എണ്ണ ചോര്‍ച്ച മൂലമുണ്ടാകുന്ന സമുദ്ര മലിനീകരണത്തിന്റെ 90 ശതമാനവും മനുഷ്യ സംഭാവന


മുമ്പ് ഇതുമായി ബന്ധപ്പെട്ട നടന്ന പഠനങ്ങളില്‍ എണ്ണ ചോര്‍ച്ചകളുടെ പകുതി മാത്രമാണ് മനുഷ്യ സംഭാവനയെന്ന് കരുതപ്പെട്ടിരുന്നത്.

പസഫിക് സമുദ്രത്തിൽ 2015-ലുണ്ടായ ഓയിൽ സ്ലിക്‌ | Photo-Gettyimage

ണ്ണ ചോര്‍ച്ച മൂലമുണ്ടാകുന്ന സമുദ്ര മലിനീകരണത്തിന്റെ 90 ശതമാനവും മനുഷ്യ സംഭാവനയെന്ന് കണ്ടെത്തല്‍. എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടാകുന്ന ഓയില്‍ സ്ലിക്‌സിന്റെ (Oil slicks- എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് സമുദ്രോപരിലത്തില്‍ രൂപപ്പെടുന്ന എണ്ണയുടെ ചെറു പാളികള്‍) സാന്നിധ്യത്തിന് പിന്നില്‍ മനുഷ്യരാണെന്നാണ് അന്താരാഷ്ട്ര ഗവേഷകര്‍ കണ്ടെത്തിയത്. മാരകമായ അളവിലുള്ള എണ്ണ ചോര്‍ച്ചകളുണ്ടാകുമ്പോള്‍ ഇത്തരം പാളികള്‍ രൂപപ്പെടാറുണ്ടെങ്കിലും മനുഷ്യരാശിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ഇപ്പോള്‍ ഇവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

യു.എസ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഒരുക്കൂട്ടം ഗവേഷകരാണ് ലോകമെമ്പാടുമുള്ള സമുദ്രങ്ങളില്‍ എണ്ണ ചോര്‍ച്ച മൂലമുണ്ടാകുന്ന മലിനീകരണ തോത് വിലയിരുത്തിയതിന് പിന്നില്‍. സയന്‍സ് ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജലപ്രവാഹം, കാറ്റ് എന്നിവ അടിസ്ഥാനമാക്കി മാത്രമേ സമുദ്രങ്ങളില്‍ ഇവയുടെ അളവ് നിര്‍ണയിക്കാനാകൂ.

സമുദ്രോപരിതലത്തില്‍ ചുരുങ്ങിയ സമയം മാത്രം നിലനില്‍ക്കാറുള്ള ഇവ ജലപ്രവാഹത്താല്‍ ചിലപ്പോള്‍ അകലങ്ങളിലേക്ക് പോയെന്ന് വരാം. കൃത്യമായ ഉറവിടം കണ്ടെത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കും. തിരകള്‍ ഇവയുടെ പാളിയെ പാതിയായി മുറിക്കുന്നതും സമുദ്രത്തില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള വെല്ലുവിളികളായി മാറി. ഇതിനെ മറികടക്കാന്‍ ഉപഗ്രഹങ്ങളുടെ സഹായവും തേടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ 2014-നും 2019-നുമിടയില്‍ ശേഖരിക്കപ്പെട്ട അഞ്ച് ലക്ഷത്തിലധികം (5,60,000) ഉപഗ്രഹ ദൃശ്യങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചത്.

Read also-ജെെവവെെവിധ്യങ്ങളുടെ കലവറയായ ഗലാപ്പഗസിൽ എണ്ണ ചോർച്ച; ദ്രുത നടപടിയെടുത്ത് അധികൃതർ

മനുഷ്യര്‍ക്ക് തീരെ എത്തിപ്പെടാന്‍ കഴിയാത്ത സമുദ്ര മേഖലകളില്‍ പോലും മലിനീകരണ തോത് അളക്കാന്‍ ഉപഗ്രഹങ്ങള്‍ സഹായകരമാകുന്നുവെന്ന് വിദ്ഗധരും പറയുന്നു. എണ്ണ പാളികളുടെ യഥാര്‍ത്ഥ സ്ഥാനം, വ്യാപ്തി, സ്രോതസ്സ് എന്നി നിര്‍ണയിക്കുന്നതില്‍ ഉപഗ്രഹങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. തീരപ്രദേശങ്ങളിലാണ് എണ്ണ പാളികളുടെ ഭൂരിഭാഗവും കണ്ടെത്തിയത്.

തീരപ്രദേശത്തിന് 25 മൈലുകള്‍ക്കുള്ളില്‍ പകുതിയോളം വരുന്നവ കണ്ടെത്തിയപ്പോള്‍ 90 ശതമാനം വരുന്നവയെ 100 മൈലുകള്‍ക്കുള്ളില്‍ ഗവേഷകര്‍ക്ക് കണ്ടെത്താനായി. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ മാത്രമാണ് താരതമ്യേന കുറഞ്ഞ അളവില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.

സമുദ്ര ജീവികളായ കടലാമ, തിമിംഗലം എന്നിവയുടെ നിലനില്‍പിന് ഇത്തരത്തിലുള്ള എണ്ണ പാളികള്‍ ഭീഷണിയാണ്. ഇവയുടെ ചെറിയ അളവിലുള്ള സാന്നിധ്യം പോലും സമുദ്ര ഭക്ഷ്യ ശൃംഖലയില്‍ മുഖ്യസ്ഥാനം വഹിക്കുന്ന പ്ലാങ്ക്ടണുകളെയും കാര്യമായി ബാധിക്കുന്നുണ്ട്.

Content Highlights: 90 % of Oil Slicks Found in Ocean due to Human Activities

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented