അഞ്ചാം വയസ്സിൽ മൊട്ടിട്ട പക്ഷിസ്‌നേഹം; പടര്‍ന്നു പന്തലിച്ച് യു.എന്‍ ബഹുമതിയിലേക്ക്‌


എൻവയോൺമെന്റ് ഡെസ്ക്

ഇന്നിപ്പോള്‍ പതിനായിരത്തോളം വരുന്ന വനിതകളുള്ള സംഘടനയാണ് 'ഹര്‍ഗില ആര്‍മി'

ഡോ.പൂർണിമ ദേവി ബർമാൻ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്നും നാരി ശക്തി പുരസ്‌കാരം സ്വീകരിക്കുന്നു | ഫോട്ടോ:മാതൃഭൂമി

ക്ഷികളോടുള്ള സ്‌നേഹവും കരുതലും കുഞ്ഞുന്നാൾ മുതലെ ആ അഞ്ചുവയസ്സുകാരിയില്‍ മൊട്ടിട്ടിരുന്നു. മുത്തച്ഛനില്‍ നിന്നും മുത്തശ്ശിയില്‍ നിന്നും ബ്രഹ്മപുത്ര നദിക്കരയില്‍ കേട്ടു പഠിച്ച പാഠങ്ങള്‍ കരുതലിന് വെള്ളമേകി. ആ കരുതൽ വളര്‍ന്നൊരു വന്‍മരമായി തീര്‍ന്നിരിക്കുകയാണിന്ന്. പറഞ്ഞു വരുന്നത് യു.എന്നിന്റെ ഇത്തവണത്തെ പരിസ്ഥിതി പുരസ്ക്കാരമായ 'ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്' നേടിയ അഞ്ചിലൊരാളായ ഇന്ത്യന്‍ സ്വദേശിനി ഡോ.പൂര്‍ണിമ ദേവി ബര്‍മാനെ കുറിച്ചാണ്. കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയല്‍നായ്ക്കന്‍ (Greater Adjutant Stork) വിഭാഗത്തെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് യു.എന്നിന്റെ പരമോന്നത പരിസ്ഥിതി ബഹുമതി പൂര്‍ണിമയെ തേടിയെത്തിയത്.

ഗ്രേറ്റര്‍ അഡ്ജൂട്ടന്റ് സ്റ്റോര്‍ക്ക്, Greater Adjutant Stork | Photo-AP

ആരാണ് ഡോ.പൂര്‍ണിമ ദേവി ബര്‍മാന്‍?അസമില്‍ പ്രവര്‍ത്തിക്കുന്ന വന്യജീവി ശാസ്ത്രജ്ഞയാണ് പൂര്‍ണിമ ദേവി ബര്‍മാന്‍. തന്റെ അഞ്ചാം വയസ്സില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെ അടുത്തെത്തിയതാണ് പൂർണിമയുടെ ജീവിതത്തിലെ വഴിത്തിരിവ്. ബ്രഹ്‌മപുത്ര നദിക്കരയില്‍ നിന്നുമാണ് ആദ്യമായി പക്ഷികളെ അറിയുന്നതും അത് കൗതുകം വളര്‍ത്തുന്നതും. സുവോളജിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയെടുത്ത ശേഷം ഗ്രേറ്റര്‍ അഡ്ജൂട്ടന്റ് സ്റ്റോര്‍ക്ക് (വയല്‍നായ്ക്കന്‍) കേന്ദ്രീകരിച്ച് പി.എച്ച്ഡി എടുക്കുകയായിരുന്നു പിന്നീട് പൂര്‍ണിമ ചെയ്തത്. പഠനത്തില്‍ വയല്‍നായ്ക്കന്‍ പക്ഷികൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വംശനാശ ഭീഷണി തിരിച്ചറിഞ്ഞു.

വയല്‍നായ്ക്കന്‍ 1200 ഓളം മാത്രം

ലോകത്ത് തന്നെ അപൂര്‍വമായ രണ്ടാമത്തെ ജീവി വര്‍ഗമാണ് ഗ്രേറ്റര്‍ അഡ്ജൂട്ടന്റ് സ്റ്റോര്‍ക്ക്(വയല്‍നായ്ക്കന്‍). അതിനാല്‍ തന്നെ ഇവയുടെ വിഷയത്തില്‍ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ അനിവാര്യവുമായിരുന്നു. ഇവയുടെ എണ്ണം നിലവില്‍ 1,200 ഓളം മാത്രമാണ്. ഗ്രാമപ്രദേശങ്ങളില്‍ വന്ന വികസന പ്രവര്‍ത്തനങ്ങള്‍, തണ്ണീര്‍ത്തടങ്ങളിലെ മാലിന്യം, കെട്ടിട നിര്‍മാണങ്ങള്‍, മൊബൈല്‍ ഫോണ്‍ ടവറുകള്‍ പോലെയുള്ളവ ഇവയുടെ നിലനില്‍പിന് ഭീഷണിയായിരുന്നു.

പരിക്കേറ്റ വയല്‍നായ്ക്കന്‍ കൊറ്റിയുമായി ഡോ.പൂര്‍ണിമ ദേവി ബര്‍മാന്‍ | Photo-AFP

അന്ധവിശ്വാസങ്ങള്‍

ശുഭകരമല്ലാത്ത പക്ഷി എന്ന നിലയ്ക്കായിരുന്നു അസമിലെ ജനങ്ങള്‍ വയല്‍നായ്ക്കനോട് പെരുമാറിയിരുന്നത്. അസമിലെ ജനങ്ങള്‍ക്ക് ഇവയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയായിരുന്നു ഇവയുടെ സംരക്ഷണത്തിനുള്ള ഏക പോംവഴി. ഇതിനായി ഗ്രാമത്തിലെ വനിതകളെ ഉള്‍ക്കൊള്ളിച്ച് 'ഹര്‍ഗില ആര്‍മി' കൂട്ടായ്മ പൂര്‍ണിമ രൂപീകരിച്ചു. വയല്‍നായ്ക്കനെ അസം ഭാഷയില്‍ 'ഹര്‍ഗില' എന്നാണ് അറിയപ്പെടുക.

ഹര്‍ഗില ആര്‍മി

2017 ല്‍ അസമില്‍ മുളകളുപയോഗിച്ചുള്ള കൂടുകള്‍ വയല്‍നായ്ക്കന് മുട്ടയിടാന്‍ വേണ്ടി സ്ഥാപിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഇവയുടെ കുഞ്ഞുങ്ങളെ പ്രദേശത്ത് കാണാനായി. പദ്ധതി വിജയകരമായെന്ന് മനസിലായതോടെ ഉറച്ച മനസ്സോടെ 'ഹര്‍ഗില ആര്‍മി' മുന്നോട്ട് നീങ്ങി. കൂടൊരുക്കുന്നതിനായി 45,000 ചെടികളും സമൂഹത്തിന്റെ സഹായത്തോടെ നട്ടു പിടിപ്പിച്ചു. അടുത്ത വര്‍ഷം 60,000 മുള തൈകള്‍ നടാനാണ് പദ്ധതി. ഗ്രാമങ്ങളിലെ 28 കൂടുകളെന്നത് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 250 ആയി മാറി. അവിടെയും തീര്‍ന്നില്ല ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍, തണ്ണീര്‍ത്തടങ്ങളിലെയും നദികളിലെയും മാലിന്യങ്ങളും ശുചീകരിച്ചു.

Photo-AFP

ഇന്നിപ്പോള്‍

ഇന്ന് പതിനായിരത്തോളം വനിതകളാണ് ഹര്‍ഗില ആര്‍മിയിലുള്ളത്. കൂടുകളുടെ സംരക്ഷണം, പരിക്കേറ്റ കൊറ്റികളുടെ പരിചരണം, കുഞ്ഞുങ്ങളുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ആര്‍മിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പൂർണിമയുടെ പ്രവർത്തനം മനുഷ്യ-വന്യജീവി സംഘർഷത്തെ അതിജീവിച്ച് ഇരുകൂട്ടർക്കും നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളാണെന്ന് യു.എൻ. എൻവയോൺമെന്റൽ പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ ഇങ്കർ ആൻഡേഴ്‌സൺ പ്രതികരിച്ചു.

Content Highlights: about dr poornima devi barman who honored by un with environment award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented