1995-ല്‍ തുടങ്ങി 27-ല്‍ എത്തിനില്‍ക്കുന്ന കാലാവസ്ഥാ ഉച്ചകോടി | COP 27


പ്രതീകാത്മക ചിത്രം | Photo-twitter.com/COP27P/header_photo

കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് തടയിട്ട് അതുവഴി ആഗോള താപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 1995 ല്‍ ബെര്‍ലിനിലായിരുന്നു കാലാവസ്ഥാ ഉച്ചകോടിയുടെ, അഥവാ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിന്റെ (COP) ആരംഭം. ഇത്തവണത്തെ 27-ാമത് COP ഉച്ചകോടി നടക്കുന്നത് ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖിലാണ്. നവംബര്‍ ആറ് മുതല്‍ 18 വരെ നടക്കുന്ന ഉച്ചകോടിയില്‍ 198 രാജ്യങ്ങളില്‍ നിന്നായി 45000-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. രാഷ്ട്രത്തലവന്‍മാര്‍, ലോക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്ര സമൂഹം, വ്യവസായ പ്രമുഖര്‍,ഇന്ധന കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉച്ചകോടിയുടെ ഭാഗമാകും. 18 അംഗ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നയിക്കും.

ആഗോള താപന വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ലോകരാജ്യങ്ങള്‍ ഇത്തവണയും ഒരു കുടക്കീഴില്‍ ഒന്നിക്കുന്നത്. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരുമിച്ച് പോരാടുക എന്നതു തന്നെയാണ് പ്രധാന വിഷയം. ഇതനുസരിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ ആവിഷ്‌കരിച്ച പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകുംപദ്ധതികള്‍, പ്രഖ്യാപനങ്ങള്‍

ഓസ്‌ട്രേലിയയില്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ 2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 43 ശതമാനത്തിലേക്കും 2050-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലേക്ക് എത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ചിലി, മെക്‌സിക്കോ, ടര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യ

കാലാവസ്ഥാ സംബന്ധിയായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള നിക്ഷേപത്തിന് ഊന്നല്‍ നല്‍കിയാകും ഇന്ത്യ ഇത്തവണ cop 27 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുകയെന്ന് കേന്ദ്ര പരിസ്ഥിതി, വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് അഭിപ്രായപ്പെട്ടിരുന്നു. "കാലാവസ്ഥാ നിക്ഷേപമെന്നത് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇതിന്റെ സാധ്യതയിലും മറ്റും വ്യക്തത അനിവാര്യമാണ്. ലോണുകളുടെയോ ഗ്രാന്റുകളുടെയോ സബ്‌സിഡികളുടെയോ രൂപത്തിലാണോ, സ്വകാര്യ മേഖലയില്‍ നിന്നാണോ പൊതുമേഖലയില്‍ നിന്നാകണോ-തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്", ഭൂപേന്ദര്‍ യാദവ് അഭിപ്രായപ്പെട്ടു.

വേദികള്‍

ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, മധ്യ-കിഴക്കന്‍ യൂറോപ്പ്, പടിഞ്ഞാറന്‍ യൂറോപ്പ് എന്നീ പ്രദേശങ്ങള്‍ ഊഴം വെച്ചാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.

COP 26

അന്തരീക്ഷത്തിലെ മീഥെയ്ന്‍ എന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ്‌ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍, 2021 ഒക്ടോബറില്‍ നടന്ന cop 26 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ആദ്യമായി കല്‍ക്കരി അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനത്തിനും ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാല്‍ COP 26 ഉച്ചകോടിയില്‍ 193 രാജ്യങ്ങള്‍ പങ്കെടുത്തിരുന്നെങ്കിലും 23 രാജ്യങ്ങള്‍ മാത്രമാണ് തങ്ങളുടെ പദ്ധതി രേഖ സമര്‍പ്പിച്ചിരിക്കുന്നത്.

COP 27 കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍

  • ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുക- ഇതിനായി ഗ്ലാസ്‌ഗോ ഉടമ്പടിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്തുക. രാജ്യങ്ങളുടെ ദേശീയ കാലാവസ്ഥാ പദ്ധതികളും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗവും വിലയിരുത്തുക.
  • കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുക- രാജ്യങ്ങള്‍ കാലാവസ്ഥാ പ്രത്യാഘാതങ്ങളുമായി എങ്ങനെ പൊരുത്തപ്പെടണമെന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും തീരുമാനിക്കുക
  • കാലാവസ്ഥാ സഹായധന വിതരണം ത്വരിതപ്പെടുത്തുക- കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ വികസിതരാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം ഉറപ്പു വരുത്തുക.
പാരീസ് ഉടമ്പടി

പരിസ്ഥിതി സംരക്ഷണത്തിനായുള്ള 1997ലെ ക്യോട്ടോ പ്രോട്ടാകോളിന് പകരമുള്ളതാണ് പാരീസ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട കരാറിൽ 2015 ഡിസംബറിലാണ് ലോകരാജ്യങ്ങൾ ഒപ്പുവെച്ചത്.

പാരീസ് ഉടമ്പടിയിലെ പ്രധാന നിർദേശങ്ങൾ

  1. ഹരിതഗൃഹവാതക വ്യാപനം ഉച്ചസ്ഥിതിയിലെത്തുന്നത് പെട്ടന്നാക്കുക. പുറന്തള്ളുന്ന ഹരിതഗൃഹവാതവും ആഗിരണം ചെയ്യപ്പെടുന്നതുമായി ഒരു സംതുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ സാധ്യമാക്കുക.
  2. ഭൗമതാപനിലയിലെ വർധന 2 ഡിഗ്രി സെൽഷ്യസിൽ അധികമാകാതിരിക്കാൻ നടപടി സ്വീകരിക്കുക. ക്രമേണ ആ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തുക.
  3. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക. ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ചുവർഷത്തിലൊരിക്കൽ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം.
  4. കാലാവസ്ഥാമാറ്റം നേരിടാൻ വികസ്വര രാഷ്ട്രങ്ങൾക്ക് 2020 ഓടെ ഒരോ വർഷവും 10,000 കോടി ഡോളർ സഹായം നൽകുക. 2025ൽ ഈ തുക വർധിപ്പിക്കും.

Content Highlights: about cop 27 which is going to start from today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented