ചൂടേറിയ എട്ടുവർഷങ്ങൾ, സമുദ്രനിരപ്പിൽ വർധനവ് | ആഗോള കാലാവസ്ഥ ഉച്ചകോടി തുടങ്ങി


ഈജിപ്തിൽ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ഷറം അൽ ഷെയ്ഖ് കൺവൻഷൻ സെന്ററിന്റെ പ്രവേശന കവാടം

ഷറം എൽ ഷെയ്ഖ് (ഈജിപ്ത്): ഭൂമി തീവ്രയാതനയുടെ സൂചനകൾ നൽകുകയാണെന്ന മുന്നറിയിപ്പോടെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള 27-ാം ആഗോള കാലാവസ്ഥാ ഉച്ചകോടി ഞായറാഴ്ച ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ തുടങ്ങി.

2015 മുതലുള്ള എട്ടുവർഷങ്ങളാകാം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ചൂടേറിയവയെന്നുപറയുന്ന റിപ്പോർട്ട് ഞായറാഴ്ച ഐക്യരാഷ്ട്രസഭ (യു.എൻ.) പുറത്തുവിട്ടു. കാലാവസ്ഥാപ്രശ്നങ്ങളുടെ ആഖ്യാനമാണ് ഈ റിപ്പോർട്ടെന്ന് ഉച്ചകോടിയിൽ നൽകിയ വീഡിയോ സന്ദേശത്തിൽ യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.വ്യവസായവിപ്ലവം തുടങ്ങിയശേഷം അന്തരീക്ഷ താപനില ശരാശരി 1.15 ഡിഗ്രി സെൽഷ്യസ് ഉയർന്നെന്നാണ് ഈ റിപ്പോർട്ടിലുള്ളത്.

താപനിലയിലെ വർധന കാലാവസ്ഥാ വ്യതിയാനത്തിനും അതിരൂക്ഷമായ കടലേറ്റം, മഞ്ഞുരുക്കം, ഉഷ്ണവാതം എന്നിവയ്ക്കും ഇടയാക്കുമെന്ന മുന്നറിയിപ്പും ഇതിലുണ്ട്. 1993-നുശേഷം കടൽനിരപ്പ് ഇരട്ടിയായി. 2020 ജനുവരിമുതലുള്ള രണ്ടരവർഷംകൊണ്ടുമാത്രം കടൽനിരപ്പ് 10 മില്ലിമീറ്റർ ഉയർന്നു. വിശദമായ അന്തിമറിപ്പോർട്ട് അടുത്തവർഷം ഏപ്രിലിൽ പുറത്തുവിടും.

റഷ്യയുടെ യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട ഭക്ഷ്യ, സാമ്പത്തിക പ്രതിസന്ധി കാലാവസ്ഥാ മാറ്റത്തിനെതിരായ നടപടികളെ ബാധിക്കരുതെന്ന് ഉച്ചകോടിയുടെ അധ്യക്ഷനായ ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി സമേഹ് ഷൗക്രി പറഞ്ഞു.

120-ലേറെ രാഷ്ട്രനേതാക്കൾ രണ്ടാഴ്ച നീളുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇവർ ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

Content Highlights: about cop 27 that kick started in Sharm el-Sheikh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented