവ്യവസ്ഥയിൽനിന്ന്‌ കാട്ടുവരയണ്ണാന്റെ വംശവും കുറ്റിയറ്റുപോകുന്നു. അന്താരാഷ്ട്ര സംഘടനയായ ഐ.യു.സി.എൻ. ചുവന്നപട്ടികയിൽപ്പെടുത്തിയ ജീവിയാണ് കാട്ടുവരയണ്ണാൻ. ജില്ലയിലെ ആറ്‌ പ്രധാനപ്പെട്ട കാവുകളിലെ വൃക്ഷവൈവിധ്യവും കാട്ടുവരയണ്ണാനുകളുടെ വംശവർധനയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള പഠനത്തിലാണ് ഇത് തെളിഞ്ഞത്.

കാവുകൾക്കു നേരേയുള്ള അനിയന്ത്രിതമായ കടന്നുകയറ്റം കാട്ടുവരയണ്ണാനുകളുടെ വംശവർധനയെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തി. കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതി പഠനവകുപ്പിലെ അധ്യാപകൻ ഡോ. കെ. മനോജിന്റെയും തളിപ്പറമ്പ്‌ സർ സയ്യിദ് കോളേജ് അധ്യാപിക ഡോ. പി. ശ്രീജയുടെയും മേൽനോട്ടത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായ പി.വി. ആമിനയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

രണ്ടുമാസ കാലയളവിൽ കാവുകളിൽ നടത്തിയ സർവേ വഴിയാണ് കാട്ടുവരയണ്ണാനുകളുടെ എണ്ണം രേഖപ്പെടുത്തിയത്. നീലിയാർകോട്ടം കാവ്, മാടായിക്കാവ്, പൂങ്ങോട്ടുക്കാവ്, ഇരിവേരിക്കാവ്, താഴേക്കാവ്, ചാമക്കാവ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. കൈകാതെറ്റി (മിമിസിലോൺ റാൻഡറിയണം), കാട്ടുജാതിക്ക (മിരിസ്റ്റിക്ക മാലബാറിക്ക), വങ്കണ (കറേലിയ ബ്രാക്കിയേറ്റ), ഉപ്പട്ടി (അവിസീനിയ ഓഫീസിനാലിസ്), പൊട്ടിഞാവൽ (സെയ്സീജിയം കാരിയോഫിലറ്റം) തുടങ്ങിയ ഉയർന്ന മേലാപ്പുള്ള (കനോപ്പി) ഫലവൃക്ഷങ്ങളിലാണ് കാട്ടുവരയണ്ണാനെ കൂടുതലായി കണ്ടെത്തിയത്.

അണ്ണാൻ കുടുംബത്തിലെ (സ്കുരിഡെ ഫാമിലി) ഇന്ത്യൻ തദ്ദേശവാസിയാണ് കാട്ടുവരയണ്ണാൻ. ഫ്യൂനബുലസ് ട്രൈസ്ട്രിയെറ്റസ് എന്നാണ് ശാസ്ത്രീയനാമം. ഭൂമധ്യരേഖാ അർധ മധ്യരേഖാ പ്രദേശങ്ങളിലെ വരണ്ട കാടുകളിലും തോട്ടങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. കേരളത്തിലെ കാവുകളോടടുത്തുള്ള ചെറുവനമേഖലകളിലും ഇവയെ പ്രധാനമായും കണ്ടുവരുന്നു.

ആകെ രേഖപ്പെടുത്തിയ 106 എണ്ണത്തിൽ 42 ശതമാനം നീലിയാർകോട്ടത്തിലാണുള്ളത്. കാവുകളും അതിനോടനുബന്ധിച്ചുള്ള വിശുദ്ധവനങ്ങളും ഇത്തരം അണ്ണാനുകളുടെ വംശവർധനയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. വൻതോതിലുള്ള ജനപ്പെരുപ്പവും നഗരവത്കരണവും കാവുകളുടെ നാശത്തിന് കാരണമാകുന്നു. കണ്ണൂർ പോലുള്ള ഒരു ജില്ലയിൽ കാട്ടുവരയണ്ണാൻ പോലുള്ള ജീവികളുടെ വംശവർധനയ്ക്കു വേണ്ട ഉചിതമായ നടപടികൾ ഉണ്ടാവണമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

Content Highlights: about jungle palm squirrel, which face extinction threat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented