ചിന്നാറിൻെറ ഭം​ഗി പകർത്തി സി.ദിനേശ് 


ജയൻ വാര്യത്ത്‌

മറയൂർ ചന്ദനഗോഡൗണിൽ ചന്ദനം ചെത്തിയൊരുക്കുന്ന ദിനേശ്‌

മറയൂർ: വനത്തിന്റെ വൈവിധ്യവും നിറച്ചാർത്തും പകർത്തിനടന്ന ദിനേശന് ഇത് അതിജീവനത്തിന്റെ കാലം. ക്യാമറ വാങ്ങാനെടുത്ത ലോൺ അടച്ച് തീർക്കണം. മിഴിവുള്ള ചിത്രങ്ങൾ പകർത്താൻ കൂടുതൽ ലെൻസുകൾ വാങ്ങണം. ഇതിനായുള്ള പണത്തിനായി ക്യാമറ താഴെവെച്ച് ചന്ദനം ചെത്തിയൊരുക്കുന്ന തിരക്കിലാണ് ഇപ്പോൾ ഈ യുവാവ്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ആലാംപെട്ടി ഗോത്രവർഗ കോളനി സ്വദേശിയാണ് ഇരുപത്തിയേഴുകാരനായ സി.ദിനേശ്.

ജീവിക്കാനായി പത്ത് വർഷംമുമ്പ് ആലാംപെട്ടി എക്കോ പോയിന്റിൽ ട്രക്കറായി ജോലിക്ക് ചേർന്നു. 2014-ൽ ഒരു സ്മാർട്ട് ഫോൺ കൈയിൽ കിട്ടിയതോടെയാണ് ചിത്രങ്ങൾ പകർത്താനുള്ള ദിനേശിന്റെ കഴിവ് പുറത്തുവരുന്നത്. മൊബൈൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ വ്യത്യസ്തവും മനോഹരവുമായിരുന്നു. ഇതിനിടയിൽ സഞ്ചാരികൾക്ക് വനത്തിനുള്ളിലെ പക്ഷിമൃഗാദികളെയും സസ്യലതാദികളെയും കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കാൻ അവയെക്കുറിച്ചും പഠിച്ചു.അപൂർവകാഴ്ചകളിലേക്ക്

2016-ൽ ചിന്നാർ വന്യജീവിസങ്കേതം അസി.വാർഡൻ പി.എം.പ്രഭു ദിനേശനടക്കമുള്ളവരുടെ കഴിവ് തിരിച്ചറിഞ്ഞ് ട്രക്കർമാർക്ക് ക്യാമറകൾ വാങ്ങി നൽകി.

കൂടുതൽ മിഴിവുള്ള ചിത്രങ്ങൾ പകർത്തിയതോടെ കൂടുതൽ സൗകര്യമുള്ള ക്യാമറ വാങ്ങണമെന്ന ആശ ദിനേശിനുണ്ടായി. ചിന്നാർ വന്യജീവി സങ്കേതത്തിലെ സോഷ്യൽ വർക്കർ പി.കെ.ധനുഷിന്റെ സഹായത്തോടെ മറയൂർ സഹകരണബാങ്കിൽനിന്ന്‌ വായ്പയെടുത്ത് നിക്കോൺ ഡി-3500 മോഡൽ സ്വന്തമായി വാങ്ങി.

ചിന്നാർ വനത്തിനുള്ളിലെ അപൂർവ കാഴ്ചകൾ പകർത്തി സഞ്ചാരികൾക്ക് അറിവ് പകർന്നു.

ട്രെക്കിങ്ങിനായി...

ഇതിനിടെയാണ്‌ കോവിഡ് ലോക്ഡൗൺ എത്തിയത്. ആലാംപെട്ടി എക്കോ പോയിന്റ് അടച്ചതോടെ ദിനേശിന്റെ വരുമാനം നിലച്ചു.

ഇതോടെയാണ് മറയൂർ ചന്ദനഗോഡൗണിൽ ചന്ദനം ചെത്തിയൊരുക്കുന്ന ജോലി തുടങ്ങിയത്. കോവിഡ് ഭീഷണി ഒഴിഞ്ഞ് സഞ്ചാരികൾ എത്തിത്തുടങ്ങിയെങ്കിലും ആലാംപെട്ടിയിൽ ട്രക്കിങ്ങിനായി ആളുകളെത്തുന്നില്ല. അതിനാൽ ചന്ദനഗോഡൗണിലെ ജോലി തുടരാനാണ് തീരുമാനം. ജീവിതസാഹചര്യങ്ങൾ അനുകൂലമല്ലെങ്കിലും കുറച്ചുകൂടി മിഴിവുള്ള ലെൻസുകൾ വാങ്ങി ചിത്രങ്ങൾ പകർത്തി പ്രദർശനം സംഘടിപ്പിക്കണമെന്നതാണ് ദിനേശന്റെ ആഗ്രഹം.

സി.ദിനേശ് പകര്‍ത്തിയ ചിത്രങ്ങള്‍

Content Highlights: about c.dinesh, Wildlife photography


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented