ആഗോള സമുദ്രനിരപ്പ് വര്‍ധനവ്‌; ദ്വീപ് രാഷ്ട്രങ്ങള്‍ തുടച്ചു നീക്കപ്പെടുമോ?


മാലി ദ്വീപിന്റെ ആകാശ ദൃശ്യം | Photo-AFP

മുദ്രനിരപ്പിലെ വര്‍ധനവ് ദ്വീപ് സമൂഹങ്ങള്‍ക്ക് ഭീഷണിയായേക്കുമെന്ന് റിപ്പോർട്ട്. 1900 മുതല്‍ ആഗോള സമുദ്ര നിരപ്പില്‍ 15 മുതല്‍ 25 വരെ ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതേ തോത് തുടരുകയാണെങ്കില്‍ പസഫിക്, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലെ സമുദ്ര നിരപ്പില്‍ ഒരു മീറ്റര്‍ കൂടി വര്‍ധനവ്കൂടി ഉണ്ടായേക്കുമെന്നാണ്‌ കരുതപ്പെടുന്നത്.

ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠനങ്ങളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അഞ്ച്‌ ദ്വീപ് രാഷ്ട്രങ്ങള്‍ താമസത്തിന് വിനിയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ മാറിയേക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മാലിദ്വീപ്, തുവാളു, മാര്‍ഷല്‍ ദ്വീപ്, നൗരു, കിരിബാറ്റി തുടങ്ങിയവയാണ് നിലവില്‍ ഇത്തരത്തില്‍ ഭീഷണി നേരിടുന്നത്.



റിപ്പോര്‍ട്ടിന് പിന്നാലെ 'റൈസിങ് നേഷന്‍സ്' എന്ന പദ്ധതിയുമായി പസഫിക് ഗവണ്‍മെന്റുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആഗോളതാപന തോത് ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ദ്വീപ് രാഷ്ട്രങ്ങള്‍ തുടച്ചു നീക്കപ്പെടുന്ന സാഹചര്യമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Content Highlights: about global sea level rise


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented