ജലമില്ലാതെ ജീവിക്കുന്ന 62 ഇനം സസ്യങ്ങള്‍; കണ്ടെത്തല്‍ പശ്ചിമഘട്ടത്തില്‍ 


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: Gettyimages

ലമില്ലാതെ ജീവിക്കുന്ന സസ്യങ്ങളോ? ഏതോ നാടോടികഥയെന്ന് പറഞ്ഞ് എഴുതിത്തള്ളാന്‍ വരട്ടെ. കടുത്ത നിര്‍ജലീകരണത്തെയും അതിജീവിക്കാനാവുന്ന 62 സസ്യവിഭാഗങ്ങളെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ജലൗദര്‍ലഭ്യമുള്ള മേഖലകളില്‍ പോലും ഈ സസ്യങ്ങള്‍ക്ക് വളര്‍ച്ച സാധ്യമാകും. മറ്റ് സസ്യവിഭാഗങ്ങള്‍ക്ക് അതിജീവനം സാധ്യമാകാത്ത പ്രദേശങ്ങളില്‍ പോലും ഈ സസ്യങ്ങള്‍ തഴച്ചു വളരും. ഡെസിക്കേഷന്‍-ടോളറന്റ് വാസ്‌കുലാര്‍ (ഡിറ്റി-Desiccation-tolerant vascular ) എന്ന വിളിപ്പേരിലാണ് ഈ സസ്യങ്ങള്‍ അറിയപ്പെടുന്നത്.

മുന്‍പ് ഈ സസ്യങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങള്‍ കുറവാണ്. ഇതാകാം ഈ സസ്യങ്ങളുടെ കഴിവിനെ കുറിച്ച് പുറംലോകം അറിയാതെ പോയതെന്നും ഗവേഷകര്‍ കരുതുന്നു. പുണൈയിലെ അഗാര്‍കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. സസ്യങ്ങളെ പറ്റിയുള്ള വിശദവിവരങ്ങള്‍ നോര്‍ഡിക് ജേണല്‍ ഓഫ് ബോട്ടണിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതുതായി കണ്ടെത്തിയ സസ്യങ്ങളിലെ 16 ഇനം ഇന്ത്യയില്‍ മാത്രം കാണപ്പെടുന്നവയാണ്. 12 എണ്ണം പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യം അറിയിച്ചവയാണ്. മൂടിയ കാടുകളും ഡിറ്റി ചെടികള്‍ വളരുന്നതിന് അനുയോജ്യമായ കാലാവസ്ഥയൊരുക്കുന്നതായി വിദഗ്ധര്‍ കണ്ടെത്തി. പശ്ചിഘട്ടത്തിലെ ജൈവൈവവിധ്യത്തേക്കുറിച്ച് വെളിച്ചം വീശുന്നതാണ് പുതിയ പഠനം.

Content Highlights: 62 new plants that can live without water discovered in western ghats

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Earthshot Award

2 min

പരിസ്ഥിതി ഓസ്‌കർ എന്നറിയപ്പെടുന്ന 'എർത്ത് ഷോട്ട്' പുരസ്‌കാരം ഖെയ്തിക്കും

Dec 4, 2022


secretariat new delhi

2 min

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാനൊരുങ്ങി സെക്രട്ടേറിയറ്റ്‌

May 17, 2022


whale hunt

2 min

ഹാര്‍പ്പൂണ്‍ പ്രയോഗം ഒന്നിലേറെ തവണ; തിമിംഗിലവേട്ട പുനരാരംഭിച്ച് ഐസ്‌ലന്‍ഡ്‌

Sep 4, 2023


Most Commented