പക്ഷിക്ക് കൂടൊരുക്കാന്‍ ഇടം നല്‍കി ചാലിയാറിലെ ഒരു കുടുംബം


തെറ്റാതെ എല്ലാ ദിവസവും ആണ്‍കിളിയും ഈ വീട്ടുമുറ്റത്ത് എത്തും.

ഫാനിന് പുറകിലെ കൂട്ടിൽ വിരിഞ്ഞ കിളിക്കുഞ്ഞുങ്ങൾ

നിലമ്പൂര്‍: പക്ഷിക്കുടുംബത്തിന് കൂടൊരുക്കാന്‍ വീടിന്റെ മുന്‍ഭാഗം ഒഴിച്ചിട്ട് ചാലിയാറിലെ ഒരു കുടുംബം.ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം-കളക്കുന്ന് റോഡിനോട് ചേര്‍ന്നുള്ള പാറേങ്ങല്‍ ഖാലിദിന്റെ വീടിന്റെ പൂമുഖത്തെ ചുമരില്‍ ഉറപ്പിക്കുന്ന ഫാനിന്റെ മുകളിലാണ് തൊപ്പിക്കിളി എന്ന ഇരട്ടത്തലച്ചി പക്ഷി കൂട് ഒരുക്കിയത്.

പക്ഷിക്കുടുംബത്തിന് ശല്യമാകേണ്ടെന്ന് കരുതി ഖാലിദും കുടുംബവും പൂമുഖം ഒഴിച്ചിട്ടു. ഒരു മാസം മുന്‍പാണ് ചുമരിലെ ഫാനിന്റെ മുകളില്‍ കിളി കൂടുകൂട്ടാന്‍ തുടങ്ങിയത്. ആദ്യം കുട്ടികള്‍ കൂട് പൊളിച്ചുകളഞ്ഞതായി ഖാലിദ് പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കിളിക്ക് അവിടെ കൂടുകൂട്ടാന്‍ ഖാലിദ് അവസരം നല്‍കി.

കൂട് നിര്‍മിച്ചശേഷം കിളി അതില്‍ മുട്ടയിട്ടു. ഇപ്പോള്‍ കുഞ്ഞ് പുറത്തുവന്നു. തള്ളക്കിളി രാവിലെ കൂട്ടില്‍നിന്ന് തീറ്റ തേടി പുറത്തേക്ക് പോകും. 11 മണിയോടെ തീറ്റയുമായി തിരികെ എത്തും. ഇതിനിടയില്‍ പക്ഷിക്കുഞ്ഞ് കരയുമ്പോള്‍ ഖാലിദ് ഉറുമ്പിനെ പിടിച്ച് നല്‍കും. 11 മണിക്കുശേഷം പുറത്തുപോകുന്ന തള്ളക്കിളി ഒന്നരയോടെ മടങ്ങിയെത്തും. പിന്നെ കൂട്ടിലും വീടിനു മുന്നിലെ കേബിള്‍ വയറിലുമായി കുഞ്ഞിന് കാവലിരിക്കും.

തെറ്റാതെ എല്ലാ ദിവസവും ആണ്‍കിളിയും ഈ വീട്ടുമുറ്റത്ത് എത്തും. കിളിക്കുഞ്ഞിന്റെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഒരു മാസമായി പൂമുഖത്തെ ചുമര്‍ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് ഖാലിദ് പറഞ്ഞുഇപ്പോള്‍ ഖാലിദിന്റെ വീട്ടിലെ അംഗങ്ങളെ കണ്ടാല്‍ ആണ്‍കിളിയും പെണ്‍കിളിയും പറന്ന് പോകാറില്ല.കിളിക്കുഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തി പറന്നുപോകുംവരെ സംരക്ഷണം നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഖാലിദ് പറഞ്ഞു.

Content Highlights: a family provides space to make shelter for a bird

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented