കടലിലെ പ്ലാസ്റ്റിക്ക് ആധിക്യം: ശേഖരിക്കാനായി 700 ഓളം ബോട്ടുകൾ, ലഭിച്ചത് 11.5 ടണ്‍


പ്രതീകാത്മക ചിത്രം | Photo-Gettyimage

ചെറായി: സമുദ്രങ്ങളിൽ വലിയ വിപത്തായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചീകരിക്കാന്‍ ഡ്രോപ് പദ്ധതിക്ക് തുടക്കമായി. പ്ലാൻ അറ്റ് എർത്ത് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ​ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ന്യൂസ്പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് നിർമിച്ച നെറ്റ് ബാ​ഗ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മുനമ്പം ഹാർബറിലെത്തി തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ശേഖരിക്കാനായി നൽകി. രണ്ട് ബോട്ടുകളിലായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പ്ലാൻ അറ്റ് എർത്തിന് കെെമാറി.

പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി ​ഗ്ലോബൽ പബ്ലിക് സ്കൂൾ, രാജ​ഗിരി പബ്ലിക് സ്കൂൾ, ദ ചോയ്സ് സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികളും അണിചേർന്നു.

തൊഴിലാളികൾ വല വീശുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കരയിൽ എത്തിക്കുന്നതിനാണ് നെറ്റ്ബാ​ഗുകൾ നൽകിയത്. മുനമ്പം ആസ്ഥാനമായുള്ള എഴുനൂറോളം ബോട്ടുകളുടെ വലകളിൽ ഒരു മാസം കുടുങ്ങുന്നത് 11.5 ടൺ പ്ലാസ്റ്റിക് മാലിന്യമാണെന്ന് ബോട്ട് തൊഴിലാളികൾ ചൂണ്ടിക്കാട്ടി. സന്തോഷ്, സാജു, സൂരജ് അബ്രഹാം, മുജീബ് മുഹമ്മദ്, റഷീദ്, ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ അധ്യാപകരായ ചന്ദ്രബാബു, ധനീഷ്‌ പൈ, ജ്യോതിമോൾ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

Content Highlights: a project named drop kickstarts in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented